fbpx
Connect with us

Entertainment

പ്രേമത്തിൽ നിന്നും ഹാപ്പി വെഡ്ഡിങ്ങിൽ നിന്നും കട്ടപ്പനയിൽ നിന്നും പുറത്തു കടന്ന് അയാൾ വേലായുധച്ചേകവരായി

Published

on

Suresh Varieth

ആറാട്ടുപുഴ വേലായുധപ്പണിക്കരെയും നങ്ങേലിയെയും കണ്ടു. ഒറ്റവാക്കിൽ പറഞ്ഞാൽ പടമങ്ങ് കേറി കൊളുത്തി. കേരള ചരിത്രത്തിലെ ഇരുണ്ട ഭൂതകാലം കാണിച്ചുതരുന്നതിൽ വിനയൻ നൂറു ശതമാനം വിജയിച്ചു എന്നു വേണം കരുതാൻ. യഥാർത്ഥ സംഭവങ്ങളെ സിനിമാറ്റിക്കായി സമീപിക്കുമ്പോൾ ലേശം ഫാൻ്റസി ഉറപ്പായും വന്നു കേറുമെന്നിരിക്കെ, നങ്ങേലി മുലകൾ ഛേദിച്ച് ആത്മാഹൂതി ചെയ്തതാണോ അല്ലയോ എന്നതൊക്കെ നമുക്ക് ചരിത്രത്തിനു വിട്ടുകൊടുക്കാം. ഇത്രയും മികച്ചൊരു ചരിത്ര സിനിമ മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ല.

അഭിനയിച്ചവരെ നോക്കിയാൽ ആരാണു മോശം എന്നത് കണ്ടു പിടിക്കാൻ കുറച്ച് തല പുകയ്ക്കേണ്ടി വരും.. എങ്കിലും ഗോകുലം ഗോപാലൻ്റെ പെരുമാളിനും അനൂപ് മേനോൻ്റെ രാജാവിനും ചെറിയൊരു മിസ് കാസ്റ്റിങ്ങ് പാളിച്ച ഇല്ലേ എന്നു സംശയം. കൂട്ടിക്കൽ ജയചന്ദ്രൻ , സ്ഫടികം ജോർജ്, രാഘവൻ, കൃഷ്ണ, രാമു എന്നിങ്ങനെ മുഖ്യധാരാ സിനിമ മറന്നു തുടങ്ങിയ പലരെയും വീണ്ടും സ്ക്രീനിൽ അവതരിപ്പിച്ചതിന് വിനയനോട് നന്ദി പറയേണ്ടതുണ്ട്. മലയാളിയല്ലാത്ത കയാദു ലോഹാർ, ചരിത്രത്തെയും നങ്ങേലിയെയും നല്ല രീതിയിൽത്തന്നെ പഠിച്ച് അവതരിപ്പിച്ചു. ഞെട്ടിച്ചത് പക്ഷേ, സിജു വിൽസൻ തന്നെയാണ്. പ്രേമത്തിൽ നിന്നും ഹാപ്പി വെഡ്ഡിങ്ങിൽ നിന്നും കട്ടപ്പനയിൽ നിന്നും പുറത്തു കടന്ന് വേലായുധച്ചേകവരാവുക എന്ന അതീവ ശ്രമകരമായ മേക്കോവർ അതിഗംഭീരമായിത്തന്നെ അയാൾ നിർവഹിച്ചു. ആ അർപ്പണബോധത്തിനും കഠിന പരിശ്രമത്തിനുമുള്ള പ്രതിഫലം ഒരു പക്ഷേ വരും കാലങ്ങളിൽ മലയാള സിനിമയിൽ മുൻനിര നായകസ്ഥാനത്ത് സ്വന്തമായി ഒരു ഇരിപ്പിടം എന്നതാവാം.മണികണ്ഠൻ, ചെമ്പൻ വിനോദ് ,വിഷ്ണു വിനയൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരൊക്കെ മികച്ചു തന്നെ നിന്നു.

വിനയനെപ്പറ്റി എന്തു പറയാനാണ്? മലയാള സിനിമാലോകത്തെ ഒറ്റയാൻ സകല പ്രതിബന്ധങ്ങളെയും ചവിട്ടി മെതിച്ച് അഴിഞ്ഞാടുന്ന പ്രതീതിയാണ് സിനിമ കാണുമ്പോൾ . മോളിവുഡിലെ ചില തമ്പുരാക്കൻമാരോട് പോയി പണി നോക്കാൻ പറഞ്ഞ്, വേണമെങ്കിൽ പാലാരിവട്ടത്ത് തട്ടുകടയിട്ടും ജീവിക്കും എന്ന പ്രസ്താവന ഇറക്കിയ വിനയൻ്റെ കൈത്തഴക്കത്തിലും കരളുറപ്പിലും വിരിഞ്ഞ അസാധാരണ സിനിമ എന്നു പറയാം. അനുപ് മേനോൻ ,ജയസൂര്യ, ദിവ്യാ ഉണ്ണി, ഇന്ദ്രജിത്ത്, മണിക്കുട്ടൻ, ഹണി റോസ്, മേഘ്നാ രാജ്‌ എന്നിവരെയൊക്കെ കൊണ്ടു വന്ന, ദിലീപ്, കലാഭവൻ മണി, പൃഥ്വിരാജ്, ഗിന്നസ് പക്രു തുടങ്ങിയവർക്ക് കരിയറിൽ ബ്രേക്കുകൾ നൽകിയ ആൾ ഇന്ന് ചരിത്രം ആവർത്തിക്കുന്നത് സിജു വിൽസണിലൂടെയാണ്. ഇനിയുമൊരുപാടു മികച്ച സിനിമകൾ ചെയ്യാൻ അദ്ദേഹത്തിനു കഴിയട്ടെ.

 732 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Featured24 mins ago

“ബസിൽ പാതി പെറ്റുപോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല”, KSRTC കണ്ടക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

article50 mins ago

ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

Entertainment1 hour ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment4 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment4 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment4 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment4 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment5 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment5 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment5 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment6 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment6 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment18 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment19 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »