ഒരേയൊരു രാജാവ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
40 SHARES
478 VIEWS

Suresh Varieth

മൊഹമ്മദ് നവാസിൻ്റെ അവസാന പന്ത് , ഒരു റൺ മാത്രം വേണ്ടയിടത്ത് അശ്വിൻ മിഡ് ഓഫ് ഫീൽഡറുടെ തലയ്ക്കു മുകളിലൂടെ അനായാസം പന്ത് ബൗണ്ടറിയിലേക്ക് പായിക്കുന്നു, അത്യാഹ്ലാദത്താൽ പാഞ്ഞടുക്കുന്ന അശ്വിനെ കെട്ടിപ്പിടിക്കുന്ന വിരാട് കോലിയുടെ കണ്ണിൽ, നാളിതു വരെ കാണാത്ത ഒരു നനവു പടർന്നിരുന്നു. അതെ, അയാളിന്നു വികാരാധീനനായിരുന്നു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ചേസ് മാസ്റ്റർ വീണ്ടുമൊരിക്കൽക്കൂടി തൻ്റെ നേർക്കുള്ള വിമർശനങ്ങളോട് ബാറ്റുകൊണ്ട് മറുപടി പറഞ്ഞിരിക്കുന്നു.യഥാർത്ഥ പോരാളികൾ ഇങ്ങനെയാണ് .തനിക്കു നേരെ വരുന്ന വിമർശനങ്ങളെ സ്വന്തം ശക്തിയായി ആവാഹിക്കുന്നവർ, പുരാണത്തിലെ ബാലിയെപ്പോലെ ഏറ്റുമുട്ടുന്ന എതിരാളിയുടെ പകുതി ശക്തി സ്വയം നേടിയെടുക്കുന്നവർ.. ഇന്നും യൂടൂബിൽ കാണുന്ന വിവ് റിച്ചർഡ്സിൻ്റെ ഇന്നിങ്സുകൾ ഓർമ വരുന്നു വിരാട് , നിങ്ങളെക്കാണുമ്പോൾ .

രണ്ടോവറിൽ 31 റൺസ് വേണ്ടപ്പോൾ പത്തൊമ്പതാം ഓവർ തകർത്തെറിയുന്ന ഹാരിസ് റൗഫിൻ്റെ അവസാന രണ്ടു പന്തുകൾ…. ഒരെണ്ണം അവിശ്വസനീയമായ രീതിയിൽ സൈറ്റ് സ്ക്രീനിന്നു മുകളിലൂടെ പറന്നപ്പോൾ അടുത്തത് പോയത് ഡീപ് ഫൈൻ ലെഗിനു മുകളിലേക്കായിരുന്നു. ഇന്ത്യൻ നിരയിൽ മറ്റേതൊരു ബാറ്ററും പതറുന്ന നിമിഷത്തിൽ അയാൾക്കെല്ലാം അനായാസമായിരുന്നു….. സോറി ഹാർദ്ദിക്, വിലയേറിയ മൂന്നു വിക്കറ്റും അതിപ്രധാനമായ നാൽപ്പത് റണ്ണുകളും നേടി, കോലിക്ക് സപ്പോർട്ട് നൽകിയ താങ്കളുടെ പ്രകടനം മറന്നതല്ല .ഈ രാവിൻ്റെ ഒരേയൊരു പൊൻ താരകം അതു വിരാടാണ്.

https://youtu.be/kcLMhTD6cFk

കാര്യം ഇങ്ങനെയാണെങ്കിലും ഇന്ത്യയുടെ ബലഹീനതകൾ കാണാതിരുന്നു കൂടാ… അർഷ്ദീപ് സിംഗിൻ്റെ തകർപ്പൻ ബൗളിങ്ങിൽ വിശ്വസ്ഥരായ ഓപ്പണർമാർ പുറത്തായിട്ടും, ആദ്യ പത്തോവറിൽ 60 റൺസ് മാത്രം നേടിയ പാക്കിസ്ഥാൻ അടുത്ത ഘട്ടത്തിൽ നേടിയത് 99 റൺസാണ്. ഡെത്ത് ഓവറുകളിൽ സ്ഥിരം പല്ലവി ആവർത്തിച്ച ബൗളർമാരെ വാലറ്റക്കാരായ അഫ്രീദിയും റൗഫും പോലും കൈകാര്യം ചെയ്തു. ഇന്ത്യൻ ബാറ്റിങ്ങിലാവട്ടെ, പരാജിതരെപ്പോലെ തുടങ്ങിയ ഓപ്പണർമാരും അപ്രതീക്ഷിത പരാജയമായ സൂര്യകുമാറും പിന്നെ അക്സർ പട്ടേലെന്ന പാളിയ പരീക്ഷണവും ചേർന്ന് ഏഴോവറിനുള്ളിൽ നേടിയത് നാലു വിക്കറ്റ് നഷ്ടത്തിൽ വെറും 31 റൺസാണ്..ടൂർണമെൻ്റ് തുടങ്ങിയതേ ഉള്ളൂ, ഇനിയുമൊരുപാടുണ്ട് സഞ്ചരിക്കാൻ .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