fbpx
Connect with us

Cricket

ഇന്ത്യൻ ക്രിക്കറ്റിൻ്റെ വിധി മാറ്റിയെഴുതിയ സെഞ്ചുറിക്ക് 39 വയസ്സ്

Published

on

Suresh Varieth

ഇന്ത്യൻ ക്രിക്കറ്റിൻ്റെ വിധി മാറ്റിയെഴുതിയ സെഞ്ചുറിക്ക് 39 വയസ്സ്

“ഞാനൊരു ഫാസ്റ്റ്ബൗളറാണ്. എനിക്ക് ഈ മൂന്ന് റൊട്ടി പോരാ……”
“എടാ മണ്ടാ, ഇന്ത്യക്ക് ഫാസ്റ്റ് ബൗളർമാർ ഉണ്ടാവില്ലെന്ന് നിനക്കറിയില്ലേ?”

പൊട്ടിച്ചിരിച്ചു കൊണ്ട് പരിഹാസത്തോടെ സഹപാഠികളുടെ മുന്നിൽ വച്ച് കോച്ചിങ് ക്യാമ്പിലെ ട്രെയിനർ അവനോട് ചോദിച്ചു. ശരിയായിരുന്നത്….. ബേദി, ചന്ദ്ര, പ്രസന്ന, വെങ്കട് എന്നിങ്ങനെ സ്പിന്നർമാർ അരങ്ങു വാണിരുന്ന ഇന്ത്യൻ ടീമിൽ അവർ പന്തെടുക്കും മുമ്പ് പന്തിൻ്റെ ഷൈനിങ് കളയേണ്ട ജോലിയേ മറ്റുള്ളവർക്ക് ഉണ്ടായിരുന്നുള്ളൂ. പല സമയത്തായി ഗാവസ്കറും അമർനാഥും കഴ്സൻ ഗാവ്റിയും സോൾക്കറുമെല്ലാം ആ ജോലി കൃത്യമായി ചെയ്തു പോന്നിരുന്നു. സോബേഴ്സിനെയും ഇമ്രാനെയും പോലൊരു ഓൾറൗണ്ടർ എന്നത് വിദൂര സ്വപ്നം മാത്രമായ കാലം.

Advertisement

 

ഈ സാഹചര്യങ്ങൾക്കിടയിലേക്കാണ് 1978 ഒക്ടോബറിൽ ഹരിയാനയിലെ ഒരു ജാട്ട് കുടുംബത്തിൽ നിന്ന് കപിൽദേവ് രാംലാൽ നിഖഞ്ജ് എന്ന പത്തൊൻപതുകാരൻ, പാക്കിസ്ഥാനെതിരെ ഫൈസലാബാദിൽ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത് . പിന്നീടൊരു ദശാബ്ദക്കാലം ഇന്ത്യയുടെ സ്ട്രൈക്ക് ബൗളറും ഓൾറൗണ്ടറും മികച്ച കാപ്റ്റനും എല്ലാമെല്ലാം ഈ “ഹരിയാന ഹരിക്കെയ്ൻ ” തന്നെയായിരുന്നു. തൻ്റെ മറുവശത്തെ ബൗളിങ് എൻഡിൽ ബൽവീന്ദർ സന്ധുവും റോജർ ബിന്നിയും രാജു കുൽക്കർണിയും സഞ്ജീവ് ശർമയുമടക്കം പലരും വന്നു പോയെങ്കിലും റിച്ചാർഡ് ഹാഡ്‌ലിയുടെ 431 ടെസ്റ്റ് വിക്കറ്റുകൾ എന്ന റെക്കോർഡ് തകർക്കും വരെ കപിലിൻ്റെ ബൗളിങ് എൻഡിൽ മാത്രം മാറ്റമുണ്ടായില്ല.

