Suresh Varieth

ഒരു കളിക്കാരൻ ഫീൽഡിങ് മികവുകൊണ്ട് മാത്രം നിർണായക മത്സരങ്ങൾ വിജയിപ്പിക്കുക, മാൻ ഓഫ് ദ മാച്ച് ആവുക, ഫീൽഡിങ് മികവിൽ ടീമിൽ സ്ഥാനം നിലനിർത്തുക, ലോകമെമ്പാടും ആരാധകരെ നേടുക, ഫീൽഡിങ്ങ് കോച്ചിങ് സ്പെഷലിസ്റ്റ് ആവുക .. അതാണ് ജോണ്ടി റോഡ്സ് എന്ന ഹോക്കി ഉപേക്ഷിച്ച് ക്രിക്കറ്റിലേക്കു തിരിഞ്ഞ ദക്ഷിണാഫ്രിക്കക്കാരൻ.

റോഡ്സ് സർവരുടെയും ശ്രദ്ധ നേടിയത് 1992 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇൻസമാമിനെ റണ്ണൗട്ടാക്കാൻ ബാക്ക് വേർഡ് പോയന്റിൽ നിന്ന് പറന്നു ചെയ്ത ത്രോയിലൂടെയായിരുന്നു (ചിത്രം താഴെ) . ഒരു ശരാശരി പ്രവർത്തി ആയ ഫീൽഡിങ് നെ കളി ജയിപ്പിക്കുന്ന രീതിയിലേക്ക് മാറ്റിയത് റോഡ്സ് ആണെന്നു പറയാം. ദക്ഷിണാഫ്രിക്കയെ ഒരു ലോകോത്തര ഫീൽഡിങ്ങ് സൈഡ് ആക്കിയതിൽ ഈ ബാക്ക് വേർഡ് പോയന്റ് സ്പെഷലിസ്റ്റിന്റെ റോൾ മഹത്തരമാണ്. ഇതിനുള്ള പ്രതിഫലമെന്നോണമാണ് 1993 നവമ്പർ 14 ന് ബ്രബോൺ സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരായ മത്സരം 5കാച്ചുകൾ എടുത്ത് ഏതാണ്ട് ഒറ്റക്ക് ടീമിനെ 41 റണ്സിനു ജയിപ്പിച്ച അദ്ദേഹത്തിനെ തേടി മാൻ ഓഫ് ദ മാച്ച് പുരസ്കാരം എത്തിയത്.

തുടക്കകാലത്ത് ഹോക്കി കളിച്ചിരുന്ന റോഡ്സ് പിന്നീട് ക്രിക്കറ്റിലേക്ക് തിരിയുകയായിരുന്നു. 1992-2003 വരെ അദ്ദേഹം ടീമിലെ അവിഭാജ്യ ഘടകമായി നിലകൊണ്ടു. 1996 ഒളിംപിക്‌സിനുള്ള ഹോക്കി ദേശീയ ടീം ട്രയൽസിനു ക്ഷണിച്ചെങ്കിലും ക്രിക്കറ്റിൽ തുടരാൻ തീരുമാനിച്ചു. മകൾ ജനിച്ചതിനെ തുടർന്ന് പാറ്റേണിറ്റി (പിതാവ് കുട്ടിയെ ശുശ്രൂഷിക്കാൻ അവധി എടുക്കൽ ) ക്കായി 2000 ടെസ്റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ച ജോണ്ടി വിരലുകൾക്കേറ്റ പരുക്കിനെ തുടർന്ന് 2003 ൽ അന്താരാഷ്ട്ര രംഗത്ത് നിന്ന് വിരമിച്ചു. തുടർന്ന് ഇംഗ്ലീഷ് കൗണ്ടിയിൽ സജീവമായി. ഇന്ത്യയോടുള്ള ഇഷ്ടം കൊണ്ടു തന്നെ, മൂന്നു മക്കളിൽ ഒരു മകളുടെ പേര് “ഇന്ത്യ” എന്നാണ്.

52 ടെസ്റ്റുകളും 245 ഏകദിനങ്ങളും ജോണ്ടി ദക്ഷിണാഫ്രിക്കക്കായി കളിച്ചു. കരിയറിന്റെ മധ്യത്തിൽ ബാറ്റിങ്ങ് ടെക്നിക്കുകൾ മെച്ചപ്പെടുത്തിയ അദ്ദേഹം ടെസ്റ്റിൽ 3 ഉം ഏകദിനത്തിൽ 2 ഉം സെഞ്ചുറി നേടി.

Leave a Reply
You May Also Like

തന്നെ പരിഹസിച്ച പാകിസ്താനി ഗായികയ്ക്കു ഗാവസ്‌കറിന്റെ അടിപൊളി മറുപടി

നൂർജഹാൻ തൊടുത്ത ആ ബൗൺസറിന് അന്ന് ഗാവസ്കർ മറുപടി കൊടുത്തില്ല .തൻ്റെ നേരെ വരുന്ന തീ തുപ്പുന്ന പന്തുകളെ എന്നും ശ്രദ്ധിച്ചു കൈകാര്യം ചെയ്യുന്ന സുനിൽ

ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.. ബ്ലാസ്റ്റെഴ്സ് കപ്പ് നേടും..

ഫൈനലിലെത്താന്‍ വേണ്ടിയുള്ള ഇന്നലത്തെ മത്സരത്തില്‍, ഒട്ടും പ്രതീക്ഷിക്കാതെയുള്ള നീക്കങ്ങളായിരുന്നു കേരളം നടത്തിയത്.

അന്ന് സംഭവിച്ച തിരുത്താന്‍ കഴിയാത്തൊരു തെറ്റ്, ഒരിറ്റ് കണ്ണീരോടല്ലാതെ ആ നിമിഷം ഓർമ്മയിൽ വരില്ല

സംഗീത് ശേഖർ ഒരു ദിവസം ,അന്ന് സംഭവിച്ച തിരുത്താന്‍ കഴിയാത്തൊരു തെറ്റ് ..ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിലേക്ക്…

ഇന്ത്യയിൽ അത്രകണ്ട് വേരോട്ടം ഇല്ലാത്ത ടെന്നിസിനെ ഇന്ത്യൻ യുവത്വത്തെകൊണ്ട് ഇഷ്ടപ്പെടാൻ പ്രേരിപ്പിച്ചത് ഈ നീണ്ട സ്വർണ മുടിക്കാരിയായിരുന്നു

കഴിഞ്ഞ നാൽപ്പതു വർഷത്തിനിടയിൽ ടെന്നിസിലെ ഏറ്റവും വിജയം വരിച്ച താരങ്ങളിലൊരാളായത് കഠിന പ്രയത്നങ്ങളിലൂടെയായിരുന്നു