fbpx
Connect with us

Cricket

“വിനോദ്, പത്തു റൺസ് കൂടിയെടുക്ക്, പിന്നെ നിൻ്റെ മുമ്പിൽ ആരുമില്ല…”

Published

on

Suresh Varieth

“വിനോദ്, പത്തു റൺസ് കൂടിയെടുക്ക്, പിന്നെ നിൻ്റെ മുമ്പിൽ ആരുമില്ല”….. അച്റേക്കർ ഫാക്ടറിയിൽ ഒരുമിച്ച് വളർന്ന, മുംബൈ ടീമിൽ ഒരുമിച്ച് കളിച്ച പ്രവീൺ ആംറേ ഫിറോസ് ഷാ കോട്ലാ ഗ്രൗണ്ടിലെ വരണ്ടുണങ്ങിയ പിച്ചിൽ നിന്ന് തൻ്റെ മിത്രത്തിന് ആത്മവിശ്വാസം നൽകി. ഡ്രസ്സിങ്ങ് റൂമിൽ കളിക്കൂട്ടുകാരൻ സചിനും ക്യാപ്റ്റൻ അസ്ഹറും ഇതിഹാസ താരം കപിലുമെല്ലാം ഒരു പുത്തൻ ഇതിഹാസത്തിൻ്റെ പിറവി മുന്നിൽ കണ്ട് കയ്യടിച്ചു….. താൻ നേരിടുന്ന 301 ആമത്തെ പന്തെറിഞ്ഞ ജോൺ ട്രൈക്കോസെന്ന 46 കാരനെ പക്ഷേ ആ 21 കാരൻ പയ്യൻ ഒരൽപ്പം ലാഘവത്തോടെയാണ് നേരിട്ടത്. ആ പന്ത് തിരിച്ച് ട്രൈക്കോസിൻ്റെ കൈകളിലേക്കു തന്നെ അടിച്ചു കൊടുത്തപ്പോൾ സ്റ്റേഡിയം മാത്രമല്ല, ആദ്യ സെഷനിൽ പെയ്ത മഴ മേഘങ്ങളെ വകഞ്ഞു മാറ്റി ആ റെക്കോർഡിനു സാക്ഷിയാവാൻ വാനിലുദിച്ച സൂര്യൻ പോലും നിരാശനായിക്കാണും …. അതെ, തുടർച്ചയായി രണ്ടാം ടെസ്റ്റ് ഡബിൾ സെഞ്ചുറി നേടിയ വിനോദ് കാംബ്ലിയെന്ന ആ പയ്യൻ കളഞ്ഞത് കൈയെത്തും ദൂരത്തു നിൽക്കുന്ന, ഒരിന്ത്യക്കാരൻ്റെ ഏറ്റവും മികച്ച ടെസ്റ്റ് സ്കോറായ, സാക്ഷാൽ സുനിൽ ഗാവസ്കർ നേടിയ 236 എന്ന പത്തു വർഷം പഴക്കമുള്ള റെക്കോർഡായിരുന്നു.

കുത്തഴിഞ്ഞ ജീവിതം പ്രതിഭയെ എങ്ങനെയെല്ലാം നശിപ്പിക്കുമെന്നതിൻ്റെ കായിക ലോകത്തെ ഏറ്റവും നല്ല ഉദാഹരണമായി നമുക്ക് വിനോദ് ഗണ്പത് കാംബ്ലിയെന്ന, ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇടംകയ്യൻ ബാറ്റർമാരിലൊരാളായ ആ പ്രതിഭാശാലിയെക്കാണാം. ബോംബെ ശാരദാശ്രം വിദ്യാമന്ദിറിനായി സച്ചിൻ്റെ കൂടെ റെക്കോർഡ് റണ്ണടിച്ചു കൂട്ടിയ ആ ബാലൻ എവിടെയൊക്കെയോ ഒരു ഇടംകയ്യൻ റിച്ചാർഡ്സിനെയോ ഹെയ്ൻസിനെയോ ഓർമിപ്പിച്ചിരുന്നു. തൻ്റെ ഏറ്റവും മികച്ച ശിഷ്യരിലൊരാളെന്നും, സച്ചിനേക്കാൾ പ്രതിഭയുള്ളവനെന്നും കോച്ച് രമാകാന്ത് അച്ച്രേകർ വാഴ്ത്തിയ പയ്യൻ പക്ഷേ തൻ്റെ ചെറുപ്രായത്തിൽ 25 വയസ്സിനു മുൻപു തന്നെ ദു:ശ്ശീലങ്ങളിലേക്കുളിയിട്ടത് ഒരു പക്ഷേ ദാരിദ്ര്യം നിറഞ്ഞ ഭൂതകാലത്തിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൻ്റെ മായാലോകത്തിലെത്തിയപ്പോഴുള്ള അന്ധാളിപ്പു കൊണ്ടായിരിക്കാം.

സചിനോടൊപ്പം സ്കൂൾ ക്രിക്കറ്റിലും പ്രാദേശിക തലത്തിലും നിറഞ്ഞു നിന്ന കാംബ്ലിക്ക് പക്ഷേ, ഒരു അന്താരാഷ്ട്ര അരങ്ങേറ്റത്തിന്നായി 1991 ഒക്ടോബർ വരെ കാത്തിരിക്കേണ്ടി വന്നു. രഞ്ജി ട്രോഫിയിൽ നേരിട്ട ആദ്യ പന്തു തന്നെ ഗ്യാലറിയിലെത്തിച്ച അവൻ ഇക്കാലയളവിൽ 14 രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് ബോംബെക്കു വേണ്ടി അടിച്ചു കൂട്ടിയത് ഏഴു സെഞ്ചുറികളാണ്. 1993 ജനുവരി 18 ന് തൻ്റെ 21 ആം ജൻമദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ സെഞ്ചുറി നേടിയ കാംബ്ലിയെ ടെസ്റ്റ് ടീമിലെടുക്കാൻ സെലക്ടർമാർക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. വെംഗ്സർക്കാറും ശാസ്ത്രിയും ശ്രീകാന്തും മഞ്ജ്റേക്കറും വൂർക്കേരി രാമനുമെല്ലാം തഴയപ്പെട്ട ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് സീരീസിൽ കാംബ്ലിയും ഇടം നേടി. .. രണ്ടാം ടെസ്റ്റിൽ 59 റൺസ് നേടി സാന്നിധ്യമറിയിച്ച അയാൾ അടുത്ത ടെസ്റ്റ് ആദ്യ ഇന്നിംഗ്സിൽ 224 റൺസ് നേടി സ്ഥാനം അരക്കിട്ടുറപ്പിച്ചു. സിംബാബ്വേയുമായുള്ള മൂന്ന് ഏകദിനത്തിൽ രണ്ടിലും മാൻ ഓഫ് ദ് മാച്ച് കാംബ്ലി തന്നെയായിരുന്നു.

ഷെയ്ൻ വോണിനെ അടിച്ചു പറപ്പിച്ച കാംബ്ലിക്ക് ഷോർട്ട് പിച്ച് ബോളുകൾ നേരിടുന്നതിലെ പോരായ്മ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. 1994 ൽ ഇന്ത്യയിൽ വന്ന വെസ്റ്റിൻഡീസ് പേസർമാർ ഇത് ഫലപ്രദമായി മുതലെടുക്കുകയും ചെയ്തു. 1996 ലോകകപ്പിൽ സിംബാബ്വേക്കെതിരെ തൻ്റെ കരിയറിലെ അവസാന സെഞ്ചുറി നേടിയെങ്കിലും 44 റൺസും രണ്ടു വിക്കറ്റും വീഴ്ത്തിയ അജയ് ജഡേജ മാൻ ഓഫ് ദ് മാച്ച് അവാർഡ് വാങ്ങുന്നത് കാംബ്ലിക്ക് നോക്കി നിൽക്കേണ്ടി വന്നു. ലോകകപ്പ് സെമിയിലെ പരാജയത്തിൽ കരഞ്ഞു കൊണ്ട് കളം വിടുന്ന കാംബ്ലിയുടെ കരിയറിലെ പതനം അവിടെ തുടങ്ങുകയായിരുന്നു. ഡ്രസ്സിങ്ങ് റൂമിലും പുറത്തും ചീത്തക്കുട്ടിയായ അവനെ പലർക്കും അനഭിമതനായി. ഉറ്റ സുഹൃത്ത് സച്ചിൻ്റെ ശുപാർശയിൽ പലപ്പോഴും ടീമിൽ വന്നും പോയുമിരുന്ന കാംബ്ലി തൻ്റെ കരിയറിൽ ഒമ്പത് തവണയാണ് ടീമിലേക്ക് തിരിച്ചു വരവ് നടത്തിയത്. ഇന്ത്യൻ ക്രിക്കറ്റിലെ Come back man എന്ന സ്ഥാനം പതിയെ മൊഹീന്ദർ അമർനാഥിൽ നിന്ന് കാംബ്ലിയിലേക്ക് വന്നു ചേർന്നു. 2000 ൽ മിന്നൽ പോലെ ഉയർന്നു വന്ന യുവ് രാജ് സിംഗ് തൻ്റെ സ്ഥാനം ഭദ്രമാക്കിയതോടെ കാംബ്ലി വിസ്മൃതിയിലാണ്ടു … പ്രാദേശിക ക്രിക്കറ്റിൽ ഏതാനും നല്ല ഇന്നിംഗ്സുകൾ കളിച്ചെങ്കിലും ഒരു തിരിച്ചുവരവ് അകലെയായിരുന്നു.

 2,256 total views,  4 views today

Advertisement
Advertisement
Entertainment46 seconds ago

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Entertainment9 mins ago

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Entertainment25 mins ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story53 mins ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment12 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment13 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment13 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment13 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment13 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment13 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment14 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured14 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment16 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »