fbpx
Connect with us

Cricket

ഹോക്കി ഗോൾക്കീപ്പറിൽ നിന്നും ക്രിക്കറ്റ് വിക്കറ്റ് കീപ്പറിലേക്ക്

Published

on

Suresh Varieth

“നിങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കണോ അതോ ദക്ഷിണാഫ്രിക്കയിൽ പ്രാദേശിക ക്രിക്കറ്റ് കളിക്കണോ “? സിംബാബ്‌വേ ക്രിക്കറ്റ് അധികൃതരുടെ ചോദ്യം അയാൾക്ക് മുൻപിൽ ഒരു തലവേദനയായി. മികച്ച പ്രതിഭകളുമായി മാറ്റുരയ്ക്കുന്ന ദക്ഷിണാഫ്രിക്കയിൽ പക്ഷേ വർണ വിവേചനം മൂലമുള്ള അന്താരാഷ്ട്ര രംഗത്തെ വിലക്ക് എന്നു തീരുമെന്നൊരു പിടിയുമില്ല. കെപ്ളർ വെസൽസിനെ പോലുള്ള പ്രതിഭാധനർ മറ്റു ടീമുകളിലേക്കു പോയി. ഒടുവിൽ അയാൾ തീരുമാനിച്ചു – മാതൃരാജ്യത്തിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുക തന്നെ.

” അന്താരാഷ്ട്ര രംഗത്ത് ഒരു പാട് അവസരങ്ങൾ എന്നെ മാടി വിളിച്ചിരുന്നു. പക്ഷേ സിംബാബ്‌വേ ക്രിക്കറ്റിൻ്റെ ഉന്നമനമായിരുന്നു എനിക്കെല്ലാം.. ” ഡേവിഡ് ഹ്യൂട്ടൻ ഇതു പറയുമ്പോൾ ഒരു പക്ഷെ അദ്ദേഹത്തിൻ്റെ മനസ്സിൽ ഗ്രേം ഹിക്കും ഡങ്കൻ ഫ്ലച്ചറുമെല്ലാം ആയിരിക്കും. കളിക്കാനായാലും കോച്ചിങ്ങിനായാലും അദ്ദേഹം തൻ്റെ സേവനം സമർപ്പിച്ചത് തൻ്റെ രാജ്യത്തിനു മാത്രമായിരുന്നു. രാജ്യത്തിനു വേണ്ടി ഹോക്കിയിൽ ഗോൾ കീപ്പറായിരുന്ന ഹ്യൂട്ടൻ, ക്രിക്കറ്റ് പ്രൊഫഷനായി തെരഞ്ഞെടുക്കുമ്പോഴും ഏതാണ്ട് സമാന പൊസിഷനിൽത്തന്നെയായിരുന്നു. ആൻഡി ഫ്ലവറിനു മുമ്പ് സിംബാബ്‌വേ ക്രിക്കറ്റ് ലോകത്തിനു നൽകിയ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ – ബാറ്റർ സിംബാബ്വേയുടെ ആദ്യ ഏകദിന മത്സരവും ആദ്യ ടെസ്റ്റ് മത്സരവും കളിച്ചയാൾ കൂടിയാണ്. 1983 ലോകകപ്പിൽ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ സിംബാബ്വേ 13 റൺസിന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തുമ്പോൾ പക്ഷേ, ആദ്യ പന്തിൽ ത്തന്നെ ഗ്രഹാം യാലൊപ്പിനു വിക്കറ്റ് നൽകാനായിരുന്നു ഹ്യൂട്ടൻ്റെ വിധി.

വീണ്ടുമൊരു മെഗാ ഇവൻറിനായി 1987 ലെ ലോകകപ്പ് വരെ സിംബാബ്‌വേക്ക് കാത്തിരിക്കേണ്ടി വന്നു. ഹൈദരാബാദിൽ ന്യൂസിലാൻ്റിനെതിരെ നടന്ന മത്സരം പക്ഷേ അക്കാലത്ത് ക്രിക്കറ്റ് പിന്തുടർന്നവർ മറക്കും എന്നു തോന്നുന്നില്ല. 243 എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 104 /7 എന്ന നിലയിൽ അനിവാര്യമായ പരാജയത്തെ ഏറ്റുവാങ്ങാനൊരുങ്ങുമ്പോഴാണ് വൺഡൗണിൽ ഇറങ്ങിയ ഹ്യൂട്ടനും ഒമ്പതാമൻ ഇയാൻ ബുച്ചാർട്ടും ഒത്തു ചേരുന്നത്.ഇവരുടെ കൂട്ടുകെട്ട് 221 വരെ സിംബാബ്വെയെ എത്തിച്ചു. 137 പന്തിൽ 13 ഫോറും 6 സിക്സറുമടക്കം 142 റൺസ് നേടിയ ഹ്യുട്ടൻ മടങ്ങുമ്പോൾ വിജയത്തിന് 22 റൺസ് അടുത്തെത്തിയിരുന്നു അവർ. ഏകദിന ലോകകപ്പിലെ വീറുറ്റ ബാറ്റിങ്ങ് പ്രകടനങ്ങളിൽ ഒരു പക്ഷേ എവിടെയും പ്രതിപാദിക്കാത്ത ഒരു പ്രകടനമായിരിക്കാം ഹ്യൂട്ടൻ്റെ ഈ മത്സരം. ബുച്ചാർട്ട് 54 റൺസെടുത്ത് അവസാനക്കാരനായി പുറത്താവുമ്പോൾ സിംബാബ്‌വേ ന്യൂസിലൻ്റ് സ്കോറിൽ നിന്നും മൂന്ന് റൺസ് അകലെയായിരുന്നു.

35 ആം വയസ്സിൽ ആദ്യ ടെസ്റ്റ് കളിക്കുക എന്നത് ഹ്യൂട്ടനെപ്പോലൊരു പ്രതിഭക്കു കിട്ടിയ ഒരാഘാതമായിരിക്കും. എത്രയോ താരങ്ങൾ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുന്ന പ്രായത്തിലാണ് 1992 ൽ ഹരാരെയിൽ ഇന്ത്യക്കെതിരെ സിംബാബ് വേയുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ടീമിനെ നയിക്കാൻ അദ്ദേഹത്തിന് ഭാഗ്യം കിട്ടിയത്. കപിൽ, പ്രഭാകർ, ശ്രീനാഥ്, രാജു, കുംബ്ലെ എന്നിവരടങ്ങിയ ബൗളിങ്ങ് നിരയെ ചെറുത്തു നിന്ന് ആദ്യ ഇന്നിങ്ങ്സിൽ 121 ഉം രണ്ടാമിന്നിംഗ്സിൽ 41 ഉം നേടി ടെസ്റ്റ് അരങ്ങേറ്റത്തിൽത്തന്നെ സിംബാബ്വേക്ക് സമനില നേടിക്കൊടുക്കാൻ അദ്ദേഹത്തിനായി. ശ്രീലങ്കക്കെതിരെ അദ്ദേഹം നേടിയ 266 റൺസ് ഇന്നും ടെസ്റ്റിൽ ഒരു സിംബാബ്വേ താരത്തിൻ്റെ ഉയർന്ന സ്കോറാണ്. ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവുമുയർന്ന 8 ആം വിക്കറ്റ് പാർട്ണർഷിപ്പ് – 117 Vs ന്യൂസിലാൻ്റ് 1987 ( ഇയാൻ ബുച്ചാർട്ടുമൊത്ത് )

കരിയറിൽ ഒരു ഡക്ക് ഇല്ലാതെ ഏറ്റവുമധികം ടെസ്റ്റ് റൺസ് – 1464 കരിയറിൽ 22 ടെസ്റ്റ് / 66 ഏകദിനം മാത്രം കളിക്കാൻ വിധിക്കപ്പെട്ട, ലോക ക്രിക്കറ്റിലെ നിർഭാഗ്യവാൻമാരിലൊരാളായി നമുക്ക് വേണമെങ്കിൽ ഹ്യുട്ടനെ കണക്കാക്കാം. സ്കോർബോർഡിലെ അക്കങ്ങളിലുപരി ഒരു രാജ്യത്തിൻ്റെ ക്രിക്കറ്റ് ഭാഗധേയം നിർണയിക്കുന്ന “ഇംപാക്ട് പ്ലെയർ ” കാറ്റഗറിയിൽ ഒരാൾ കൂടി ….

Advertisement

 2,424 total views,  4 views today

Advertisement
Entertainment12 mins ago

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Entertainment20 mins ago

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Entertainment37 mins ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story1 hour ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment13 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment13 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment13 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment13 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment13 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment14 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment14 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured14 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment16 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »