ഡോണിനെ മറികടക്കാൻ മടിച്ച ടബ്ബി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
352 VIEWS

Happy Birthday – 27th October
ഡോണിനെ മറികടക്കാൻ മടിച്ച ടബ്ബി

Suresh Varieth

1998 ഒക്ടോബർ 16- പെഷവാർ ടെസ്റ്റിൻ്റെ രണ്ടാം ദിനം ആമിർ സൊഹയ്ലെറിഞ്ഞ അവസാന ഓവറിലെ നാലാം പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട്, ഇജാസ് അഹ്മദ് ഫീൽഡ് ചെയ്യുന്ന സമയം കൊണ്ട് അയാൾ ഒരു റൺ സാവധാനം നടന്നെടുത്തു…. ദിവസത്തിൻ്റെ അവസാന പന്തിൽ വീണ്ടും സ്ട്രൈക്ക് അയാളിലേക്ക് വരുമ്പോൾ ഓസ്ട്രേലിയക്കാരുടെ മാത്രമല്ല ലോക ക്രിക്കറ്റിൻ്റെ തന്നെ കണ്ണുകൾ ആ ഓസീസ് നായകനിലായിരുന്നു. ഷോർട്ട് മിഡ് വിക്കറ്റിലേക്കടിച്ച പന്തിൽ ഒരു റൺ സാധ്യത കാണാത്തതിനാൽ പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത പോലെ മാർക്ക് ആൻ്റണി ടെയ്ലർ 334 റൺസുമായി അപരാജിതനായി ആ ദിനം അവസാനിപ്പിച്ചു. ടെയ്ലർക്ക് ഒരു പക്ഷേ ആ രാത്രി ഉറങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ലോകം കണ്ട ഏറ്റവും മഹാനായ ബാറ്റ്സ്മാൻ ,സഹ ഓസ്ട്രേലിയൻ ക്രിക്കറ്റർ സർ ഡൊണൾഡ് ബ്രാഡ്മാൻ്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറിനൊപ്പമാണ് താൻ നിൽക്കുന്നത്. ഒരു റൺ കൂടി നേടിയാൽ ബ്രാഡ്മാനെ എന്നെന്നേക്കുമായി മറികടക്കാം. 32 റൺസ് കൂടി നേടിയാൽ സർ ഗാരി സോബേഴ്സിനെ പിന്തള്ളാം. സ്വന്തം സ്കോർ 376 എത്തിയാലാവട്ടെ, ലാറയെ മറി കടന്ന തൻ്റെ മുന്നിൽ പിന്നീട് വേറാരുമുണ്ടാവില്ല…..

അടുത്ത പ്രഭാതത്തിൽ ഒരു ചരിത്ര സംഭവത്തിനു സാക്ഷിയാവാൻ വന്ന കാണികളും ക്രിക്കറ്റ് ലോകവും ഞെട്ടിയത് പക്ഷേ ടെയ്ലറുടെ തീരുമാനമറിഞ്ഞാണ്. മഹാനായ മുൻഗാമിയെ മറികടക്കാൻ താൽപ്പര്യമില്ലാത്ത അദ്ദേഹം തലേന്നത്തെ 599/4 എന്ന സുരക്ഷിതമായ സ്കോറിൽത്തന്നെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഏറ്റവും ഉയർന്ന സ്കോറിനുടമയാവുന്ന ഓസ്ട്രേലിയൻ എന്ന ഖ്യാതിയോ ഒരു പക്ഷേ നേടാനായേക്കാവുന്ന ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ എന്ന നേട്ടമോ അയാളെ പ്രലോഭിപ്പിച്ചില്ല. ബ്രാഡ്മാനെയും സോബേഴ്സിനെയും ലാറയെയും ഹെയ്ഡനിലൂടെ മറ്റൊരു ഓസ്ട്രേലിയക്കാരൻ അധികം താമസിയാതെ പുറകിലാക്കി എന്നത് വിധിയുടെ ഒരു കളിയാവാം.

mark taylor
mark taylor

ബ്രാഡ്മാൻ യുഗത്തിലെ ഓസീസിൻ്റെ ഏറ്റവും മികച്ച ഇടംകയ്യൻ ബാറ്റ്സ്മാൻ ആർതർ മോറിസിനെ ആരാധിച്ചിരുന്ന ടെയ്ലറെന്ന ഇടംകയ്യൻ തൻ്റെ ഫസ്റ്റ് ക്ലാസ് കരിയർ ആരംഭിച്ചതും മോറിസ് കളിച്ചിരുന്ന ന്യൂ സൗത്ത് വെയ്ൽസിലൂടെയായിരുന്നു. ദക്ഷിണാഫ്രിക്കൻ വിമത ടൂറിലുൾപ്പെട്ട സ്റ്റീവ് സ്മിത്തിനും ജോൺ ഡൈസനും സ്ഥാനം നഷ്ടപ്പെട്ടപ്പോൾ അവസരം ലഭിച്ച് ഓപ്പൺ ചെയ്ത മാർക്ക് ടെയ്ലർക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കൂടെ അരങ്ങേറിയ ഓപ്പണറേയും ക്രിക്കറ്റ് ലോകം വിശദമായിത്തന്നെ അറിയും-മാർക്ക് എഡ്‌വേർഡ് വോ. സതേൺ ആസ്ട്രേലിയക്കെതിരെ ഒരു സീസണിൽ രണ്ടു സെഞ്ചുറികൾ അടിച്ച് ഫോം തുടർന്ന ടെയ്ലറെത്തേടി ഓസ്ട്രേലിയയുടെ ബാഗി ഗ്രീൻ തൊപ്പി താമസിയാതെ എത്തി. 1989 ൽ വിൻഡീസിനെതിരെ നാലാം ടെസ്റ്റിൽ ഓപ്പണറായി അരങ്ങേറി. 1989 ആഷസ് സീരീസിൽ, അതും സ്ഥിരം ഓപ്പണിങ് ജോഡിയായ ബൂൺ-മാർഷ് സഖ്യത്തെ ഭേദിച്ചു കൊണ്ട് വീണ്ടും അദ്ദേഹം സാന്നിധ്യമായി. ഡേവിഡ് ബൂൺ മൂന്നാം നമ്പറിലേക്കു മാറി. ആറു ടെസ്റ്റ് സീരീസ് ഓസ്ട്രേലിയ 4-0 ന് തകർത്തു വാരിയപ്പോൾ, ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ 136 ഉം രണ്ടാം ഇന്നിംഗ്സിൽ 60 ഉം തുടർന്ന് അഞ്ചാം ടെസ്റ്റിൽ 219 ഉം മാർഷിനൊപ്പം ഓപ്പണിങ്ങ് വിക്കറ്റിൽ 329 റൺസ് പാർട്ണർഷിപ്പുമടക്കം സീരീസിൽ ടബ്ബി അടിച്ചുകൂട്ടിയത് 839 റൺസായിരുന്നു.

1990 ആഷസിൽ രണ്ട് ഫിഫ്റ്റിയുമായി തുടങ്ങിയെങ്കിലും പിന്നീട് മങ്ങിയ അദ്ദേഹം 91-92 ഇന്ത്യക്കെതിരായ സീരീസിൽ ശക്തമായി തിരിച്ചു വന്നു. ഒരു ടെസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ ശ്രദ്ധേയനായ ടെയ്ലർ പലപ്പോഴും തൻ്റെ പതുക്കെയുള്ള സ്കോറിങ്ങ് കാരണം ഏകദിന മത്സരങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. അദ്ദേഹം ഏകദിനത്തിൽ നേടിയ ഏക സെഞ്ചുറി ഇന്ത്യക്കാരും അദ്ദേഹം തന്നെയും മറക്കാൻ വഴിയില്ല. ബാംഗളൂരിലെ മത്സരം ശ്രീനാഥിൻ്റെയും കുംബ്ലെയുടെയും മികവിൽ ഇന്ത്യ രണ്ടു വിക്കറ്റിന് വിജയിച്ചു.

അലൻ ബോർഡറുടെ വിടവാങ്ങലിനെത്തുടർന്ന് ക്യാപ്റ്റനായ ടെയ്ലറെക്കാത്തിരുന്നത് അഗ്നിപരീക്ഷയായിരുന്നു. ബോർഡർ, ബൂൺ, മാർഷ്, ഹ്യൂസ്, മക്ഡർമട്ട്, മാത്യൂസ്, ബ്രൂസ് റീഡ്, ആൾഡർമാൻ നിര വിരമിച്ചപ്പോൾ തീർത്തും യുവനിരയായിരുന്ന മാർക്ക് വോ, വോൺ, മക്ഗ്രാത്ത്, സ്ലേറ്റർ, ലാoഗർ, ബ്ലുവറ്റ്, ഗിൽക്രിസ്റ്റ് മുതലായവരെ വളർത്തിയെടുക്കേണ്ട ചുമതലയും അദ്ദേഹത്തിനായിരുന്നു. പരിചയ സമ്പന്നരായ സ്റ്റീവ് വോയും ഇയാൻ ഹീലിയും മാത്രമാണ് ഒരളവു വരെ അദ്ദേഹത്തിൻ്റെ സഹായത്തിനുണ്ടായിരുന്നത്.

1995 ൽ 22 വർഷത്തിനു ശേഷം വിൻഡീസിനെ തോൽപ്പിച്ച് ഫ്രാങ്ക് വോറൽ ട്രോഫി നേടിയ ടെയ്ലർക്ക് പക്ഷേ 95-96 സീസൺ മോശം കാലമായിരുന്നു. 1994 ൽ ദക്ഷിണാഫ്രിക്കക്കെതിരെ പരിക്കു മൂലം ഒരു ടെസ്റ്റ് നഷ്ടപ്പെട്ടപ്പോൾ മാത്യു ഹെയ്ഡൻ എന്ന പുതുമുഖം ഓസീസിനു വേണ്ടി അരങ്ങേറി. ടെയ്ലറുടെ കരിയറിലെ നഷ്ടമായ ഏക ടെസ്റ്റ് അതു മാത്രമായിരുന്നു. ഹെയ്ഡനു പിന്നീടൊരവസരം ലഭിക്കാൻ ടെയ്ലറുടെ വിരമിക്കൽ വരെ കാത്തിരിക്കേണ്ടി വന്നു.95-96 സീസണിൽ തുടർച്ചയായ 21 ഇന്നിംഗ്സിൽ ഒരു ഫിഫ്റ്റി പോലുമില്ലാതിരുന്ന അദ്ദേഹത്തിന് ക്യാപ്റ്റൻസിയിലും ബാറ്റർ എന്ന നിലയിലും ഒരു പാടു വിമർശനങ്ങൾ നേരിടേണ്ടി വന്നു.

കുപ്രസിദ്ധമായ ശ്രീലങ്ക-ഡാരൽ ഹെയർ വിവാദവും ഇക്കാലത്തു തന്നെയായിരുന്നു. വിമർശനങ്ങളെ വെല്ലുവിളിച്ചു മുന്നേറിയ അദ്ദേഹം തൻ്റെ ടീമിനെ ആഷസ് നിലനിർത്തുന്നതിനൊപ്പം തന്നെ ലോക ക്രിക്കറ്റിലെ മുടി ചൂടാമന്നൻമാരുമാക്കി. ബോർഡർ മുതൽ മൈക്കൽ ക്ലാർക്ക് വരെയുള്ള ക്യാപ്റ്റൻമാർക്കിടയിൽ ഒരു ലോക കിരീടം നേടാൻ സാധിക്കാത്തത് ഇന്നും അദ്ദേഹത്തിന് ഒരു നിരാശയായി നില നിൽക്കുന്നു. കരിയറിൽ നിരവധി ബാറ്റിങ്ങ് പരാജയങ്ങൾ ഉണ്ടായിട്ടും ടെസ്റ്റിൽ അദ്ദേഹത്തിൻ്റെ ശരാശരി 43.49 എന്ന മാന്യമായ ഫിഗറാണ്. അൻപത് ടെസ്റ്റിൽ ഓസീസിനെ നയിച്ച അദ്ദേഹം 26 ൽ വിജയിച്ചു.13 പരാജയം നേരിട്ടപ്പോൾ 11 എണ്ണം സമനിലയായി.

ടെയ്ലർ താങ്കൾ ലോക ക്രിക്കറ്റിലെ മഹാനായ ബാറ്ററോ ക്യാപ്റ്റനോ ആയി ലോകം വാഴ്ത്തില്ലായിരിക്കാം. പക്ഷേ താങ്കളൊരു ശിൽപ്പിയാണ്. 1990 ന് ശേഷം തകർച്ചയിലേക്ക് പോയ ടീമിനെ രണ്ടു ദശകങ്ങൾ മുടിചൂടാമന്നൻമാരാക്കാൻ വേണ്ടി അക്ഷീണം പ്രയത്നിച്ച ഒരു രാജശിൽപ്പി .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