രാഹുൽ എത്ര ജനകീയ പ്രശ്നങ്ങളിൽ, പോരാട്ടങ്ങളിൽ നേതൃത്വം വഹിക്കുകയോ ഭാഗമാകുകയോ ചെയ്തിട്ടുണ്ട് ?

102

സുരേഷ്‌ കുമാർ

നാടകാനന്തരം അദ്ദേഹം മൂട്ടിലെ പൊടിയും തട്ടി ഡൽഹിക്ക് വണ്ടി പിടിച്ചു… ഫാനോളികൾക്ക് ആഘോഷിക്കാൻ ഏതാനും സെക്കന്റ് വീഡിയോ കിട്ടി …. പിന്നെ എന്തോ അത് പോരെന്ന് തോന്നിയത് കൊണ്ടാകാം രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആ കുടുംബത്തെ സന്ദർശിച്ച് ഒരു നാടകം കൂടി കളിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയെ പ്രിയങ്ക ആശ്ലേഷിച്ച് ആശ്വസിപ്പിക്കുന്ന ചിത്രം വരും നാളുകളിൽ കോൺഗ്രസ് ക്യാമ്പുകൾക്ക് ആഘോഷിക്കാനായി സമ്മാനിക്കപ്പെട്ടു.ലെഫ്റ്റ് ലിബറലുകളും കോൺഗ്രസ് ഐ.ടി. സെല്ലും കോൺഗ്രസ് അനുകൂല മാധ്യമങ്ങളും ആഘോഷം പൊടി പെടിച്ച് തുടങ്ങിക്കഴിഞ്ഞു..

വിഷയത്തിന്റെ കാമ്പിൽ തൊടാത്ത തൊലി പുറത്തെ ഷോ ഓഫുകളും അതിന്റെ പി ആറും ഇല്ലെങ്കിൽ രാഹുൽ ഗാന്ധിയില്ല.മധ്യ വർഗ്ഗ ലിബറൽക്ക് വേണ്ട സാരിയുടെ ചേലും ഇന്ദിരയുടെ ഇമേജ് മോൾഡിങ്ങും എലീറ്റ് ഫെമിനിസ്റ്റുകൾക് വേണ്ട ചേരുവകളും നിറഞ്ഞു നിന്നില്ലെങ്കിൽ പ്രിയങ്കയില്ല.പരിഭവമുള്ളത് ലിബറൽ (ലെഫ്റ്റ്) എന്ന വിശാല പ്ലാറ്റ് ഫോമിൽ സ്വയം പ്രതിഷ്ഠിച്ച മഹാ മനുഷ്യരോട് മാത്രമാണ് … ബൃന്ദ കാരാട്ട് കഴിഞ്ഞ ഒന്നൊന്നര മാസമായി ഈ തെരുവുകളിൽ നിർത്താതെ പ്രസംഗിക്കുന്നുണ്ട്,സമരം നയിക്കുന്നുണ്ട്,അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.ഡൽഹി കലാപ കേസിൽ ഇവർ അടക്കം മൂന്ന് വനിതാ കമ്യൂണിസ്റ്റ് നേതാക്കളുടെ പേര് കൂടെ ഉൾപ്പെടുത്തിയത് കഴിഞ്ഞ ആഴ്ച്ചയാണ്.

ഇവർ സിപിഐ(എം) പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ് എന്നത് കൊണ്ട് മാത്രമാണ് ലിബറൽ ഫെമിനിസ്റ്റുകൾക്ക് പോലും ഇവരുടെ പേര് അയിത്തമായി നിൽക്കുന്നത്.ഇവർക്ക് ചുറ്റും പറക്കുന്നത് ചെങ്കൊടിയാണ് എന്ന ഒറ്റ കാരണത്താലാണ് ഓരോ തവണ സംഘ പരിവാർ ഭരണകൂടം ഇവരെ വേട്ടയാടുന്ന വാർത്തകൾ വരുമ്പോഴും നിങ്ങൾ ഫെയ്‌സ് ബുക് ചലഞ്ചുകളിൽ മുഴുകുന്നത്.
സഖാവ് ബൃന്ദാ കാരാട്ട് കർഷക ബില്ലിനെതിരായ സമരത്തിൽ തെരുവുകളിൽ കർഷകർക്കും കർഷക തൊഴിലാളികൾക്കൊപ്പം നിറഞ്ഞു നിൽക്കുന്ന വേളയിൽ തന്നെയാണ് യുപി വിഷയത്തിൽ പ്രക്ഷോഭം നയിക്കുന്നത്.ഈ 72 കാരി ജനിച്ചതും വളർന്നതും നേതാവായതും ഇന്ത്യയിലെ ഏറ്റവും വലിയതും ഏറ്റവും ഇൻഫ്ലുവെൻഷ്യലും ജനിക്കുന്നവരത്രയും ദേശീയ നേതാവായും വളരുന്നതുമായ കുടുംബ പാർട്ടിയിൽ അല്ല എന്നത് കൊണ്ട് മാത്രം ഈ വനിതാ നേതാവിന്റെ സമര പോരാട്ടങ്ങൾ അടയാളപ്പെടുത്താതെ പോകരുത്.

ആണ്ടിലൊരിക്കൽ വന്നു പോകുന്ന വഴിപാടല്ല പ്രായം കൊണ്ട് വാർദ്ധക്യത്തിലേക്ക് കടന്ന ഈ വനിതാ നേതാവിന്റെ രാഷ്ട്രീയ ജീവിതം.നിങ്ങളോടുള്ള ഒരു പ്രതീക്ഷയും കൊണ്ടല്ല.ഒരു പരിഭവം പറഞ്ഞെന്നു മാത്രം.അടിമുടി സംഘിവൽക്കരിക്കപ്പെട്ട രാജ്യത്ത് ജനാധിപത്യ സംരക്ഷണത്തിനായി പ്രതിരോധത്തിന്റെ കോട്ട കെട്ടാൻ നന്നായി വിയർപ്പൊഴുക്കണം.. അല്ലാതെ പുഴുത്തു നാറിയ ഇന്ദിര – നെഹ്റു പാരമ്പര്യ വിഴുപ്പുഭാണ്ഡം ചുമലിലേറ്റി നടന്നിട്ട് കാര്യമില്ല.

ആർട്ടിക്കിൾ 370 റദ്ദാക്കി കാശ്‌മീരിലെ രാഷ്ട്രീയ നേതാക്കളെ കേന്ദ്ര സർക്കാർ അന്യായമായി തടങ്കലിലാക്കിയപ്പോൾ ഒമർ അബ്ദുള്ളയെ സന്ദർശിക്കാൻ കാശ്മീരിൽ ചെന്ന രാഹുൽ ഗാന്ധിയെ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞ് മടക്കി അയച്ചു. അതിന് ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും രാഹുൽ ഗാന്ധി കാശ്മീരിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല… അതാണ് രാഹുലിന്റെ രാഷ്ട്രീയ ഇടപെടലുകൾ…

എന്നാൽ CPIM ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര സർക്കാർ നടപടിയെ നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്ത് കാശ്മീരിൽ എത്തി CPIM കേന്ദ്ര കമ്മിറ്റി അംഗവും MLA യുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിക്കുകയും കാശ്മീരി ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.സഖാവ്‌ സീതാറാം യച്ചൂരിയെ സംഘികൾ അക്രമിച്ചപ്പോൾ കോൺഗ്രസുകാർക്ക്‌ തകർന്നെന്ന് ‌തോന്നിയിട്ടില്ലാത്ത ജനാധിപത്യമൊന്നും ഇപ്പഴും തകർന്നിട്ടില്ല.!!!

രാഹുൽ ഗാന്ധിയെന്ന ഗിമ്മിക്കിന്റെ ഉസ്താദിന്റെ നായക നിർമ്മിതിക്ക്‌ ചട്ടുകമാകാൻ തൽക്കാലം നേരമില്ല.ബാബ്റി പള്ളി തകർത്ത കേസിൽ മുഴുവൻ പ്രതികളെ കോടതി കുറ്റ മുക്തമാക്കിയ വിവരം വയനാട് എം പിയോട് ആരും പറഞ്ഞില്ലെന്നു തോന്നുന്നു.. അദ്ദേഹം ആ വിവരം ഇതുവരെ അറിഞ്ഞിട്ടേയില്ല…..ഗിമ്മിക്കുകൾ കാണിക്കൽ നിർത്തി ജനപക്ഷ പോരാട്ടങ്ങളുടെ ചാലക ശക്തിയായി മാറാൻ രഹുൽ ഗാന്ധിക്ക് കഴിഞ്ഞാൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും കൊള്ളാം…
രാജ്യത്തിന് വേണ്ടി ചിതറി തെറിച്ചവരുടെ ചോര തേങ്ങ മാങ്ങ എന്നൊന്നും പറഞ്ഞ് ഈ വഴി ആരും വരണ്ട… പഞ്ചാബിൽ കോൺഗ്രസിന് എതിരായി വളർന്ന് വന്ന അകാലിദൾ പാർട്ടികളെ ഒതുക്കാൻ ഇന്ദിരാ ഗാന്ധി വളർത്തി കൊണ്ടുവന്ന ഭിന്ദ്രൻ വാല ഒടുക്കം ഇന്ദിരയ്ക്ക് പാരയായി സ്വതന്ത്ര ഖാലിസ്ഥാൻ വാദം മുന്നോട്ട് വെച്ച് വിഘടന വാദിയായി. അവർ സുവർണ്ണ ക്ഷേത്രം താവളമാക്കിയപ്പോൾ ഒഴിപ്പിക്കാൻ നടത്തിയ സൈനിക നടപടി ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ ഭാഗമായി സുവർണ്ണ ക്ഷേത്രം രക്തപങ്കിലമാക്കിയതിന്റെ പരിണിത ഫലമാണ് സിഖുകാരായ അംഗരക്ഷകർ തന്നെ ഇന്ദിരയുടെ ജീവൻ എടുത്തത്.

ശ്രീലങ്കയിലെ തമിഴ് – സിംഹള തർക്കത്തിൽ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി ഇടപെട്ട് ഇന്ത്യൻ സൈന്യത്തെ ശ്രീലങ്കയിലേക്ക് അയക്കുകയും ഒടുക്കം രക്ഷിക്കാൻ ചെന്ന ഇന്ത്യൻ സൈനികർ ലങ്കൻ തമിഴരെ സമാനതകളില്ലാത്ത പീഡനം നടത്തിയതിന്റെ പക തീർക്കാൻ തമിഴ് പുലികൾ രാജീവ് ഗാന്ധിയെ വകവരുത്തി. അയൽ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ആവശ്യമില്ലാതെ ഇടപെട്ട് കുഴപ്പങ്ങൾ സൃഷ്ടിച്ച് എരന്ന് വാങ്ങിയ മരണം..

കോൺഗ്രസിന്റെ മേന്മ കൊണ്ട് ഒന്നുമല്ല 91 ലും 2004ലും കോൺഗ്രസിന് അധികാരത്തിലേറാൻ കഴിഞ്ഞത്. 91 ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന്റെ സഹതാപ തരംഗത്തിൽ ജയിച്ചു കയറി. എന്നാൽ ബാബറി മസ്ജിദ് തകർക്കാൻ നരസിംഹ റാവു ഒത്താശ ചെയ്തതിന്റെ പേരിൽ 96 ൽ പരാജയപ്പെട്ട കോൺഗ്രസിന് 98 ലെ യും 99 ലെയും തെരഞ്ഞെടുപ്പുകളിൽ അധികാരം നേടാൻ കഴിഞ്ഞില്ല.ഒടുവിൽ ഗുജറാത്ത് കലാപം ഗുജറാത്തിന് വെളിയിൽ BJP യ്ക്ക് എതിരെ സൃഷ്ടിച്ച ശക്തമായ ജനവികാരം വേണ്ടി വന്നു 2004 ൽ കോൺഗ്രസിന് തിരിച്ച് അധികാരത്തിൽ വരാൻ. അതും ഇടതു പക്ഷത്തിന്റെ അടക്കം പിന്തുണയോടെ.രാജ്യവും സംസ്ഥാനങ്ങളും അടക്കിഭരിച്ച കോൺഗ്രസിന് ഇന്ന് പഞ്ചാബും രാജസ്ഥാനും അടക്കം 4 സംസ്ഥാനങ്ങളിൽ മാത്രം ഭരണം. ലോക്സഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനം പോലും ഇല്ല… ഇളയച്ഛൻ, അച്ഛൻ, അമ്മ ഒടുവിൽ രണ്ട് ടേം രാഹുൽ തന്നെ പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിൽ രാഹുൽ തോറ്റു തുന്നം പാടി..

ജനങ്ങളുടെ വിശ്വാസവും സ്വാധീനവും സ്വന്തം കൈയിലിരുപ്പു കൊണ്ട് നഷ്ടപ്പെടുത്തിയവരാണ് കോൺഗ്രസ്സുകാർ… മൃദു ഹിന്ദുത്വം വളർത്തി നേട്ടമുണ്ടാക്കാൻ ഉദ്ദേശിച്ചാണ് രാമായണവും മഹാഭാരതവും ദൂരദർശൻ വഴി രാജീവ് ഗാന്ധി സംപ്രേഷണം ചെയ്ത് എങ്കിൽ, അതിന്റെ നേട്ടം കൊയ്തത് BJP യും സംഘ പരിവാറും ആയിരുന്നു.
രാഹുൽ എന്ത് ജനകീയ പ്രശ്നങ്ങളിൽ, പോരാട്ടങ്ങളിൽ നേതൃത്വം വഹിക്കുകയോ ഭാഗമാകുകയോ ചെയ്തിട്ടുണ്ട് ?

