Connect with us

pseudoscience

ഈ ചിത്രത്തിലെ വീടുകൾക്ക് കന്നിമൂല ഉണ്ടോ

വാസ്തുവിദ്യയിലെ സൂത്രങ്ങളുടെ പിന്നിലുള്ള സൂത്രത്തെക്കുറിച്ചു ഞാൻ എഴുതിയപ്പോൾത്തന്നെ ഒരുപാടാളുകൾ ആവശ്യപ്പെട്ടിരുന്നതാണ്.അതേക്കുറിച്ചു എഴുതാം എന്ന് ഞാനവരോട് പറഞ്ഞിരുന്നതുമാണ്

 34 total views,  1 views today

Published

on

Suresh Madathil Valappil ✍️

വീട് പണിയുമ്പോൾ കന്നിമൂലയുടെ പ്രാധാന്യം എന്താണ്…?അവിടെ ടോയ്ലറ്റ് പണിയാനാകുമോ..?
പ്രധാന ബെഡ് റൂം അവിടെത്തന്നെ വേണോ..?1994 ൽ നിർമ്മാണ മേഖലയിലേക്കു കാലെടുത്തുവച്ച കാലം മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയതാണ് “കന്നി മൂല, കന്നി മൂല” എന്ന്.കന്നിമൂലയിൽ മാസ്റ്റർ ബെഡ്‌റൂം വേണം…കന്നിമൂലയിൽ അപ്പിയിടരുത്..കന്നിമൂലയിൽ കട്ടിങ് പാടില്ല…കന്നിമൂലയിൽ ഗോവണി പാടില്ല…നിവിൻപോളി ഏതോ സിനിമയിൽ പറഞ്ഞപോലെ ഈ കന്നിമൂല കേട്ട് കേട്ട് ഞാൻ മടുത്തു.ഞാൻ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക എൻജിനീയർമാരും, ആർക്കിടെക്ടുകളും, പ്രൊഫഷണൽ ഡിസൈനര്മാരും മടുത്തു.

എന്താണീ കന്നിമൂല..?

വാസ്തുവിദ്യയിലെ സൂത്രങ്ങളുടെ പിന്നിലുള്ള സൂത്രത്തെക്കുറിച്ചു ഞാൻ എഴുതിയപ്പോൾത്തന്നെ ഒരുപാടാളുകൾ ആവശ്യപ്പെട്ടിരുന്നതാണ്.അതേക്കുറിച്ചു എഴുതാം എന്ന് ഞാനവരോട് പറഞ്ഞിരുന്നതുമാണ്.ഇന്നലെയും ഒരാൾ ആവശ്യപ്പെട്ടിരുന്നു.”തേങ്ങാ ഉടക്ക് സ്വാമി “എന്ന്.
പക്ഷെ പ്രശ്നമുണ്ട്.ഞാനീ പറയുന്നത് ചിന്താ ശേഷിയുള്ള കേരളീയ സമൂഹത്തിന്റെ മുന്നിലാണ്.
ചുമ്മാ എന്തെങ്കിലുമൊക്കെ അങ്ങ് തള്ളിവിടാൻ പാടില്ല. ചോദ്യങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ നല്ല ഹോം വർക്ക്‌ ചെയ്യണം.കഴിഞ്ഞ കുറെ ദിവസങ്ങളായി അതിനെ അന്വേഷണത്തിലായിരുന്നു. അതുകൊണ്ടാണ് വൈകിയത്.

മുൻപ് സൂചിപ്പിച്ചപോലെ വാസ്തുവിദ്യാ രംഗത്തെ എന്റെ ഗുരുനാഥന്മാർ മിക്കവാറും ഈ വിഷയത്തിൽ പല ഗ്രന്ഥങ്ങൾ രചിച്ചവരും, വാസ്തുവിദ്യയിലെ പല ആധാര ഗ്രന്ഥങ്ങൾക്കും പരിഭാഷ എഴുതിയവരും, ഈ വിഷയത്തിൽ ഗവേഷണ തലത്തിൽ ജ്ഞാനമുള്ളവരുമാണ്.എനിക്ക് വിവരമില്ലെങ്കിലും എന്റെ മാഷുമ്മാർക്ക് വിവരമുണ്ടെന്നു ചുരുക്കം.വാസ്തുവിദ്യാ പഠനകാലത്തോ അതിനു ശേഷമോ ഒരിക്കലും ആ ഗുരുനാഥന്മാർ ഈ കന്നിമൂലയെക്കുറിച്ചു ഞങ്ങളോട് പറഞ്ഞിട്ടില്ല.പക്ഷെ ഇക്കാര്യം ഞാൻ നിങ്ങളോട് ചുമ്മാ പറഞ്ഞിട്ട് കാര്യമില്ല. തെളിവ് വേണം, കോടതിക്ക് പോലും.അങ്ങനെയാണ് ഞാൻ ആ സാധനം തേടിയിറങ്ങിയത്.കേരളീയ വാസ്തുവിദ്യയുടെ ആധാര ഗ്രന്ഥമായ മനുഷ്യാലയ ചന്ദ്രികയുടെ പഴയൊരു കോപ്പി. പല പുസ്തകങ്ങളും കയ്യിലുള്ളത് അങ്ങ് നാട്ടിലാണ്.

തപ്പേണ്ടിടത്തു തപ്പി.. ഡൈമൻ ചട്ടമ്പിയെ കിട്ടി.”ചേട്ടാ, ഈ മനുഷ്യാലയ ചന്ദ്രിക മാത്രമല്ലല്ലോ ഭൂമുഖത്തുള്ളത്, വേറെയും പുസ്തകങ്ങളുണ്ടല്ലോ “എന്നൊരു മറുവാദം ഞാൻ പ്രതീക്ഷിക്കുന്നു.
“അനിയാ നിൽ, തോക്കിൽ കേറി വെടിവക്കാതെ” ഈ പറഞ്ഞ മനുഷ്യാലയ ചന്ദ്രിക വാസ്തുവിദ്യാ പഠനകാലത്തു ഞാൻ പഠന വിധേയമാക്കിയിട്ടുണ്ടെങ്കിലും അന്ന് ഞാൻ പഠിച്ചത് മാർക്ക് കിട്ടാനാണ്.
ഇപ്പോൾ അങ്ങനെയല്ല. ഈ കേരളത്തിലെ ഒരുപാട് മനുഷ്യരുടെ മനസ്സിലുള്ള ആശങ്ക അകറ്റാനാണ്. ഒരുപാട് വീടുകൾക്ക് അംഗഭംഗം സംഭവിക്കാതിരിക്കാനാണ്. മനുഷ്യാലയ ചന്ദ്രികയുടെ ഈ പരിഭാഷ തെയ്യാറാക്കിയിരിക്കുന്നതു പരമേശ്വര മേനോൻ എന്നൊരു പണ്ഡിതനാണ്. ഈ ബുക്ക് ബസ്സിൽ കൊണ്ടുനടന്നു രണ്ടുരൂപക്കു വിൽക്കുന്നതല്ല.

കേരളം സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചതാണ്, വളരെ പഴയ ലിപിയുമാണ്. വേണ്ടവർക്ക് പി ഡി എഫ് കോപ്പി ഞാൻ അയച്ചു തരാം. naalukettu123@gmail.com എന്ന മെയിലിൽ എനിക്കൊരു സന്ദേശം അയച്ചാൽ മതി. “വീട്ടിലൊരു മനുഷ്യാലയ ചന്ദ്രിക ” എന്നാണീ പദ്ധതിയുടെ പേര്.
വിഷയത്തിലേക്കു വരാം. “മനുഷ്യാലയ ചന്ദ്രിക” എന്ന ഈ ഗ്രന്ഥം രചിക്കുമ്പോൾ ആധാരമാക്കിയ പൂർവ്വ ഗ്രന്ഥങ്ങളെക്കുറിച്ചു അതിൽ മനുഷ്യാലയ ചന്ദ്രികയുടെ രചയിതാവായ തിരുമംഗലത്തു നീലകണ്ഠൻ മൂസത് പ്രസ്താവിക്കുന്നുണ്ട്.  പരമേശ്വര മേനോൻ പരിഭാഷ ചെയ്തയാളാണ്, മൂസത് ആണ് ഗ്രന്ഥകർത്താവ്, മുദ്ര ശ്രദ്ധിക്കണം. ഒന്ന് ഏകമുദ്ര, മറ്റേതു ദ്വിമുദ്ര. ആ ഗ്രന്ഥങ്ങൾ ഇനിപ്പറയുന്നവയാണ്.

1-മാർക്കണ്ഡേയ നിബന്ധനം.
2- മയമതം
3-രത്‌നാവലി
4-ഭാസ്കരീയം
5-കശ്യപീയം
6- വിശ്വകർമേയം
7-ഗുരുദേവ പദ്ധതി
8- പഞ്ചശിഖ
9-വിഷ്ണു സംഹിത
10-സമുച്ചയ വിവരണം
11- പ്രയോഗ മഞ്ജരി
12-മനുമതം
13-പരാശരമതം
14-തന്ത്രസമുച്ചയം

Advertisement

ഈ മേൽപ്പറഞ്ഞ പതിനാലു ഗ്രന്ഥങ്ങളും ഇന്ത്യൻ വാസ്തുവിദ്യയിലെ എണ്ണം പറഞ്ഞ ഗ്രന്ഥങ്ങളാണ്.
മയമതം എഴുതിയ മയനാണ് ഇന്ദ്രപ്രസ്ഥം നിർമ്മിച്ചതുതന്നെ.അതായത് തിരുമംഗലത്തു നീലകണ്ഠൻ മൂസത് രചിച്ച മനുഷ്യാലയ ചന്ദ്രിക എന്ന ഗ്രന്ഥം ഇന്ത്യൻ വാസ്തുവിദ്യയിലെ പ്രാമാണിക ഗ്രന്ഥങ്ങളുടെ ഒരു രത്നചുരുക്കമാണ്‌.ആ മനുഷ്യാലയ ചന്ദ്രികയിൽ കന്നിമൂലയിൽ മാസ്റ്റർ ബെഡ് റൂം വേണമെന്നോ, അപ്പിയിടരുതെന്നോ, ഗോവണി പണിയരുതെന്നോ പറഞ്ഞിട്ടില്ല.മാത്രമല്ല..കന്നിമൂല എന്ന വാക്കുതന്നെ ഇല്ല.അതായത് കേരള വാസ്തുവിദ്യയുടെ പിതാവായ തിരുമംഗലത്തു നീലകണ്ഠൻ മൂസത് “കന്നിമൂല “എന്ന വാക്കുതന്നെ കേട്ടിട്ടില്ല.മാത്രമല്ല ഗോവണി ആന്റി ക്ളോക്ക്‌വൈസിൽ വേണമെന്നോ, അഗ്നികോണിൽ ടോയ്‌ലെറ്റ് പണിയരുതെന്നോ പറഞ്ഞിട്ടില്ല.മഹത്തായ ഇന്ത്യൻ വാസ്തുവിദ്യക്ക്‌ ഈ കന്നിമൂലയുടെ പൈതൃകത്തിൽ ഒരു പങ്കുമില്ല.സംശയമുള്ളവർക്ക് പരിശോധിക്കാം.ഒറ്റ സംശയമേ സമകാലീന വാസ്തുവിദ്യക്കാരോട് എനിക്കുള്ളൂ.കന്നിമൂലയെ സംബന്ധിക്കുന്ന ഈ നിയമങ്ങളൊക്കെ എവിടെന്നു കിട്ടി എന്ന് ഞാൻ ചോദിക്കുന്നില്ല.ഈ “കന്നിമൂല”എന്ന വാക്കു എവിടെന്നു കിട്ടി എന്നറിയാൻ താൽപ്പര്യമുണ്ട്. അതിന്റെ പൈതൃകം ആർക്കാണെന്നറിയാൻ ജിജ്ഞാസയുണ്ട്.അല്ലാതെ പൈതൃകം ആർക്കെന്നറിയാത്ത ഈ കന്നിമൂലയെയും ചുമന്ന്‌ ഇനിയും നടക്കരുത്.ഇത് ജ്യോതിഷവുമായി ബന്ധപ്പെട്ടതാണെന്നു പറഞ്ഞുവരുന്നവരോട് ഒരു ചോദ്യം.മേൽപ്പറഞ്ഞ പുസ്തകങ്ങളൊക്കെ രചിച്ചവർക്കു ജ്യോതിഷം അറിയില്ലായിരുന്നോ..?അതുപോലെ,ഞാൻ വാസ്തുവിദ്യാ വിരുദ്ധമാണ് എന്ന് വേണമെങ്കിൽ പറഞ്ഞോളൂ.മനുഷ്യാലയ ചന്ദ്രിക രചിച്ച തിരുമംഗലത്തു നീലകണ്ഠൻ മൂസതിനു വാസ്തുവിദ്യയിൽ വിവരമില്ലെന്നു മാത്രം പറയരുത്. പ്ലീസ്. മംഗലശ്ശേരി നീലകണ്ഠൻ ചോദിച്ചപോലെ..
“എന്താടോ ശേഖരാ നന്നാവാത്തെ..?

Image may contain: outdoor

ചിത്രത്തിൽ കന്നിമൂല ഉണ്ടോ..

 35 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment14 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement