കുടുംബിനികളേ സ്വന്തം ചിലവിന് ഭർത്താവിന്റെ മുന്നിൽ കൈനീട്ടണ്ട, സ്വന്തംകാലിൽ നിൽക്കാൻ വേറെ വഴികളുണ്ട്

328

എഴുതിയത്  : സുരേഷ് സി പിള്ള

“പെൺകുട്ടികൾ സ്വന്തമായി……. കുറച്ചു പൈസ….. സ്വരൂപിച്ചു മാറ്റി വയ്ക്കണം, എല്ലാത്തിനും ഭർത്താവിനെ ആശ്രയിക്കരുത്”

ഇപ്പോളും കാണും പൈസയ്ക്കു വേണ്ടി ഭർത്താവിന്റെ മുൻപിൽ കൈ നീട്ടേണ്ടി വരുന്ന ഹത ഭാഗ്യകളായ സ്ത്രീകൾ.

അടിമകളെ പ്പോലെ അടങ്ങി ഒതുങ്ങി ജീവിക്കുന്നവരും ഉണ്ടാവാം.

എന്താണ് ചെയ്യേണ്ടിയത് എന്ന് ആലോചിച്ചു വിഷമിക്കുന്നവർ കാണും. അവർക്കായുള്ളതാണ് ഈ പോസ്റ്റ്.

സ്നേഹം ഉള്ള ഭർത്താവു ആണെങ്കിൽ പോലും, ഒരു പ്രാവശ്യം മുഷിഞ്ഞു സംസാരിച്ചാലുണ്ടാവുന്ന മാനസിക സംഘർഷം ആലോചിക്കാവുന്നതല്ലാ ഉള്ളൂ?

Image result for ask moneyസ്വന്തമായി പൈസ ചിലവാക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത ഈ ഒരു അവസ്ഥ എന്തൊരു വേദനാ ജനകം ആണ്?

“വീട്ടു ജോലിയൊക്കെ നോക്കി, കുട്ടികളുടെ കാര്യവും നോക്കി ഇവിടെ ഇരുന്നാൽ പോരെ. ഞാൻ സമ്പാദിക്കുന്നില്ലേ?”

എന്നൊക്കെ ചോദിക്കുന്നത് പുരുഷന്റെ ഈഗോ ആണെന്നാണ് എന്റെ അഭിപ്രായം.

തന്റെ വരുതിയിൽ നിൽക്കാനായി പുരുഷൻ പ്രയോഗിക്കുന്ന സൂത്രം.

അപ്പോൾ എന്താ ചെയ്യാൻ പറ്റുക?

സ്വന്തമായി ജോലി ചെയ്തു ആവശ്യ സാധനങ്ങൾക്കുള്ള പൈസ ഉണ്ടാക്കുക.

എങ്ങിനെയാണ് സ്വന്തമായി ജോലി ചെയ്യുന്നത്?

നിങ്ങൾ പഠിപ്പുള്ള ആളാണെങ്കിൽ ആ മേഖലയിൽ കണ്ടെത്താൻ പറ്റുന്ന ജോലികൾ നോക്കാം. കുറെ നാളായി ജോലി ഇല്ലാതെ ഇരിക്കുക ആണെങ്കിൽ വേണ്ട ട്രെയിനിങ് ഒക്കെ എടുത്ത് പതിയെ ജോലിയിലേക്ക് വരാം. പുതിയ തൊഴിൽ മേഖലകൾ അന്വേഷിക്കാം.

സർക്കാർ സ്വകര്യ മേഖലകളിൽ ജോലി കിട്ടാനുള്ള പഠിപ്പ് ഇല്ലാത്തവർ എന്തു ചെയ്യും?
ചെറിയ ബിസിനസ് സംരംഭങ്ങളോ, സ്വന്തമായി ജോലി ചെയ്യാനുള്ള ഉദ്യമങ്ങളോ (തയ്യൽക്കട) ആകാമല്ലോ? അല്ലെങ്കിൽ തയ്യൽ പഠിച്ചു വീട്ടിൽ തന്നെ ഇരുന്നു ജോലി ചെയ്യാം. ഇറങ്ങിത്തിരിച്ചാൽ പല പല അവസരങ്ങൾ കണ്ടെത്താം.

എങ്ങിനെയാണ് ലോൺ കിട്ടുന്നത്?

സംസ്ഥാന ഗവണ്മെന്റിന്റെ The Kerala State Women’s Development Corporation (KSWDC) സ്ത്രീകൾക്കായി ഒരുക്കിയിട്ടുള്ള പ്രത്യേകം പദ്ധതികൾ ഉണ്ട്. അഞ്ചു മുതൽ ആറു ശതമാനം പലിശയ്ക്ക് 5,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ ലോൺ കിട്ടും. പല തരത്തിൽ ഉള്ള ലോണുകളെ ക്കുറിച്ച് അറിയാൻ ഇവിടെ നോക്കുക http://www.kswdc.org/loan-scheme/ നോക്കുക.

കൂടാതെ കേന്ദ്ര ഗവണ്മെന്റ് ഉം SBI യും ചേർന്നു നടത്തുന്ന സ്ത്രീ സംരംഭകർക്കായുള്ള ‘സ്ത്രീശക്തി’ എന്ന പേരിലുള്ള ലോണിനെക്കുറിച്ച് ഇവിടെ അറിയാം. https://www.indiafilings.com/…/stree-shakti-package-women-…/ രണ്ടു ലക്ഷം മുതൽ 25 ലക്ഷം വരെ ലോൺ കിട്ടും.

നിങ്ങളുടെ അടുത്തുള്ള SBI യിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടും.

Bhartiya Mahila Bank ൽ നിന്നും ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാനായി 50,000 രൂപവരെ ലോൺ കിട്ടും. സ്ത്രീ സംരംഭകർക്കായുള്ള പലതരം ലോണുകളും അതിന്റെ വിവരങ്ങളും ഇവിടെ വായിക്കാം https://www.paisabazaar.com/…/4651-five-leading-business-l…/

കുടുംബ ശ്രീ കോർഡിനേറ്റ റോഡ് ചോദിക്കൂ, എന്തൊക്കെയാണ് മാർഗ്ഗങ്ങൾ എന്ന്. മനസ്സു വച്ചാൽ നടക്കും.

ഇതല്ലാതെ, നിങ്ങളുടെ അടുത്തുള്ള വനിതാ സഹകരണ സംഘങ്ങളുമായി ഒന്നു സംസാരിച്ചു നോക്കൂ പലതരം ലോണിനുള്ള സാദ്ധ്യതകൾ അവർ പറഞ്ഞു തരും.

ഒന്നു ശ്രമിച്ചു നോക്കൂ, ചിലപ്പോൾ ഭാവിയിലെ വലിയ പേരുകേട്ട ഒരു സംരഭം ആകും നിങ്ങളുടെ.

ഒരു കാര്യം കൂടി പറയട്ടെ നല്ല ലാഭകരം ആണ് എന്ന് തോന്നിയാൽ എന്ത് ബിസിനസും ചെയ്യാനുള്ള മനസാന്നിധ്യം ഉണ്ടായിരിക്കണം. എന്നാലെ വിജയം ഉണ്ടാവൂ. ‘ഇതെന്റെ നിലക്കും വിലക്കും ഒക്കെ പറ്റിയതാണോ’ എന്ന് ആലോ ചിച്ചു സമയം പാഴാക്കല്ലേ. എല്ലാ ബിസിനസ്സുകൾക്കും അതിന്റേതായ മാന്യത ഉണ്ട്. അല്ലെങ്കിൽ പണം ആ മാന്യത കൊണ്ടുവന്നു തരും.

IIM ൽ MBA ചെയ്തിട്ട് ഇഡ്ഡലി ബിസിനസ് ചെയ്യുന്ന ശരത് ബാബു വിനെ കുറിച്ച് കേട്ടിട്ടില്ലേ? ഇന്ന് ശരത് ബാബു വിൻറെ ഇഡ്ഡലി ബിസിനസ് കോടികളുടെ ആസ്തി ഉള്ളതാണ്.

എല്ലാ ജോലിക്കും മാന്യത ഉണ്ട്. ലാഭം ഉള്ള എന്ത് ജോലി യും ചെയ്യാം. സ്ത്രീകൾ സ്വയം പര്യാപ്‌തരാകണം. പൈസയ്ക്ക് വേണ്ടി പുരുഷന്റെ മുൻപിൽ കൈ നീട്ടേണ്ട അവസരം വരുമ്പോൾ ആണ് പുരുഷൻ തന്റെ അധികാരം കാണിക്കാൻ തുടങ്ങുന്നത്.

സ്വന്തം പ്രയത്നത്തിലൂടെ കോടീശ്വരി ആയ ആഫ്രിക്കൻ അമേരിക്കൻ സംരംഭക Madam C.J. Walker (Sarah Breedlove) പറഞ്ഞത്
“I am a woman who came from the cotton fields of the South. From there I was promoted to the washtub. From there I was promoted to the cook kitchen. And from there I promoted myself into the business of manufacturing hair goods and preparations….I have built my own factory on my own ground.” – Madam C.J. Walker (Sarah Breedlove).
ശ്രമിച്ചാൽ നിങ്ങൾക്കും പറ്റിയേക്കും കേരളത്തിലെ ഒരു Madam C.J. Walker (Sarah Breedlove) ആയി മാറാൻ.

ഇനി അത്രയും പറ്റി ഇല്ലെങ്കിലും സ്വന്തം കാര്യങ്ങൾ നോക്കാനും, കുട്ടികളുടെ ഇഷ്ടങ്ങൾ സാധിക്കാനും നിങ്ങളുടെ ജോലി കൊണ്ട് സാധിച്ചേക്കാം.
ഒന്ന് ശ്രമിച്ചു നോക്കൂ.