ശ്രീലങ്കൻ കൂട്ടകുരുതി; മുസ്‌ലിം പ്രതികരണങ്ങളിൽ മാനവികതയുടെ വിജയം

622

Suresh Kunhupillai എഴുതുന്നു

ഞാൻ മലയാളത്തിൽ ഫേസ്‌ബുക്കിൽ എഴുതാൻ തുടങ്ങിയ കാലത്ത് സ്ഥിരമായി എഴുതിയിരുന്നത് ഇസ്‌ലാമിക് ഫണ്ടമെന്റലിസത്തിന് എതിരായിരുന്നു. അന്നത്തെ സ്ഥിതി ഇതേപോലെ ആയിരുന്നില്ല. ആരെങ്കിലും ഇസ്‌ലാം എന്നൊരു വാക്കെഴുതിയാൽ തന്നെ ഭീഷണിയുമായി വരാൻ കുറെ അധികം ആളുകളുണ്ടായിരുന്നു. താലിബാൻ എന്നൊന്നില്ല, ഇസ്‌ലാം അങ്ങനെയല്ല എന്നൊക്കെയുള്ള വാദങ്ങളും ഇൻബോക്സിലും ഫോണിലും ഉള്ള ഭീഷണികളും.. ഫോണിൽ വിളിച്ചു നിന്റെ വീട് എനിക്കറിയാം, Image result for islamic fundamentalismഎറണാകുളം നോർത്തിൽ ഇറങ്ങിയാൽ വെട്ടും എന്നൊക്കെയുള്ള ഭീഷണികൾ. ഇസ്‌ലാമിസ്റ്റുകളെ വിമർശിച്ചാൽ കൈ പോകും എന്നുള്ള സുഹൃത്തുക്കളുടെ ഉപദേശങ്ങൾ…. മൂന്നു ഐഡികൾ അങ്ങനെ പൂട്ടി. ഒരുപാട് ഭീഷണിയും കേട്ടു. അക്കാലത്ത് എന്റെ സുഹൃത്തുക്കളായ മുസ്ലീങ്ങൾ പോലും ഇത്തരം ഭീഷണി വരുമ്പോൾ ശ്രദ്ധിക്കുക, പരമാവധി ഒഴിഞ്ഞു നിൽക്കുക എന്ന മുന്നറിയിപ്പാണ് നൽകിയിരുന്നത്. ആഗോള ഭീകരാക്രമണങ്ങളിൽ പോലും ഇവിടുത്തെ സാധാരണ മുസ്ലീങ്ങൾ എതിരോ അനുകൂലമായോ ഒരഭിപ്രായം പറയാതിരുന്നു. മറ്റുള്ളവരാവട്ടെ, ഓരോ ചെറിയ ആക്രമണവും ഒരു ജനതയുടെ ഐഡന്റിറ്റിയ്ക്കു മേൽ കടന്നുകയറാനുള്ള അവകാശമായി ഉപയോഗിച്ചു .

എന്നാൽ ഇപ്പോൾ ശ്രീലങ്കയിലെ കൂട്ടകുരുതിയിൽ ഏറ്റവും രോഷം പ്രകടിപ്പിച്ചത് ഇവിടുത്തെ മുസ്ലീങ്ങളാണ്, ഞാനതിനെ മാനവികതയുടെ വിജയമായാണ് കാണുന്നത്.

Image result for hindu terrorismഇതിനിടെ സംഘികൾ ശക്തിയാർജ്ജിച്ചു. സംഘികളെക്കുറിച്ചും എഴുതിയിട്ടുണ്ട്. പക്ഷെ സർപ്രൈസിങ്‌ലി സംഘികൾ വെട്ടുമെന്നൊന്നും പറഞ്ഞിട്ടില്ല, അധിക്ഷേപവും തെറിവിളിയും മാത്രമേ ഉണ്ടായുള്ളൂ. അതിനി പേര് കണ്ടപ്പോൾ ഒരു ഹിന്ദു മറ്റൊരു ഹിന്ദുവിന് കൊടുത്ത ഡിസ്‌കൗണ്ട് ആണോ എന്ന് ആർക്കറിയാം? എനിക്ക് വലിയ ഭീഷണിയൊന്നും വന്നില്ല എന്നുകരുതി ഹിന്ദു ഫണ്ടമെന്റലിസം എന്നൊന്നില്ല എന്ന് ഞാൻ കരുതുന്നുമില്ല.