കപിൽദേവ് എന്നു കേട്ടാൽ ഏതൊരു സ്പോർട്സ് പ്രേമിയുടെയും മനസ്സിൽ ആദ്യം വരുന്ന ചിത്രം ലോർഡ്സ് ബാൽക്കണിയിൽ പ്രുഡൻഷ്യൽ കപ്പുമായി നൽകുന്ന ചിത്രമാകും. ഏകദിന ക്രിക്കറ്റിലെ അതികായരും അപരാജിതരുമായ വെസ്റ്റ് ഇൻഡീസിനെ തകർത്ത് കിരീടം നേടിയ കപിലിന്റെ ചെകുത്താൻമാർ. ഏകദിന ക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ഇന്ത്യ, മുൻപത്തെ രണ്ട് ലോകകപ്പും നേടി ഹാട്രിക്കിലൂടെ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാൻ വെസ്റ്റ് ഇൻഡീസ് ഇറങ്ങിയത് ക്ലൈവ് ലോയ്ഡിൻ്റെ നേതൃത്വത്തിലായിരുന്നു. ഗാവസ്കറിൽ നിന്ന് ക്യാപ്റ്റൻസി ഏറ്റെടുത്ത കപിലിൻ്റെ ടീം ലോകകപ്പിനിങ്ങിയത് ഗാവസ്കർ ,ശ്രീകാന്ത്, മൊഹിന്ദർ, യശ്പാൽ ശർമ, സന്ദീപ് പാട്ടീൽ, രവി ശാസ്ത്രി, റോജർ ബിന്നി, സന്ധു, മദൻലാൽ, കിർമാനി തുടങ്ങിയ മികച്ച നിരയുമായായിരുന്നു. തുടക്കത്തിൽ ക്രിക്കറ്റ് ലോകം ഇന്ത്യക്ക് നൽകിയ കിരീടസാധ്യത ആയിരത്തിൽ ഒന്നു മാത്രം.

ഈ ലോകകപ്പ് വിജയത്തിലേക്കുള്ള വഴിയിൽ കപിൽ തന്റെ വാലറ്റത്തെ കൂട്ടാളികളെ കൂടെ കൂട്ടി വെട്ടിപ്പിടിച്ച ഒരു മത്സരമുണ്ട്. തോറ്റാൽ പുറത്താവും എന്ന നിലയിൽ സിംബാബ്‌വേയെ 31 റൺസിന് തോൽപ്പിച്ച ലീഗ് ഘട്ട മത്സരം.

Advertisement

 

The First ODI Century By An Indian

ടോസ് ചെയ്ത് പവലിയനിൽ തിരിച്ചെത്തിയ കപിൽ ഒന്നു ഫ്രെഷ് ആവാനായി വാഷ് റൂമിൽ കയറി അധികം കഴിയുന്നതിന് മുമ്പാണ് പുറത്ത് സുനിൽ വാത്സൻ്റെ ശബ്ദം കേൾക്കുന്നത് … ഓപ്പണർമാർ ഗാവസ്കറും ശ്രീകാന്തും പൂജ്യത്തിന് പുറത്തായി തിരിച്ചെത്തിയിരിക്കുന്നു … പുകൾപെറ്റ ബൗളിങ് നിര അല്ലാതിരുന്നിട്ടു കൂടി റോസനും കറനുമടക്കമുളള പേസർമാർ, രാവിലെ ചെറുതായി വീശിയ കാറ്റിൻ്റെ ആനുകൂല്യം മുതലെടുക്കുന്നുണ്ട്.

അമർനാഥ്, സന്ദീപ് പാട്ടീൽ, യശ്പാൽ ശർമ എന്നിവരെക്കൂടി റോസൻ – കറൻ കൂട്ടുകെട്ട് പവലിയനിൽ എത്തിക്കുമ്പോൾ ഇന്ത്യ അഞ്ചോവർ ആയപ്പോഴേക്കും 17/5 എന്ന പരിതാപകരമായ നിലയിൽ എത്തി…. പതുക്കെ, ഉറച്ച കാൽവയ്പ്പുകളോടെ, ഇരുകയ്യിലും ബാറ്റു മാറി മാറി പിടിച്ച് കൈകൾ വീശി ആ ഹരിയാന കൊടുങ്കാറ്റ് ക്രീസിലേക്ക് നടന്നു ..

Advertisement

തകർന്നു പോയ ടോപ്പ് & മിഡിൽ ഓർഡറിൻ്റെ ഡ്രസ്സിങ് റൂമിലെ അവസ്ഥ വേദനാജനകമായിരുന്നു. ആർക്കും ഗ്രൗണ്ടിലേക്ക് നോക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥ. ഇടക്ക് ഫോറടിക്കുന്ന ഓരോ ആരവം കേൾക്കുമ്പോഴും അവർ അടുത്ത ബാറ്റ്സ്മാൻ പവലിയനിലേക്ക് മടങ്ങുന്നതായി പ്രതീക്ഷിച്ചു. ഒടുവിൽ ആകാംക്ഷ സഹിക്കാതെ ആദ്യം ശ്രീകാന്തും പുറകെ മറ്റുള്ളവരും പതിയെ ബാൽക്കണിയിലേക്ക് ഇറങ്ങി കളി വീക്ഷിച്ചു.

