Space
ചന്ദ്രനിൽ ഇറങ്ങിയവരുടെ കാൽപ്പാടുകൾ ഇപ്പോഴും ഉണ്ട്, അത് മില്യൺകണക്കിന് വർഷങ്ങൾ നിലനിൽക്കും , കാരണമുണ്ട്

Suresh Nellanickal
ചന്ദ്രനിലെ നമ്മുടെ കാൽപ്പാടുകൾ ഏതാണ്ട് അനശ്വരം ആണ്
അന്തരീക്ഷം, ജലം, ഭൂവൽക്കത്തിലെ പോലെ പ്ലേറ്റുകൾ എന്നിവ ഇല്ലാത്ത കൊണ്ട് ചന്ദ്രനിൽ ഉണ്ടായ കുഴികൾക്ക് കോടിക്കണക്കിന് വർഷങ്ങൾ മാറ്റമില്ലാതെ നില നിൽക്കാൻ സാധിക്കും.അതായത് ചിലപ്പോൾ രണ്ട് ബില്യൺ വർഷങ്ങൾ വരെ പ്രായം ഉള്ള കുഴികളെ ആയിരിക്കും നിങ്ങൾ ഇപ്പോഴും കാണുന്നത്.
അതായത് ചന്ദ്രനിൽ ഇറങ്ങിയവരുടെ കാൽപ്പാടുകൾ ഇപ്പോഴും ഉണ്ടെന്ന് മാത്രമല്ല മില്യൺകണക്കിന് വർഷങ്ങൾ ഇനിയും നിലനിൽക്കും.ഇവിടെ നിന്ന് ചന്ദ്രനെ നോക്കുമ്പോൾ കാണുന്ന വലിയ ഇരുണ്ട പ്രദേശത്തെ അഥവാ ചന്ദ്രനിലെ താഴ്ന്ന പ്രദേശത്തെ നമ്മൾ കടൽ എന്ന് വിളിക്കുന്നു. ഒരു കടലിനെ താഴെ ചിത്രത്തിൽ കാണാം. അപ്പോൾ ബില്യൺ കണക്കിന് വർഷങ്ങൾ ആയി ചന്ദ്രന് ഏകദേശം ഒരേ മുഖം ആണെന്ന് ഓർക്കുക.
**
2,384 total views, 4 views today