ഈ ഫേസ്ബുക്കിലൂടെയുള്ള ഭീഷണിയൊക്കെ യഥാർത്ഥത്തിൽ ഫ്രോയിഡിയൻ ഭാഷയിൽ പറഞ്ഞാൽ വിഷ് ഫുൾഫിലമെൻറ് അഥവാ ഒരുതരം ആഗ്രഹവിരേചനമാണ്. എനിക്ക് നേരിട്ട് ചെയ്യാൻ കഴിയാത്ത കാര്യം ഒരു അപര വ്യക്തിത്വത്തിൽ സന്നിവേശിപ്പിച്ചു ചെയ്യുന്നത് കണ്ടു സായൂജ്യമടയുക. അതുകൊണ്ടു തന്നെ ഈ സൈബർ അറ്റാക്കുകളെ ഒരിക്കലും ഗൗരവത്തിൽ എടുത്തിട്ടില്ല.

എന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചു മുൻപും പലതവണ വിശദീകരിച്ചിട്ടുണ്ട്, പക്ഷെ വീണ്ടും കുറെ ആളുകൾ ഞാനൊരു സി.പി.എം കാരനാണ് എന്ന ധാരണയോടെ എന്നോടിടപെടുന്നുണ്ട്. ഇൻബോക്സിൽ ഒക്കെ ഒരുപാട് മെസ്സേജ് വരുന്നുണ്ട്. അവരോടായി ഒന്നുകൂടി പറയുകയാണ് .

Related imageഞാനൊരു സി.പി.എം നന്നാക്കി, അഥവാ സേവ് സി.പി.എം അല്ല, റോയിയിസ്റ്റ് ആണ്. കമ്യൂണിസം ഞാൻ ഉപേക്ഷിച്ചിട്ട് പതിനാറു വർഷങ്ങൾ കഴിഞ്ഞു.

ഒരു സാധാരണ മലയാളിയെ പോലെ ഞാനും എം.എൻ റോയിയെപ്പറ്റി കേൾക്കുന്നത് എം.ഗോവിന്ദനിൽ നിന്നാണ്. അന്ന് ഞാൻ കമ്യൂണിസ്റ്റുമാണ്. പിന്നെ ഗോവിന്ദനൊക്കെ മരിച്ചു ഒരു ദശകം കഴിഞ്ഞ ശേഷമാണ് ഞാൻ റോയിയിസ്റ്റ് ആവുന്നത്.

റഷ്യയ്ക്ക് പുറത്ത് രണ്ടാമത്തെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ച വിപ്ലവകാരി, സ്വതന്ത്രത്തിനായി പൊരുതുന്ന ഇന്ത്യൻ ജനതയ്ക്കുവേണ്ടി താഷ്‌ക്കന്റിൽ വെച്ച് ഇന്നീ കാണുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ച ധീരൻ. ഞാൻ കണ്ട ഏറ്റവും ഉന്നതനായ കമ്യൂണിസ്റ്റ് എന്ന് ലെനിനെക്കൊണ്ട് പറയിച്ച, ലെനിന്റെയും ട്രോട്സ്കിയുടെയും സ്റ്റാലിന്റേയുമൊപ്പം കമ്യൂണിസ്റ്റ് ഇന്റര്നാഷനലിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം ഇങ്ങേരെങ്ങനെ പത്ത് വർഷം കഴിഞ്ഞപ്പോഴേക്കും ആന്റി കമ്യൂണിസ്റ്റായി എന്ന കൗതുകമാണ് എന്നെ റോയിയെ വായിക്കാൻ പ്രേരിപ്പിച്ചത്

സ്റ്റാലിൻ സ്വേച്ഛാധിപതിയാകും എന്ന് കൃത്യമായി പ്രവചിച്ചയാളാണ് റോയ്, സ്റ്റാലിന്റെ തടവറയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടയാളുമാണ്. പക്ഷെ റോയിയുടെ വൈയക്തിക അനുഭവങ്ങളല്ല അദ്ദേഹത്തെ കമ്യൂണിസ്റ്റ് വിരുദ്ധൻ ആക്കിയതെന്നു കണ്ടപ്പോഴാണ് ഞാൻ ശരിക്കും ഇദ്ദേഹത്തിന്റെ ഹ്യുമനിസത്തിൽ ആകൃഷ്ടനാവുന്നത്.

