പെട്രോളിനും ഡീസലിനും 25 പൈസ കൂട്ടിയാൽ തന്നെ, ദിവസം 65 കോടി രൂപയുടെ കൊള്ളയടി

62

Suresh Michael

58,19,40,000 liter പെട്രോൾ ഒരു ദിവസം ഇന്ത്യയിൽ ഉപയോഗിക്കപെടുന്നു.25 പൈസ ഒരു ലിറ്ററിൽ കൂട്ടിയാൽ ഒരു ദിവസം 14,54,85,000 കോടി രൂപ ഒരു ദിവസം പെട്രോളിൽ മാത്രം കൊള്ളയടിക്കപ്പെടുന്നത് വെറും 14 കോടി 54ലക്ഷത്തി എൺപത്തി അയ്യായിരം രൂപാ.1.7 മില്യൺ ബാരൽ ഡീസൽ ഒരുദിവസം നമ്മൾ ഉപയോഗിക്കുന്നുണ്ട്..ഒരു ബാരൽ എന്നാൽ 119 ലിറ്റർ.അപ്പൊ 202 മില്യൺ ലിറ്റർ ഡീസൽ.ഒരു മില്യൺ 10 ലക്ഷം.202,00,00,000 ലിറ്റർ. 25 പൈസാ വെച്ച് കൂട്ടിയാൽ 50,50,00,000.50 കോടി 50 ലക്ഷം രൂപ.

പെട്രോളിലും ഡീസലിലും കൂടി ഒരു ദിവസം 65 കോടി രൂപയുടെ കൊള്ള. ഒരു മാസം 4950 കോടിയുടെ കൊള്ള. ഒരു വർഷം 59400 കോടിയുടെ കൊള്ള. വെറും 25 പൈസ കൂട്ടിയാൽ ഉണ്ടാകുന്ന സംഖ്യയാണ് മുകളിൽ പറഞ്ഞത്..കഴിഞ്ഞ 6 വർഷം പെട്രോൾ ഡീസൽ പാചകവാതകം ഈ മൂന്നിലും കൂട്ടിയ സംഖ്യ കണക്കാക്കിയാൽ വേറൊരു ഇന്ത്യ വിലയ്ക്ക് വാങ്ങാൻ പറ്റുന്നത്രേം പണം കാണും..ഇതിലും വലിയൊരു കൊള്ളസംഘം ലോകത്ത് വേറെയെവിടെയെങ്കിലും ഉള്ളതായി നിങ്ങൾക്ക് അറിവുണ്ടോ..?