ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ക്യാച്ചിന്റെ 15 വർഷങ്ങൾ, നന്ദി ശ്രീശാന്ത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
66 SHARES
787 VIEWS

Suresh Varieth 

ഇന്ത്യയുടെ T20 ലോകകപ്പ് വിജയത്തിൻ്റെ പതിനഞ്ച് വർഷങ്ങൾ
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ക്യാച്ച്…..
❤❤

നിയോഗം… ഈയൊരു പദത്തിന് മനുഷ്യ ജീവിതത്തിൽ ഒരു പാട് അർത്ഥങ്ങളുണ്ടെന്ന് വേണം കരുതാൻ….. അതല്ലെങ്കിൽ ഈ മനുഷ്യൻ്റെ പേരു പറയുമ്പോൾ മിസ്ബാ ഉൾ ഹഖിൻ്റെ ടൈമിങ് തെറ്റിയ സ്കൂപ്പ് ഷോട്ട് കൈപ്പിടിയിലൊതുക്കുന്ന ആ മുഖം മനസ്സിലേക്കോടി എത്തുന്നതെന്തു കൊണ്ടാണ്? ഇന്ത്യൻ ബൗളിങ് നിരയെ ചവിട്ടി മെതിച്ച് മുന്നേറാൻ കഴിവുള്ള ഹെയ്ഡൻ്റെ ചങ്കുറപ്പിനെയും ഗിൽക്രിസ്റ്റിൻ്റെ പോരാട്ട വീര്യത്തേയും കാർട്ട് വീൽ ചെയ്ത് നിലത്ത് കൈ തല്ലി ആഘോഷിക്കുന്ന രംഗം മനസ്സിലേക്കെത്തുന്നത് എന്താണ്? അതേ….ആ ചരിത്ര വിജയത്തിൽ ഒരു മലയാളിയുടെ കൈ മുദ്ര പതിഞ്ഞിട്ട് ഇന്നേക്ക് പതിനഞ്ച് വർഷങ്ങൾ.

2007 ലെ ലോകകപ്പ് ഇന്ത്യക്കാർ എന്നും മറക്കാനാഗ്രഹിക്കുന്ന ഒന്നാണ്. ഒരു കളിക്കാരനെന്ന നിലയിൽ ശ്രീശാന്തും ഒരു പക്ഷേ അത് ഓർക്കാൻ ആഗ്രഹിക്കില്ല. ദുർബലരായ ബർമുഡയോടു മാത്രം വിജയിച്ച്, അപ്രതീക്ഷിതമായി ബംഗ്ലാദേശിനോടും ശ്രീലങ്കയോടും പരാജയപ്പെട്ട് നാട്ടിൽ വരുമ്പോൾ ഉരുണ്ടത് ദ്രാവിഡെന്ന ക്യാപ്റ്റൻ്റെ തല കൂടി ആയിരുന്നു. ലോക ട്വൻറി-ട്വൻ്റി ടൂർണമെൻ്റിന് ഒരു ടീമിനെ അയക്കുമ്പോൾ കിരീടമെന്നതിലുപരി പുതിയൊരു ടീമിനെ തയ്യാറാക്കാം എന്നത് മാത്രമായിരിക്കാം BCCI യും സെലക്ടർമാരും ചിന്തിച്ചത്.

പരീക്ഷണ ടീമിന് പക്ഷേ ആദ്യ മത്സരത്തിന് കളത്തിലിറങ്ങേണ്ടി വന്നില്ല. സ്കോട്ലാൻറുമായി ഏറെക്കുറെ ഉറപ്പായ പോയിൻ്റ് മഴയെടുത്തു. …..കളിയുടെ ഏത് ഫോർമാറ്റായാലും എതിരാളി പാക്കിസ്ഥാനാണെങ്കിൽ ഇന്ത്യക്ക് വീര്യം താനേ വരും…. ആദ്യമായി ഗ്രൗണ്ടിലിറങ്ങിയ കളിയുടെ അവസാന ഓവറിൽ മീസ്ബായെ ശ്രീയുടെ കൃത്യത വരിഞ്ഞുമുറുക്കിയപ്പോൾ ലോക ക്രിക്കറ്റ് കണ്ടത് അത്യപൂർവമായ ഒരു ടൈയും ബൗൾ ഔട്ട് എന്ന, ഫുട്ബോളിലെ ഷൂട്ടൗട്ട് പോലെ വിചിത്രമായ ഒരു നിയമവുമായിരുന്നു. പുതിയ ക്യാപ്റ്റൻ സ്ഥിരം ബൗളർമാർക്ക് പകരം ഉത്തപ്പയേയും സേവാഗിനേയും പരീക്ഷിച്ച് തനിക്ക് നേരെ നോക്കി പന്തെറിയാൻ നിർദ്ദേശിച്ചപ്പോൾ ആദ്യ വിജയം ഇന്ത്യയുടെ കൂടെ നിന്നു. വെറ്റോറിയുടെ മികവിനു മുന്നിൽ നാം കീഴടങ്ങിയപ്പോഴും യുവരാജിൻ്റെ സിക്സറുകളുടെ ആറാട്ടും സെമിയിൽ ഓസീസിനെ തകർത്തതും നാമെങ്ങനെ മറക്കും?

ഫൈനൽ ….. വീണ്ടുമൊരു ഇന്ത്യാ-പാക്ക് പോരാട്ടം… ഇവിടെ ഒരു തോൽവി ഒരിന്ത്യക്കാരൻ എങ്ങനെ സഹിക്കും? ഗംഭീറിനൊപ്പം ഇറങ്ങിയ പുതുമുഖം യൂസഫ് പത്താനും ടൂർണമെൻറിൽ ഇന്ത്യയുടെ കണ്ടെത്തൽ സാക്ഷാൽ രോഹിത് ശർമയും മോശമാക്കിയില്ല. അക്കാലത്തെ മികച്ച സ്കോർ തന്നെ ഇന്ത്യ നേടി.

അല്ല, പോരാട്ട വീര്യം അവർക്കുമില്ലേ? യൂനസ് ഖാനും ഇമ്രാൻ നസീറും മിസ്ബായുമെല്ലാം അടി തുടങ്ങിയപ്പോൾ ഹർഭജനും ശ്രീക്കും നന്നായി കിട്ടി. അങ്ങനെ ഇനിയിപ്പോ നാട്ടിൽ പോയാൽ എന്ത് പറയുമെന്ന് ഓർത്ത് ശ്രീ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുമ്പോൾ ദാ വരുന്നു ഒരു പന്ത് ഉയർന്നു പൊങ്ങിയിട്ട്. അടിച്ചതാവട്ടെ സാക്ഷാൽ അഫ്രീദി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. രണ്ട് സിക്സറടിച്ച് ഇന്ത്യയെ വിറപ്പിച്ച സൊഹയിൽ തൻവീറിനെ ശ്രീശാന്ത് തന്നെ പറഞ്ഞു വിട്ടു.

JOHANNESBURG, SOUTH AFRICA – SEPTEMBER 24: The India team celebrate their victory as the ICC Twenty20 World Champions during the final match of the ICC Twenty20 World Cup between Pakistan and India held at the Wanderers Cricket Stadium on September 24, 2007 in Johannesburg, South Africa. (Photo by Duif du Toit/Gallo Images/Getty Images)

കളിയുടെ അവസാന ഓവർ, പാക്കിസ്ഥാന് ജയിക്കാൻ 13 റൺസ്. ഇന്ത്യക്ക് ജയിക്കാൻ ഒരു വിക്കറ്റ്. അതിനു മുമ്പും ശേഷവും അധികമാരും അറിയാത്ത ജോഗീന്ദർ ശർമ റണ്ണപ്പിനായി നടന്നടുത്തു… ഹർഭജന് ഓവർ ബാക്കിയുണ്ടായിട്ടും, ധോണിയുടെ ക്യാപ്റ്റൻസി ബ്രില്ലി യ ൻ സ് . ആദ്യ പന്ത് വൈഡ്, തുടർന്ന് ഡോട്ട്. അടുത്ത ഫുൾ ടോസിൽ ബാറ്റ് വീശിയ മിസ്ബാ യും ആസിഫും പന്ത് ഗ്യാലറിയിലെത്തുന്നത് കണ്ട് ആർത്തു ചിരിച്ചു. ഡഗൗട്ടിൽ കോച്ച് ജെഫ് ലോസനും ടീമും ഗ്രൗണ്ടിലേക്ക് ഓടാൻ തയ്യാറായി നിന്നു. പക്ഷേ, ലോകത്തിൻ്റെ ഏതു കോണിലും, പ്രത്യേകിച്ച് വാണ്ടറേഴ്സിലെ ഫൈൻ ലെഗിൽ ഒരു മലയാളി കാത്തു നിൽക്കുന്ന കാര്യം മിസ്ബാ മറന്നു പോയിരുന്നു.

ശ്രീ, താങ്കൾ അന്ന് അതേ, പതിനഞ്ച് കൊല്ലം മുമ്പ് ഇതേ ദിവസം ഭാഗമായത് ഒരു ചരിത്രത്തിൻ്റെ കൂടിയാണ്. കുട്ടി ക്രിക്കറ്റിൽ ആദ്യ ലോകകപ്പ് BCCI ഷോറൂമിൽ എത്തുന്ന, 24 കൊല്ലത്തിനു ശേഷം ലോകകപ്പ് നേടുന്ന ആ ചരിത്രത്തിൻ്റെ ഭാഗം….. അതേ, താങ്കളുടെ സുരക്ഷിതമായ കൈകളിലേക്ക് ആ വെള്ള പന്ത് വന്നിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും മൂല്യമുള്ള ക്യാച്ച് എടുത്തയാൾ എന്ന നേട്ടം കപിലിനു പിറകിലായി താങ്കൾ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.

Well done team India … Well done Sree

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.