“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
230 VIEWS

Suresh Varieth

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല. ആരെങ്കിലും സന്ദർശകരായി വന്നിരുന്നെങ്കിൽ എന്നു പലപ്പോഴും മോഹിച്ചിട്ടുണ്ട്. സന്ദർശകരെ കാണണമെന്ന് മോഹിക്കാൻ കാരണം ആളുകളെ കാണുന്നതിനു വേണ്ടി മാത്രമല്ല.പുറത്തെ സൂര്യപ്രകാശവും വെയിലും ചൂടുമെല്ലാം കാണാമല്ലോ… ജയിലിലായിരിക്കുമ്പോഴാണ് കാറ്റും ചൂടും വെളിച്ചവുമെല്ലാം എത്ര മനോഹരമാണെന്ന് തിരിച്ചറിയുക ”

അറ്റ്ലസ് രാമചന്ദ്രനെ നേരിട്ട് കണ്ടിട്ടില്ല, ഒരു പരിചയവുമില്ല. ആദ്യം കാണുന്നതു തന്നെ ഇന്ത്യാവിഷനിലും കൈരളിയിലും “അറ്റ്ലസ് ജുവലറി – ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ” എന്ന ടാഗ് ലൈനിൽ മാത്രമാണ്. അക്കാലത്ത് ഒരു പ്രാഞ്ചിയേട്ടൻ എന്ന തോന്നലിൽക്കവിഞ്ഞ് വേറൊന്നും അദ്ദേഹത്തെപ്പറ്റി തോന്നിയില്ല. എന്നാൽ ബിസിനസ് രംഗത്തെ ചില പാളിച്ചകളിൽ, ചില ചതികളിൽപ്പെട്ട് ആയിരത്തിലേറെ ദിവസം ജയിലിലായ കാലത്താണ് അദ്ദേഹത്തെപ്പറ്റി കുറച്ചെങ്കിലും മനസ്സിലായത്.

രാമചന്ദ്രനെന്ന സിനിമാ പ്രേമിയുടെ , കലാപ്രേമിയുടെ ,ബിസിനസുകാരൻ്റെ ജീവിതം അഭ്രപാളികളിൽ പകർത്തിയാൽ ഒരു പക്ഷേ പലരും സാങ്കൽപ്പികമായി സൃഷ്ടിക്കുന്ന സിനിമകളേക്കാൾ യാഥാർത്ഥ്യ ബോധവും താളവും ആ ബയോപിക്കിന് ഉണ്ടായേക്കാം. ഒരു സാധാരണ ബാങ്ക് ജീവനക്കാരനിൽ നിന്ന് ജുവലറി ബിസിനസിലേക്കുള്ള ചുവടുമാറ്റം, കൂടെ കലയോടുള്ള താൽപ്പര്യം കൊണ്ടു മാത്രം വൈശാലി, വാസ്തുഹാര, ഇന്നലെ, സുകൃതം, ധനം, വെങ്കലം എന്നിങ്ങനെ കലാമൂല്യം കൂടി ഒത്തിണങ്ങിയ സിനിമകളുടെ നിർമാതാവോ വിതരണക്കാരനോ ആയത്, ഇറാക്ക് കുവൈറ്റിനെ ആക്രമിച്ച കാലത്ത് തകർന്ന ജുവലറി ബിസിനസിനെ വീണ്ടും കൈ പിടിച്ചുയർത്തി ശരിക്കുമൊരു വിശ്വസ്തസ്ഥാപനമായി നിലകൊണ്ടത് , കൂടെ നിന്നവരും എതിരെ നിന്നവരും ചതിച്ചപ്പോൾ എല്ലാം നഷ്ടപ്പെട്ട് ജയിലഴിക്കുള്ളിലായത്, പുറത്തിറങ്ങിയതിനു ശേഷമുള്ള രണ്ടു വർഷം നഷ്ടമായതെല്ലാം തിരിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയത്, ഒടുവിൽ സ്വപ്നങ്ങൾ ബാക്കി വച്ച് ചതികളും കിടമൽസരങ്ങളുമില്ലാത്ത ലോകത്തേക്ക് ഒരു രാത്രിയിൽ പറന്നുയർന്നത്….. എല്ലാം ഒരു സിനിമയിലെന്ന പോലെയാണ്.

കഴിഞ്ഞ വർഷം റിപ്പോർട്ടർ ടിവിയിൽ അദ്ദേഹത്തിൻ്റെ അഭിമുഖം കണ്ടിരുന്നു. താൻ വിശ്വസിച്ച് കൊണ്ടു നടന്ന, ജീവിതം നൽകിയ മാനേജർമാർ തന്നെ അദ്ദേഹത്തെ പറ്റിച്ച കഥ പറയുന്നുണ്ട്. എന്നാൽപ്പോലും അവർക്കെതിരെ കേസ് കൊടുക്കാനോ നിയമ നടപടികൾക്കോ അദ്ദേഹം മുതിരാതിരുന്നത് അവരുടെ കുടുംബങ്ങളെ ഓർത്തായിരുന്നു. അദ്ദേഹം ഒരു നല്ല മനുഷ്യനായിരിക്കാം, പക്ഷേ ഒരു 100 % നല്ല ബിസിനസുകാരനായിരുന്നോ എന്നതിൻ്റെ ഉത്തരം കാലം പറഞ്ഞു തരുമായിരിക്കും. ആദരാഞ്ജലികൾ – ഒരുപാടു പേരുടെ വിശ്വസ്ത സ്ഥാപനമായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ സർ …

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്