⭕️ CAA…..?
അയാൾ മൗനമായിരുന്നു.!!
⭕️ NRC..?
അയാളത്‌ അറിഞ്ഞിട്ടേയില്ല.!!
⭕ കാശ്മീർ..?
അയാൾ നാട്ടിലില്ലായിരുന്നു.!!
⭕ കർഷക ബിൽ.?
അയാളൊന്ന് മയങ്ങിപ്പോയി.!!
⭕️ NIA ബിൽ.?
അയാൾക്ക്‌ സമയമില്ലായിരുന്നു.!!
⭕ ബാബരി വിധികൾ..?
അയാൾക്ക്‌ ചുമയും മൂക്കടപ്പുമായിരുന്നു.!!
⭕️ ബീഫിന്റെ പേരിലുള്ള കൊലകൾ.??
അയാളത്‌ അറിയാഞ്ഞിട്ടാണ്.!!
⭕️ രാമ ക്ഷേത്ര ശിലാന്യാസം.?

അയാളും പെങ്ങളും സകല കോൺഗ്രസ്‌ നേതാക്കളും ഉറക്കമൊഴിഞ്ഞ്‌ ആഘോഷ തിമിർപ്പിലായിരുന്നു.❤️
രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽനിന്നുള്ള ഒളിച്ചോട്ടവും. രാമക്ഷേത്ര നിർമ്മാണത്തിനുള്ള പിന്തുണയും അടങ്ങുന്ന ഇരട്ട മുഖത്തിന് തിരശീലയിട്ടുകൊണ്ട്‌ പട്ടായയിലെ എണ്ണത്തോണികളെ സ്വന്ത്രമാക്കി. ദിവസങ്ങളായി പോരാട്ട ഭൂമിയിൽ പൊരുതുന്ന മനുഷ്യരുടെ വിജയത്തിന്റെ പങ്ക്‌ പറ്റാനായി‌ അയാളും അയാളുടെ പെങ്ങളുട്ടിയും യു.പി ഹസ്രത്തിൽ അവതരിച്ചു.!
അവിടുത്തെ ഷോ കഴിഞ്ഞതിന് ശേഷം ഇന്ത്യൻ മണ്ണിൽ ഫാസിസം കൊടിക്കുത്തി വാഴുന്ന വയനാട്ടിലേക്ക്‌ കൊടും ഫാസിസ്റ്റ്‌ പി.പി സുനീറിനെ തോൽപ്പിച്ച ഓർമ്മകൾ അയവിറക്കിക്കൊണ്ട്‌ ഒരു വരവുണ്ട്‌.!!

അതോടെ വയനാട്ടിലെ തേയില തോട്ടത്തിന് നടുക്ക്‌ മൊട്ടിട്ടുകൊണ്ടിരിക്കുന്ന ബാക്കി ഫാസിസവും പേടിച്ച്‌ വിറച്ച്‌ ചാവും.!!
ഫോട്ടോഷൂട്ടിനു വന്ന മനോരമക്കാരിയുടെ താഴെ വീണ വാനിറ്റി ബാഗ്‌, മീഡിയ വൺ കാരന്റെ പേന എല്ലാം എടുത്തുകൊടുത്ത്‌ നിശ്കളങ്കനും വിനീതനും സൽസ്വഭാവിയും ആയ ആ മനുഷ്യൻ വണ്ടിയിലേക്ക്‌….
ഇനി നേരെ പട്ടായ.ഒറ്റയ്ക്കാണെന്ന ഫീൽ വേട്ടയാടി തുടങ്ങുമ്പോൾ ഫാസിസ്റ്റ്‌ വിരുദ്ധ പോരാട്ടത്തിനായി അയാളിനിയും വരും. നമുക്ക്‌ കാത്തിരിക്കാം.

സംഘികൾ CPIM കേന്ദ്ര കമ്മിറ്റി ഓഫീസ് ആയ ഡൽഹി എകെജി ഭവൻ അക്രമിച്ചപ്പോളും എ കെജി ഭവനിൽ ഇരച്ചുകയറി സഖാവ് സീതാറാമിനെ അക്രമിക്കാൻ ശ്രമിച്ചപ്പോളും പിണറായിയുടെ തല എടുക്കാൻ ആഹ്വാനം ചെയ്തപ്പോളും ഇന്ത്യയിൽ പിണറായിയുടെ സഞ്ചാര സ്വതന്ത്രം തടയണം എന്ന് പറഞ്ഞപ്പോളും
“സഖാവ് സീതാറാം യെച്ചൂരിയെ അറസ്റ്റ് ചെയ്തപ്പോഴും അദ്ദേഹത്തെ ഡൽഹി കലാപകേസിലെ പ്രതിയാക്കിയപ്പോഴും രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് യെച്ചൂരിക്കൊപ്പം ഒന്നിക്കേണ്ട സമയമാണിതെന്ന് പോസ്റ്റിട്ട കോൺഗ്രസുകാരനെ തിരഞ്ഞ് തിരഞ്ഞ് ഞാൻ മടുത്തു”..
ഹത്രാസിലെ കൊല്ലപ്പെട്ട പെൺകുട്ടിയ്ക്കും അവരുടെ കുടുംബത്തിനും നീതി കിട്ടണം. എന്നാൽ ആ നീതിയ്ക്ക് വേണ്ടിയുളള പോരാട്ടം രാഹുൽ- പ്രിയങ്കമാരുടെ ഇമേജ് ബിൽഡപ്പിന് വേണ്ടി ആകരുത്.. രാജ്യത്ത് CPIM ഉം ഇടതുപക്ഷവും നടത്തുന്ന BJP – സംഘ പരിവാർ വിരുദ്ധ പോരാട്ടങ്ങളുടെ വിള കൊയ്യുന്നവർ മാത്രമായി കോൺഗ്രസ് എന്നേ മാറിക്കഴിഞ്ഞു. ഗുജറാത്തിലെ വർഗീയ കലാപത്തിന് എതിരെ ശക്തമായ പ്രതിഷേധം നടത്തിയത് ഇടതുപക്ഷമാണ്. പ്രാണന് വേണ്ടി കൈകൂപ്പി കേണ് ഒടുക്കം ഗുജറാത്തിൽ നിന്ന് പാലായനം ചെയ്ത ഖുദ്ബുദ്ദീൻ അൻസാരിയ്ക്ക് അഭയം നൽകിയത് പശ്ചിമ ബംഗാളിലെ ഇടതു സർക്കാർ ആണ്. ഇടതുപക്ഷം അന്ന് സംഘ പരിവാർ – BJP – മോദിക്കെതിരെ സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ബാക്കിപത്രമാണ് ഇടതു പിന്തുണയോടെ 2004 ൽ അധികാരത്തിൽ വന്ന ഒന്നാം UPA സർക്കാർ… ഇടതു പിന്തുണയില്ലാതെ രണ്ടാം UPA വന്നു. ആ സർക്കാരിന്റെ കൈയിലിരുപ്പു കൊണ്ട് മോദിയെന്ന ദുരന്തം രാജ്യം ഭരിക്കുന്നു..

വടക്കേ ഇന്ത്യയിൽ അനവധിയായ കർഷക സമരങ്ങൾ CPIM ഉം കിസാൻ സഭയും നടത്തി. ഹിമായൽ, മധ്യപ്രദേശ്, രാജസ്ഥാൻ , മഹാരാഷ്ട്ര സംസ്ഥാനങ്ങളെ ഇളക്കി മറിച്ച കർഷക സമരങ്ങൾ.. ആ സമരങ്ങളുടെ രാഷ്ട്രീയ നേട്ടം കോൺഗ്രസ് കൊയ്തു. മധ്യപ്രദേശിലും രാജസ്ഥാനിലും ഭരണമാറ്റം ഉണ്ടായി.. എന്നിട്ടോ മധ്യപ്രദേശിൽ മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷിച്ച ജ്യോതിരാതിഥ്യ സിന്ധ്യ കുറെ കോൺഗ്രസ് MLAമാരെയും കൂട്ടി BJP യിൽ ചേർന്ന് കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു. രാജസ്ഥാൻ സർക്കാരും നൂൽപ്പാലത്തിലാണ്.. ഒരു അട്ടിമറി എപ്പോൾ വേണമെങ്കിലും സംഭവിക്കാം.BJP യുടെ റിക്രൂട്ടിങ്ങ് ഏജൻസിയായി മാറിയ കോൺഗ്രസിനെ തൽക്കാലം വിശ്വാസമില്ല സാർ… ജനകീയ പ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന് നിരന്തരം പോരാട്ടങ്ങൾ നടത്താതെ വല്ലപ്പോഴും കൈയടിക്ക് വേണ്ടി രാഹുൽ – പ്രിയങ്കമാർ കാണിക്കുന്ന ഗിമ്മിക്കുകൾക്ക് കൈയടിക്കാൻ തൽക്കാലം നേരമില്ല..