Change The Gear

നാശം വിതച്ച ഓപ്പണിങ്ങ് ബൗളർമാരെ വിദഗ്ദമായി നേരിട്ട കപിൽ, ബൗളിങ് ചേഞ്ച് വന്നതോടെ തൻ്റെ ശൈലി മാറ്റി. ക്വാട്ട തീർക്കാതെ റോസനേയും കറനേയും പിൻവലിച്ച് ജോൺ ട്രൈക്കോസിനൊപ്പം സ്വയം ബൗളിങ്ങിനിറങ്ങിയ സിംബാബ്വേ ക്യാപ്റ്റൻ ഡങ്കൻ ഫ്ളച്ചറുടെ കണക്കു കൂട്ടലുകൾ അപ്പാടെ കപിൽ തകിടം മറിച്ചു…ആദ്യം റോജർ ബിന്നിയെ, പിന്നെ മദൻലാലിനെ അവസാനം കിർമാണിയെ കൂട്ടുപിടിച്ച് കപിൽ ഇന്ത്യയെ 266/8 ( 60 ഓവർ) എന്ന സുരക്ഷിത സ്കോറിൽ എത്തിച്ചു. ഒമ്പതാമത്തെ വിക്കറ്റിൽ 100 + റൺസാണ് വന്നത്. കപിലിൻ്റെ ഇന്നിങ്സിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വർദ്ധിത വീര്യത്തോടെ ഫീൽഡിലിറങ്ങിയ ടീം ഇന്ത്യ , സിംബാബ്വേയെ 235 ന് ഓൾ ഔട്ടാക്കി 31 റൺസിൻ്റെ വിജയമാഘോഷിച്ചു.

കപിലിന്റെ 175 റൺസ് വെറും 138ബാളിൽ 16 ബൗണ്ടറിയും 6 സിക്സും ഉൾപെട്ടതായിരുന്നു. 127 സ്ട്രൈക്ക് റേറ്റ്. ക്രിക്കറ്റ് എന്നാൽ ടെസ്റ്റ് ആണെന്നും ഡിഫൻസ് ആണ് ഒരു നല്ല ബാറ്റ്സ്മാന്റെ ലക്ഷണം എന്നും ഉറച്ചു വിശ്വസിച്ചിരുന്ന കാലത്ത് ഒരു ബാറ്റ്സ്മാന് ഇത്തരമൊരു ഇന്നിങ്ങ്സ് സ്വപ്നം കാണാൻ പോലും പറ്റില്ലായിരുന്നു. ആ ഇന്നിങ്ങ്സ് വന്ന സിറ്റ്വേഷനും വിലയിരുത്തേണ്ടതാണ്.നിർഭാഗ്യവശാൽ ഈ കളിയുടെ വീഡിയോ ലഭ്യമല്ല . അന്നേ ദിവസം കാമറാമാൻമാരുടെ പണിമുടക്കായിരുന്നു.

Advertisement

 

ഈ ഒരു ഇന്നിങ്ങ്സിനെ കുറിച്ച് കപിൽ പിന്നീടിങ്ങനെ പറഞ്ഞു – എനിക്കൊന്നും ഓർമ്മയില്ല. തോറ്റാൽ നാട്ടിലേക്കു മടങ്ങാമെന്ന് ഡ്രസിങ് റൂമിൽ ആരോ പറഞ്ഞു. കൂടെയുള്ള ബാറ്റ്സ്മാൻമാരോട് വിക്കറ്റ് കളയരുതെന്നു പറഞ്ഞു. സെഞ്ചറി എത്തിയപ്പോൾ ഇനിയും ഏറെ പോവണമെന്ന് അറിയാമായിരുന്നു. ഇടക്കെപ്പോഴോ കെവിൻ കറൻ (അവരുടെ സ്ട്രൈക്ക് ബൗളർ) എന്തോ പറഞ്ഞു .. ഞാൻ അയാളെ ഒന്നു നോക്കി, ബാറ്റു ചൂണ്ടി. വേറെയെല്ലാം യാദൃശ്ചികം മാത്രം. മഹത്തായ പല ഇന്നിംഗ്സുകൾക്കും സെഞ്ചുറികൾക്കും ഡബിൾ സെഞ്ചുറികൾക്കും പിന്നീട് ഏകദിന ക്രിക്കറ്റ് സാക്ഷ്യം വഹിച്ചു. പക്ഷേ….. ഫാൻ ഫൈറ്റുകളും തെറി വിളികളും ഇല്ലാത്ത കാലത്ത്, 50 സ്ട്രൈക്ക് റേറ്റ് പോലും മാന്യമായ കാലത്ത് ഇങ്ങനത്തെ ഒരു ഇന്നിങ്ങ്സ്, ഇങ്ങനത്തെ ഒരു മാച്ച് സിറ്റുവേഷനിൽ …. അചിന്ത്യം.

 1,024 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment5 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy6 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment6 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment6 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment7 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment7 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy9 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment9 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment10 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »