Suresh Varieth

1996 ലെ ടൈറ്റൻ കപ്പ്… ഇന്ത്യ സച്ചിനൊപ്പം ഒരു ഓപ്പണറെത്തേടിയലയുന്ന കാലത്ത്, കർണാടകത്തിനായി ഡൊമസ്റ്റിക്കിൽ ടൺ കണക്കിന് റണ്ണടിച്ചു കൂട്ടിയിരുന്ന അവരുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിലൊരാളായ സുജിത് സോമസുന്ദറിന് ഒരവസരം ലഭിച്ചു. ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും തീ പാറുന്ന പേസ് നിരക്കെതിരെ തന്നെക്കൊണ്ട് കഴിയുന്ന പോലെ സചിനും ദ്രാവിഡിന്നും പിന്തുണ നൽകി അറുപതിലേറെ പന്തുകൾ കളിച്ച് പതിനാറു റൺസ് നേടിയ ആ കരിയർ അവിടെ രണ്ടു മത്സരത്തോടെ അവസാനിച്ചു. സുജിത്തിനെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് അന്നത്തെ കോച്ച് മദൻലാൽ പറഞ്ഞത് ഇതായിരുന്നു.. – “അന്താരാഷ്ട്ര രംഗത്ത് പ്രൂവ് ചെയ്യാൻ 10-15 അവസരങ്ങളൊന്നും ഒരാൾക്കും കിട്ടിയെന്ന് വരില്ല. ഇഷ്ടം പോലെ പേർ ഒരവസരത്തിനായി കാത്തു നിൽക്കുന്നുണ്ട് “…… സുജിത് പിന്നീട് കളിക്കാരനായും കോച്ചായും കേരളത്തിലേക്ക് വന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏഴു വർഷം മുമ്പ് അരങ്ങേറിയ അതേ മൈതാനത്ത് അതേ എതിരാളികൾക്കെതിരെ സഞ്ജു വിശ്വനാഥ് സാംസൺ തൻ്റെ അന്താരാഷ്ട്ര കരീയറിലെ ആദ്യ “പ്ലെയർ ഓഫ് ദ് മാച്ച് ” നേടി ശ്രീശാന്തിനു ശേഷം രണ്ടാമത്തെ കേരളാ താരം ആവുമ്പോഴേക്കും സുജിത് സോമസുന്ദറിൻ്റെ കാലത്തു നിന്നും ഇന്ത്യൻ ക്രിക്കറ്റ് ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു. പ്രതിഭകളുടെ ബാഹുല്യം കാരണം എല്ലാവർക്കും അവസരം നൽകാൻ തല പുകച്ച ഇന്ത്യൻ സെലക്ഷൻ കമ്മറ്റി, പക്ഷേ സഞ്ജുവിന് ന്യായമായ അവസരങ്ങൾ തന്നെ നൽകി.

T20 യിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാതെ വന്നതോടെ സമ്മർദ്ദത്തിലായ സഞ്ജു, പക്ഷേ ഏകദിനത്തിലെ ശ്രീലങ്കക്കെതിരെ ആദ്യവസരം തന്നെ തൻ്റെ ക്ലാസ് തെളിയിച്ചു. അയർലൻ്റിനെതിരെ T20 യിൽ അവസരം മുതലാക്കിയ അയാളെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കാൻ സെലക്ടർമാർക്ക് വീണ്ടും ആലോചിക്കേണ്ടി വന്നില്ല. ഏഷ്യാ കപ്പിൽ സ്ഥാനം ലഭിക്കാതിരുന്ന സാഹചര്യത്തിൽ T20 ലോകകപ്പിനു സജ്ജമാവണമെങ്കിൽ സിംബാബ്വേയിൽ മികച്ച പ്രകടനം പുറത്തെടുത്തേ പറ്റൂ എന്ന അതിസമ്മർദ്ദം നിറഞ്ഞ സാഹചര്യത്തെ, വീണു കിട്ടിയ അവസരം മുതലാക്കി അയാൾ വിദഗ്ധമായിത്തന്നെ ഉപയോഗിച്ചിരിക്കുന്നു.
കളിച്ച അഞ്ച് ഏകദിന ഇന്നിങ്ങ്സിൽ മൂന്നിലും മികച്ച രീതിയിൽ സ്കോർ ചെയ്ത് ശരാശരി 50 ന് മുകളിലുള്ള സഞ്ജുവിനെ ഏകദിനങ്ങളിലാവും യഥാർത്ഥത്തിൽ ഇന്ത്യക്ക് മുതൽക്കൂട്ടാവുക. T20യേക്കാൾ കൂടുതൽ സമയം ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ പന്തുകൾ കിട്ടുമെന്നതും ഇന്നിങ്ങ്സ് പ്ലാൻ ചെയ്യാൻ സമയം കിട്ടുമെന്നതും ഏകദിനത്തിൽ സഞ്ജുവിന് പ്ലസ് പോയൻ്റുകളാണ്. അവസരങ്ങൾ നൽകി വളർത്തിയാൽ അടുത്ത ഏകദിന ലോകകപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ ഗ്ലൗവിലൊതുക്കാൻ സഞ്ജുവും ഉണ്ടായേക്കും.

Leave a Reply
You May Also Like

ആഘോഷം അതിരുകടന്നു; വേള്‍ഡ്കപ്പ് ട്രോഫി ജര്‍മന്‍ താരം തകര്‍ത്തു…

ണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് ജര്‍മ്മനിയിലേക്ക് വേള്‍ഡ്കപ്പ് എത്തുന്നത്. ബ്രസീലിനെ രാജകീയമായി ഏഴുഗോളിന് തകര്‍ത്താണ് ജര്‍മ്മനി ഫൈനലില്‍ എത്തിയത്

ആ പുസ്തകം നീ എന്തു ചെയ്തു ?

പഴയ പുസ്തകങ്ങള്‍ വില്‍ക്കാന്‍ നിരത്തി വച്ചിരിക്കുന്ന എറണാകുളത്തെ വഴിയോരങ്ങള്‍ എന്റെ എല്ലാക്കാലത്തേയും ദൌര്‍ബ്ബല്യങ്ങളാണ്. ആരുടെയൊക്കെയോ കൈകളിലൂടെ മാറിമാറി സഞ്ചരിച്ച് പുതിയൊരവകാശിക്കായി അവരങ്ങനെ നിശ്ശബ്ദരായി കാത്തിരിക്കും. അവയില്‍ ആരുടെയൊക്കെ മനസ്സുണ്ടാകും..? സ്‌നേഹവും കലാപവും വിപ്ലവവുമുണ്ടാകും..? എനിക്കു വേണ്ടിയും നിരവധി പുസ്തകങ്ങള്‍ ആ വഴിയോരങ്ങള്‍ കാത്തു വച്ചിട്ടുണ്ട്. ഒരു പക്ഷേ ഇനിയൊരിക്കലും പ്രിന്റ് ചെയ്യാനിടയില്ലാത്ത ഒരു ഗ്രന്ഥശാലയില്‍ നിന്നും മേടിക്കാന്‍ കഴിയാത്ത പുസ്തകങ്ങള്‍.. 1973 ല്‍ പബ്ലിഷ് ചെയ്ത മെലങ്ങത്ത് നാരായണന്‍ കുട്ടിയുടെ സംഘകാല കൃതികളുടെ തര്‍ജ്ജമ, പണ്ടത്തെ പ്രഭാത് ബുക്‌സിന്റെ റഷ്യയില്‍ പ്രിന്റ് ചെയ്തിരുന്ന വിശ്വസാഹിത്യങ്ങള്‍, പ്രമുഖരുടെ ലേഖനങ്ഗ്‌നള്‍ അങ്ങനെ എത്രയോ വിലപ്പെട്ട പുസ്തകങ്ങള്‍ കൈക്കലാക്കി ഞാനൊരു പുസ്തകമുതലാളിച്ചി ആയിരിക്കുന്നു.

എനിക്കറിയില്ല

എന്റെ അറിവ് ശരിയാണോ എന്നെനിക്കറിയില്ല ! ഒരു സാമൂഹ്യ സ്‌നേഹി ആവണമെങ്കില്‍ രാഷ്ട്രീയബോധം വേണമെന്ന് പലരും എന്നെ ധരിപ്പിച്ചു. പഴയ വിപ്ലവകാരികളെയും ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ മറ്റു വ്യക്തികളെയും കുറിച്ച് കൂടുതലൊന്നും ഞാന്‍ പഠിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രസേവനം കൊണ്ട് നമ്മുടെ നേതാക്കള്‍ ഉദ്ദേശിക്കുന്നത് സത്ഭരണമോ അതോ സംഭരണമോ എന്നെനിക്കറിയില്ല ! നമ്മുടെ മഹത്തായ ജനാധിപത്യ സമ്പ്രദായത്തിന്റെ തിരഞ്ഞെടുപ്പില്‍ എന്റെ വോട്ടും വിലയേറിയതാണ് പക്ഷേ, ഒരു ഭാഗത്ത് ഭീതിപ്പെടുത്തുന്ന അരുംകൊലകളും അനുയായികള്‍ക്ക് ‘രക്ത സാക്ഷി’ പട്ടം വാങ്ങികൊടുക്കുന്ന കപട നേതാക്കളും, മറുഭാഗത്ത് പട്ടിണിപ്പാവങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും വന്‍ അഴിമതികളും വിദേശ പര്യടനങ്ങളും നടത്തി രാജ്യത്തെ തന്നെ വില്‍ക്കുന്നവര്‍, എല്ലാറ്റിനും പുറമെ വര്‍ഗ്ഗീയ വിഷം കുത്തിവെച്ച് സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍. യഥാര്‍ത്തത്തില്‍ ആന്തരികമായി ഇവരെല്ലാം ഒന്നുതന്നെയല്ലേ! പണം തന്നെയല്ലേ ഇവരെയെല്ലാം നയിക്കുന്നത് എനിക്കറിയില്ല ! ഒരു യൌവ്വനം മുഴുവന്‍ ഇവര്‍ക്കുവേണ്ടി കൊടിപിടിക്കുകയും വിഭാഗീയതയില്‍ പോരടിക്കുകയും ചെയ്യുന്നവര്‍, ഇവര്‍ക്കു നല്ലൊരു ജീവിതം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞോ! മറ്റുള്ളവരെ ജീവിപ്പിച്ചോ! സമാധാനം കൈവരിച്ചോ! എനിക്കറിയില്ല! എന്റെ ധാരണകളെ ഇത്തരത്തില്‍ ഒരെഴുത്തിലേക്ക് എത്തിച്ച മാധ്യമങ്ങള്‍ അവരുടെ ധര്‍മ്മം നിറവേറ്റിയോ! സേവനം കൈമുതലാക്കുകയും നിഷ്പക്ഷമായി ചിന്തിക്കുകയും അധികാരം മോഹിക്കാതിരിക്കുകയും ചെയ്യുന്നവരെ ഞാന്‍ വിജയിപ്പിക്കാം, എന്നാല്‍ നാളെ അവരും നമ്മെ വഞ്ചിക്കുമോ എന്നെനിക്കറിയില്ല! ഇനി ഞാന്‍ എങ്ങനെ സാമൂഹ്യസ്‌നേഹി ആവും, ഏതു പാര്‍ട്ടിയില്‍ വിശ്വസിക്കണം എന്നെനിക്കറിയില്ല! എന്ന് പൗരനാണോ എന്നെനിക്കറിയില്ല .

പ്രവാസികളുടെ ശ്രദ്ധക്ക് – അബുദാബിയില്‍ നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതരല്ല..!!!

കഴിഞ്ഞ 19 മാസത്തിനിടെ 329 സൈബര്‍ കേസുകള്‍..!!!