മിഡിൽ സ്റ്റംപിൻ്റെ ആവിർഭാവം

Suresh Varieth

ഏതൊരു കായിക ഇനത്തിലെന്നതു പോലെ ക്രിക്കറ്റും പൂർണ വളർച്ചയെത്തിയത് നിരവധി ഘട്ടങ്ങളിലൂടെയാണ്. ബാറ്റിൻ്റെ രൂപം, പാഡുകൾ, ഹെൽമറ്റ്, ടീമംഗങ്ങളുടെ എണ്ണം, സമയപരിധി, ഫോർമാറ്റ്, ഗ്രൗണ്ട് തുടങ്ങി ഒരു പാട് കാര്യങ്ങൾ സമയാസമയങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇന്ത്യയിലൊക്കെ ക്രിക്കറ്റ് വരുന്നതിനു മുമ്പ് 18 ആം നൂറ്റാണ്ടിൽ സിറിയയിൽ ബ്രിട്ടീഷുകാർ ക്രിക്കറ്റ് കളിച്ചിരുന്നു. 1709 ലാണ് ഇംഗ്ലീഷ് കൗണ്ടിയിൽ ആദ്യ മത്സരം നടന്നതായി രേഖകളുള്ളത് – കെൻ്റും സറേയും തമ്മിൽ. 11 പേർ ഒരു ടീം ആയിട്ടുള്ള ആദ്യ മത്സരം നടന്നത് 1697ലാണ്. 1744 ലാണ് ക്രിക്കറ്റിലെ ആദ്യ നിയമങ്ങൾ നിലവിൽ വന്നത്. ഹംബിൾഡൻ ക്രിക്കറ്റ് ക്ലബ് സ്ഥാപിക്കപ്പെട്ടത് 1750 ലാണ്. അണ്ടർ ആം ബൗളിങ്ങ് ( പന്ത് ഉരുട്ടി എറിയൽ ) നിലവിലിരുന്ന കാലത്ത് ആദ്യമായി ഓവർ ആം എറിഞ്ഞത് ഹംബിൾഡൻ്റെ ടോം വാക്കറാണ്. ഒരു ഹോക്കി സ്റ്റിക്കിൻ്റെ പോലെ സാദൃശ്യമുള്ള ക്രിക്കറ്റ് ബാറ്റിനെ ഇന്നത്തെ രീതിയിലേക്ക് രൂപപ്പെടുത്തിയത് ജോൺ സ്മാൾ ആണ്. 1769 ൽ ജോൺ മിൻഷുൾ ആണ് ആദ്യ സെഞ്ചുറി (107) നേടിയത്. ആദ്യമായി സ്പിൻ ബൗളിങ്ങ് പരീക്ഷിച്ചത് ലംബോർൺ ആണ്.

ഓവർ ആം ബൗളിങ്ങ് ചെയ്തിരുന്ന കെൻ്റ് കൗണ്ടിയുടെ എഡ്‌വേർഡ് സ്റ്റീഫൻ അക്കാലത്തെ മികച്ച ബൗളറായിരുന്നു. കെൻ്റും ഹംബിൾഡനും തമ്മിലുള്ള ഒരു മത്സരം- ടീമിൽ പതിനൊന്നു പേരെ ഉൾപ്പെടുത്താൻ പാടുപെട്ട ദ്വിദിന മത്സരത്തിൽ ഒരു ടീമിൽ അഞ്ചു പേർ വീതം ഇറങ്ങി. സിംഗിൾ വിക്കറ്റ് മത്സരമാണ് (എല്ലാവരും പുറത്താവും വരെ ബാറ്റ് ചെയ്യാം) . ആദ്യം ബാറ്റു ചെയ്ത കെൻ്റ് 37 നും പിന്നീട് ഹംബിൾഡൻ, ജോൺ സ്മാളിൻ്റെ 75ൻ്റെ മികവിൽ 92 നും ഓൾ ഔട്ടായി. രണ്ടാമിന്നിംഗ്സിൽ 102 റൺസെടുത്ത കെൻ്റ്, ഹംബിൾഡന് 48 എന്ന ടാർഗറ്റ് നൽകി.

ഹംബിൾഡൻ 34/4 എന്ന നിലയിൽ നിൽക്കുമ്പോഴാണ് അവസാന ബാറ്റ്സ്മാൻ ആയി ജോൺ സ്മാൾ വരുന്നത് ( സിംഗിൾ വിക്കറ്റ് ബാറ്റിങ്ങ് ആയിരുന്നു) പന്തെറിയാൻ എഡ്വേർഡ് സ്റ്റീഫൻ തയ്യാറായി. അക്കാലത്ത് സ്റ്റംപ് എന്നാൽ രണ്ടു മരക്കഷണങ്ങളും മുകളിൽ ഒരു കോലും എന്നതാണ്. സ്റ്റീഫൻ്റെ പന്ത് സ്മാളിനെക്കടന്ന് സ്റ്റംപ്സിനുള്ളിലൂടെ പോയി (ഇപ്പോൾ മിഡിൽ സ്റ്റംപ് നിൽക്കുന്ന ഭാഗം). തുടർന്നും രണ്ടു തവണ കൂടി ഇതുപോലെ സംഭവിച്ച് അർഹതപ്പെട്ട വിക്കറ്റ് അദ്ദേഹത്തിനു കിട്ടാതായി. ജോൺ സ്മാൾ ആവട്ടെ ബാക്കി ആവശ്യമുള്ള റൺസ് അടിച്ച് ടീമിനെ ജയിപ്പിച്ചു.

എന്നാൽ ഉറച്ച വിക്കറ്റ് നഷ്ടപ്പെടുത്തുന്ന ഈ നിർഭാഗ്യത്തിനെതിരെ ശബ്ദമുയർത്താൻ സ്റ്റീഫൻ തയ്യാറായി. മിഡിൽ സ്റ്റംപ് വേണമെന്നയാൾ വാദിച്ചു. പ്രഭുത്വ കാലമാണ്, ബാറ്റിങ്ങ് ഒരു കലയും ബൗളിങ്ങ് ഒരു ചടങ്ങുമായിക്കണ്ടിരുന്ന കാലമാണ്. പലരും അദ്ദേഹത്തെ കളിയാക്കി. എന്നാൽ ടീമംഗങ്ങൾ കൂടെ നിന്നു. അനന്തരം ആ വിധി വന്നു. രണ്ടു സ്റ്റംപുകൾക്കിടയിലുള്ള വിടവിൽ ഒരു സ്റ്റംപു കൂടി സ്ഥാപിക്കാം. പക്ഷേ അത് നിർബന്ധമല്ല, ഇരു ടീമിനും ഇഷ്ടമാണെങ്കിൽ മാത്രം … അതിനും വളരെക്കാലം കഴിഞ്ഞ് 1877 ലാണ് ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മൽസരം അരങ്ങേറിയത്.

You May Also Like

നൂറു കണക്കിന് ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്നൊരു കോളേജ്, ആദ്യത്തെ ഒരേയൊരു പെണ്‍കുട്ടി…പതിനെട്ടുകാരിയായ വിധവ, ഇന്ത്യയിലെ ആദ്യത്തെ വനിതാ എഞ്ചിനീയറുടെ ജീവിതം

ഇന്ത്യയിലെ ആദ്യത്തെ വനിതാ എഞ്ചിനീയറുടെ ജീവിതം. അറിവ് തേടുന്ന പാവം പ്രവാസി നൂറു കണക്കിന് ആണ്‍കുട്ടികള്‍…

ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ തേക്കുമരം കേരളത്തിലാണ്

അറിവ് തേടുന്ന പാവം പ്രവാസി ഏഷ്യാ ഭൂഖണ്ഡത്തിൽ ഇന്നുള്ളതിൽ വച്ചേറ്റവും വലിയ തേക്കുമരമാണ് (Tectona grandis)…

ജീൻസിലെ പോക്കറ്റിനടുത്തുള്ള ചെറിയ ബട്ടനുകൾ എന്തിനാണ്?

ജീൻസിലെ പോക്കറ്റിനടുത്തുള്ള ചെറിയ ബട്ടനുകൾ എന്തിനാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ????എക്കാലത്തും ഫാഷന്റെ…

യുദ്ധം നടക്കുമ്പോൾ എതിരാളികളുടെ വാഹനങ്ങളും , ട്രക്കുകളും മുന്നിലും പിന്നിലും വശങ്ങളിലും തടികള്‍ ഉപയോഗിച്ചോ, അല്ലെങ്കിൽ ചായങ്ങൾ ഉപയോഗിച്ചോ മറയ്ക്കുന്നത് എന്തിനാണ് ?

അറിവ് തേടുന്ന പാവം പ്രവാസി യുദ്ധം നടക്കുമ്പോൾ എതിരാളികളുടെ വാഹനങ്ങളും , ട്രക്കുകളും തങ്ങളുടെ ഉടമസ്ഥതയിലുള്ളതിൽ…