കമ്യൂണിസം ഫാസിസത്തിന്റെ രൂപം ധരിക്കുമെന്നും അത് കാലക്രമേണ ഒരു ഡിസ്ട്രക്റ്റീവ് ഫോം കൈവരിക്കുമെന്നും അന്ന് തന്നെ ദീർഘവീക്ഷണം ചെയ്തയാളാണ് റോയ്. വ്യവസായ വിപ്ലവത്തിന് ശേഷം ഭൂമിയിൽ ഏറ്റവും കൂടുതൽ പടർന്നിരുന്ന ആശയവും ഭരണസംഹിതയുമായ കമ്യൂണിസം പിന്നീട് സ്വേച്ഛാധിപത്യത്തിന്റെ പഴിയും കേട്ട് ഭൂരിപക്ഷം നാടുകളിൽ നിന്നും തിരസ്കരിക്കപ്പെട്ടു പോയത് റോയി അന്ന് മനക്കണ്ണിൽ കണ്ടിരുന്നു.

Image result for humanists rallyമാനവികതയ്ക്ക് തുടക്കവും അവസാനവമില്ല. അതാണ് ശരിയായ ഇടതുപക്ഷം. പണ്ട് ഫ്രഞ്ച് എസ്റ്റേറ്റ് കൗൺസിലിൽ ഇടതുവശത്തിരുന്നു അതിശക്തരായ പള്ളിislam fundamentalism സഭയ്ക്കും ചക്രവർത്തിക്കുമെതിരായി മാനവികതയ്ക്കു വേണ്ടി വാദിച്ചിരുന്ന സഖാക്കൾക്ക് മരണമില്ല. അവർ ഏതെങ്കിലുമൊരു പാർട്ടിയുടെ അച്ചടക്കമുള്ള വിധേയത്വമുള്ള മെമ്പർമാരല്ല. നിഷേധികളായ അവരുടെ വംശം ഭൂമിയിൽ അവസാനിക്കുകയുമില്ല.

മാനവികതയെകുറിച്ചു ആര് പറഞ്ഞാലും ഞാൻ ശ്രദ്ധിക്കും. അത് ഫ്രഡറിക് നെയ്തേമ്മർ ആയാലും അനാർക്കിസ്റ്റായ പ്രദോൻ ആയാലും സംഘി ഹ്യുമനിസ്റ്റ് ആയ ദീൻ ദയാൽ ഉപാധ്യായ ആയാലും. മനുഷ്യനെ അവന്റെ സാമൂഹിക പരിസരത്തോടെ മനസിലാക്കുന്ന യഥാർത്ഥ ഫിലോസഫി ഹ്യുമനിസമാണ് എന്നാണ് ഞാൻ എന്റെ ചെറിയ അറിവ് വെച്ച് മനസിലാക്കിയത്.

കമ്യൂണിസമല്ല മാനവികതയുടെ അവസാന റിസോർട്ട്. ഭൂമിയിൽ കമ്യൂണിസം കൈയൊഴിഞ്ഞ രാജ്യങ്ങളെ ശ്രദ്ധിച്ചാൽ മതി. ഈ പാർട്ടി ഇല്ലാതായതോടെ അവർ സ്റ്റോൺ ഏജിലേക്കു പോയില്ല, മിക്ക രാജ്യങ്ങളും മാനവികതയും സാഹോദര്യവും സ്വമനസ്സാലെ ഉൾകൊള്ളുന്ന മികച്ച പൗര സമൂഹങ്ങളാവുകയാണ് ചെയ്തത്.

ഞാൻ ഇടതുപക്ഷക്കാരനാണ്. പക്ഷെ സി.പി.എം അല്ല. ആ സംഘടനയെ സേവാനും ഉദ്ദേശമില്ല. ഞാൻ പറയുന്ന കാര്യങ്ങൾ എന്റെ പൗരാവകാശ ബോധത്തിന്റെയും മാനവികതയുടെയും അടിസ്ഥാനത്തിൽ മാത്രമാണ്.

കമ്യൂണിസ്റ്റു പാർട്ടിക്കാർ സമ്മേളനത്തിനൊക്കെ പോകുമ്പോൾ അവിടെ എഴുതിവെച്ചതു കണ്ടിട്ടുണ്ടാവും, അപരന്റെ ശബ്ദം സംഗീതമായി ശ്രവിക്കുന്ന ഒരു ലോകമാണ് നമ്മൾ പടുത്തുയർത്തേണ്ടത് എന്ന്.

നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിലും ശരിക്കും അതിലാണ് ഞാൻ വിശ്വസിക്കുന്നത്.