ഒരൊറ്റ പന്തിൻ്റെ പേരിൽ ഓർമിക്കപ്പെടുന്നയാൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
43 SHARES
518 VIEWS

ഒരൊറ്റ പന്തിൻ്റെ പേരിൽ ഓർമിക്കപ്പെടുന്നയാൾ

Suresh Varieth

2007 T20 ലോകകപ്പിൻ്റെ ഫൈനൽ …. അവസാന ഓവറിൽ 13 റൺസ് വേണമെന്ന നിലയിൽ പാക്കിസ്ഥാൻ്റെ എല്ലാ പ്രതീക്ഷയും തൻ്റെ ബാറ്റിലേന്തിക്കൊണ്ട് മിസ്ബാ ഉൾ ഹഖ് ക്രീസിൽ അക്ഷോഭ്യനായി നിൽക്കുന്നു. ഒരോവർ മാത്രമെറിഞ്ഞ പുതുമുഖം യൂസുഫ് പത്താനും ഒരോവർ ബാക്കിയുള്ള, ടീമിലെ ഏറ്റവും പരിചയസമ്പന്നനായ ഹർഭജൻ സിങ്ങുമുള്ളപ്പോൾ, നാലാമത്തെ മാത്രം T20 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഹരിയാനക്കാരനെ ധോണി പന്തേൽപ്പിച്ചു. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു. മിസ്ബായുടെ ബാറ്റിൻ്റെ ചൂടറിഞ്ഞ ഹർഭജൻ തൻ്റെ മൂന്നോവറിൽ നൽകിയത് 36 റൺസ്.

അതേ സമയം മിസ്ബാക്കെതിരെ പന്തെറിയേണ്ടി വന്നിട്ടില്ലാത്ത, അഥവാ മിസ്ബായ്ക്ക് കളിച്ച് പരിചയമില്ലാത്ത ജോഗീന്ദർ ശർമ നൽകിയത് അതുവരെ മൂന്നോവറിൽ 13 റൺസും നേടിയത് യൂനിസ് ഖാനെന്ന അവരുടെ ഏറ്റവും മികച്ച ബാറ്ററുടെ വിക്കറ്റും… ഹരിയാനക്കാരൻ്റെ തനതു ശൗര്യം മുഖത്തും കൈയിലും ആവാഹിച്ച് റണ്ണപ്പ് തുടങ്ങിയ ശർമയുടെ ആദ്യ പന്ത് വൈഡ്, ഒന്നാം പന്ത് ഡോട്ട് ബോൾ, രണ്ടാം പന്ത് മിസ്ബാ സ്റ്റാൻ്റിലേക്ക് പായിച്ചപ്പോൾ ഇന്ത്യൻ ഡഗൗട്ട് നിശ്ചലമായി. മറുവശത്ത് കോച്ച് ജെഫ് ലോസനും ടീമും ഒരു വിജയമാഘോഷിക്കാനുള്ള മൂഡിലായിരുന്നു. ജയിക്കാൻ ഒരു സിക്സർ മതിയെന്ന അവസ്ഥയിൽ മൂന്നാം പന്ത് മിസ്ബാ ആത്മവിശ്വാസത്തോടെ സ്കൂപ്പ് ഷോട്ട് കളിക്കുമ്പോൾ, ലോകത്തിൻ്റെ ഏതൊരു കോണിലും ഒരു മലയാളി ഉണ്ടെന്ന് അയാൾ ഓർത്തു കാണില്ല. ശ്രീശാന്തിൻ്റെ സുരക്ഷിത കരങ്ങളിലേക്ക് ആ പന്ത് താണിറങ്ങുമ്പോൾ ടീമംഗങ്ങൾ ആർപ്പുവിളികളോടെ ജോഗീന്ദറിനെ പൊതിയുകയായിരുന്നു.

ഒരൊറ്റ പന്തിൻ്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് ലോകം ഓർത്തിരിക്കുന്ന ജോഗീന്ദറിൻ്റെ കരിയർ ഒരു പക്ഷേ ഏതൊരാൾക്കും മാതൃകയാക്കാവുന്നതാണ്. 2001 മുതൽ പതിനഞ്ച് വർഷം നീണ്ട തൻ്റെ ഫസ്റ്റ് ക്ലാസ് കരിയറിൽ അയാൾ കടന്നു പോയത് പല തരം അഗ്നി പരീക്ഷകളിലൂടെയായിരുന്നു. ഹരിയാനക്കായി 2001-02 സീസണിൽ അരങ്ങേറിയ അദ്ദേഹം 2003 ൽ 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റും 2004 ൽ 6 മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റും കൂടെ രണ്ടു സെഞ്ചുറികളും 2005 ൽ 6 മത്സരങ്ങളിൽ നിന്ന് 34 വിക്കറ്റും 2006 ൽ 7 മത്സരങ്ങളിൽ നിന്ന് 39 വിക്കറ്റും നേടി തൻ്റെ മികവു പ്രകടിപ്പിച്ചു കൊണ്ടേ ഇരുന്നു. 2004ൽ രഞ്ജി ചാമ്പ്യൻമാരായ മുംബൈക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യക്കായി കളിക്കളത്തിലിറങ്ങി. അക്കാലത്ത് തന്നെ ബാംഗളൂരിൽ ഒരു മൽസരത്തിൽ ഇന്ത്യാ A ക്കായി സീനിയർ ഇന്ത്യൻ ടീമിനെതിരെ പന്തെറിഞ്ഞ അദ്ദേഹം ദ്രാവിഡ്, ലക്ഷ്മൺ, യുവ് രാജ് എന്നിവരുടെ വിക്കറ്റും വീഴ്ത്തി.

തുടർ പ്രകടനങ്ങളാൽ ദേശീയ ശ്രദ്ധയാകർഷിച്ച ജോഗീന്ദർ 2004ൽ ബംഗ്ലാദേശ് പര്യടനത്തിൽ ഏകദിന ടീമിൽ ഇടം നേടി. തൻ്റെ ആദ്യ മത്സരത്തിൽത്തന്നെ ന്യൂ ബോൾ എടുത്ത അദ്ദേഹം മുഹമ്മദ് അഷ്റഫുളിൻ്റെ വിക്കറ്റും നേടി. വിക്കറ്റിനു പിന്നിൽ അന്ന് നീളൻ മുടിയുമായി റാഞ്ചിക്കാരൻ ഒരു മഹേന്ദ്ര ധോണിയും അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്നു മത്സരങ്ങൾ അവിടെ കളിച്ചെങ്കിലും വേറൊരു വിക്കറ്റ് നേടാനായില്ല. ഇന്ത്യ പരാജയപ്പെട്ട മൂന്നാം മത്സരത്തിൽ 29 റൺസടിച്ച് ശർമ പുറത്താവാതെ നിന്നു. തുടർന്ന് ഉള്ള സീസണുകളിലെ ആഭ്യന്തര ലീഗിലെ പ്രകടനങ്ങൾ, ഇന്ത്യയുടെ ലോക ട്വൻറി ട്വൻ്റി ടീമിലേക്കു വഴിതെളിച്ചു. IPL തുടങ്ങിയപ്പോൾ 2008-2011 വരെ ചെന്നൈ സൂപ്പർ കിങ്സിലും അദ്ദേഹം കളിച്ചു.

തീർത്തും അപ്രതീക്ഷിതമായാണാ ദുരന്തം ശർമയെ വേട്ടയാടിയത്. 2011 നവംബറിൽ താൻ ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് നാലു ദിവസം lCU വിലും രണ്ടാഴ്ചയോളം ആശുപത്രിയിലും തുടർന്ന് നാലുമാസം വീട്ടിലെ കിടക്കയിലും അദ്ദേഹം ജീവിതം ദുരിതപൂർണമായി തള്ളി നീക്കി. ഇനി കളിക്കളത്തിലിറങ്ങാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ തുണയായത് അദ്ദേഹത്തിൻ്റെ ഫിസിയോ തെറാപ്പിസ്റ്റ് അമിത് ത്യാഗിയും മുൻ BCCl പ്രസിഡൻ്റ് രൺബീർ മഹേന്ദ്രയുമായിരുന്നു. പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്ന ജോഗീന്ദർ 2012-13 സീസണിൽ ഹരിയാനക്കായി വീണ്ടും ഇറങ്ങി മൂന്ന് രഞ്ജി മത്സരങ്ങൾ കളിച്ചു.2013 ൽ കരുത്തരായ മുംബൈക്കെതിരെ വസിം ജാഫർ, അജിങ്ക്യ രഹാനെ, ആദിത്യ താരെ എന്നിവരുടെതടക്കം 5/16 എന്ന ബൗളിങ് പ്രകടനത്തോടെയാണ് അദ്ദേഹം തിരിച്ചു വരവ് ആഘോഷിച്ചത്….. 2016-17 സീസണോടെ ആഭ്യന്തര രംഗത്ത് നിന്ന് വിരമിച്ച ജോഗീന്ദർ നിലവിൽ ഹരിയാന പോലീസിൽ ഡി വൈ എസ് പിയാണ്. HAPPY BIRTHDAY JOGINDER SHARMA

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