Suresh Kumar Raveendran

ഒരു സിനിമ കാണുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ, സ്‌ക്രീനിൽ നിന്നും കിട്ടിയാൽ എങ്ങനെയുണ്ടാകും ഫീൽ! അടിച്ചുടച്ച് കലക്കി മറിച്ച സിനിമ, ‘വിക്രം’. ആ ഒരു ഇന്റർവെൽ ബ്ലോക്കിലേക്ക് എത്തിയ രീതി, അതിലേക്ക് കൊടുത്ത പ്രെഷർ, അത് കൺസീവ് ചെയ്ത ശൈലി, ഒക്കെ ചേർന്ന് ഞെട്ടിച്ചു കളഞ്ഞു!

ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണമെന്ന് ഷമ്മിയോട്‌ സിമി മോൾ പറയുന്നതു പോലെ, എത്ര വലിയ സിനിമയായാലും അത് തീർക്കണ്ടേ! രണ്ടാം പകുതിയുടെ അവസാനത്തോടെ , ഈ പറഞ്ഞതു പോലെയൊരു തീരുമാനം ഉണ്ടാക്കലായി തോന്നിയെങ്കിലും അത് അങ്ങനെ ചെയ്യാനേ കഴിയൂ. ഇതിലും മികച്ച രീതിയിൽ, ഇത്തരമൊരു എന്റർടെയിനർ സാധനത്തിന് എൻഡ് ബോർഡ് തൂക്കാൻ കഴിയില്ല.

 

ഇനി ചെറിയ രീതിയിലൊരു മലയാളീ പാസം ആയിക്കോട്ടെ…
ചെമ്പൻ വിനോദ് – ഇനി തമിഴിൽ കുറേക്കാലമുണ്ടാകും, ഉറപ്പ്! കലാഭവൻ മണിയെ പോലെയൊക്കെ കത്തിക്കയറും, അതും ഉറപ്പിക്കാം…????
ഫഹദ് ഫാസിൽ – മലയാളസിനിമയിൽ പോലും പുള്ളിയ്ക്ക് ഇത്രയും സ്ക്രീൻ സ്പെയ്സ് കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ്. ഒന്നാം പകുതി ഭരിക്കുന്നത് ഫഹദാണ്! തമിഴിൽ ഫഹദിന്റെ തുടക്കം ഇതായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഇതുവരെയും, ഒരു മലയാളി തമിഴ് സംസാരിക്കുന്നതു പോലെയുള്ള ‘അറകുറ’ ഡയലോഗ് ഡെലിവറിയായിരുന്നു. പക്ഷെ ‘വിക്രം’ അത് പൂർണ്ണമായും പരിഹരിച്ചു…????

ഗിരീഷ് ഗംഗാധരൻ : ഒരു ക്യാമറാമാന്റെ സാന്നിധ്യം അറിയിക്കാതെ, ഗിമ്മിക്സിനു പോകാതെ, സിഗ്നേച്ചർ ഷോട്സ് മേളം കാണിക്കാതെ, സിനിമയുടെ കൂടെ സഞ്ചരിക്കുന്ന, എക്‌സലന്റ് വർക്ക്! Simply superbbb! ????
കാളിദാസ് ജയറാം : ചെറിയൊരു റോൾ ആണെങ്കിലും സിനിമയിലുടനീളം നിറഞ്ഞു നിൽക്കുന്നു! മനോഹരമായ ഇമ്പാക്ട്! ????

മൊത്തത്തിൽ, ‘വിക്രം’ ഒരു മലയാളീ സിനിമാ ഫെസ്റ്റിവലാണ്. വെറിത്തനം പുടിച്ച കമൽഹാസൻ ഫാൻ എന്ന നിലയിൽ ഞാൻ പറയുന്നു, കുറേക്കാലത്തിനു ശേഷം ഒരു ‘കമൽഹാസൻ സിനിമ’ കണ്ട് രോമാഞ്ചപ്പെട്ടു പോയി! ‘പേട്ട ‘, ‘മാസ്റ്റർ’ എന്നീ സിനിമകളിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള അവസരം വിജയ് സേതുപതിയ്ക്ക് കിട്ടിയോ എന്ന് സംശയമാണ്. എന്നാലും, ആ ഒരു സാന്നിധ്യം സ്പെഷ്യലായിരുന്നു. അനിരുദ്ധ് മ്യൂസിക്കൽ ഷോ’യും പതിവുപോലെ ഗംഭീരമായി. എല്ലാത്തുക്കും മേലെ,

‘വിക്രം’ ഒരു ഔട്ട് ആൻഡ് ഔട്ട് ലോകേഷ് കനകരാജ് സിനിമ തന്നെയാണ്, അത് മാത്രമാണ്! ഒരു സംവിധായകന്റെ പവർ എന്നൊക്കെ പറയുന്നത് ഇതാണ്. കമൽഹാസനെയും ഫഹദ് ഫാസിലിനെയും വിജയ് സേതുപതിയേയുമൊക്കെ ജയിച്ച്, ‘വിക്രം’ ഒരു ലോകേഷ് കനകരാജ് സിനിമയാണെന്ന് പറയിപ്പിച്ച സംവിധായകൻ

Leave a Reply
You May Also Like

സലാർ സെറ്റിൽ ചുറ്റിക്കറങ്ങി സുപ്രിയ

‘കെജിഎഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീൽ. പ്രഭാസിനെ നായകനാക്കി…

വിവാദ നായിക അനന്യയുടെ പുതിയ ഫോട്ടോ ഷൂട്ടും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്

നടി അനന്യ പാണ്ഡെ ഇപ്പോൾ ട്രോളുകളുടെ നടുവിലാണ്. താരം അതിനുമാത്രം എന്ത് തെറ്റാണ് ചെയ്തത് എന്നല്ലേ…

സിനിമയിൽ നായകന്റെ മസിൽ പവറും നായികയുടെ മേനി പ്രദർശനവും ലോകത്ത് എല്ലായിടത്തും നോർമലാണ്

ശ്രാവൺ സാൻ സിനിമയിൽ നായകന്റെ ഹീറോയിസവും നായികയുടെ മേനി പ്രദർശനവും ലോകത്ത് എല്ലായിടത്തും നോർമലാണ്.. ഞാനോക്കെ…

ഇന്ന് പുതുവത്സരദിനം, മലയാളത്തിന്റെ പ്രിയപ്പെട്ട ചാലക്കുടിക്കാരന്റെ ജന്മവാർഷികമാണിന്ന്

ഇന്ന് കലാഭവൻ മണിയുടെ ജന്മദിനവാർഷികം…… Muhammed Sageer Pandarathil രാമന്റേയും അമ്മിണിയുടേയും ആറാമത്തെ പുത്രനായി 1971…