fbpx
Connect with us

Sports

“ട്രെയിൻ യാത്രക്കിടെ സ്വന്തം റിവോൾവർ കൊണ്ട് നെറ്റിയിൽ വെടിവച്ചാലോ എന്നെനിക്ക് തോന്നി”

Published

on

Suresh Varieth

റെസ്ലിങ് താരവും, ഇന്ത്യൻ ഇൻ്റർനാഷണലുകളായ ബബിത – ഗീത ഫൊഗാട് സഹോദരിമാരുടെ കസിനുമായ റിതിക ഫൊഗാട്ട് 2021 മാർച്ച് മാസത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുൻ ആഴ്ചയിൽ ഒരു ടൂർണമെൻ്റിൻ്റെ ഫൈനലിൽ പരാജയപ്പെട്ടതിനെ തുടർന്നുള്ള മാനസിക പിരിമുറുക്കം ആവാം കാരണം.
ഡിപ്രഷൻ അഥവാ വിഷാദ രോഗം നമ്മൾ കരുതുന്നതിലും എത്രയോ അപകടകാരിയാണ്. പുറമേക്ക് ലക്ഷണമൊന്നുമില്ലാത്തതിനാൽ തന്നെ, ഇത് പൊതുവേ അന്യർക്ക് പെട്ടെന്ന് മനസിലാവില്ല….. ജീവിതത്തിൽ ഒരിക്കലെങ്കിലും കടുത്ത ഡിപ്രഷനിലൂടെ കടന്നുപോകാത്തവർ ആരുമുണ്ടാവില്ല.രണ്ടു വർഷം മുമ്പ് ബോളിവുഡ് നടൻ സുശാന്ത് രാജ്പുതിൻ്റെ മരണത്തോടനുബന്ധിച്ച് എഴുതിയ ആർട്ടിക്കിൾ ചുവടെ.

DEPRESSED TALENTS

“വാരണാസിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ സ്വന്തം റിവോൾവർ കൊണ്ട് നെറ്റിയിൽ വെടിവച്ചാലോ എന്നെനിക്ക് തോന്നി. തൊട്ടടുത്ത നിമിഷം എനിക്കെൻ്റെ മകളെ ഓർമ വന്നു ”
അടുത്ത കാലത്ത് ഒരു ഓൺലൈൻ പോർട്ടലിൽ ഇന്ത്യൻ മുൻ ക്രിക്കറ്റർ പ്രവീൺ കുമാർ നൽകിയ അഭിമുഖത്തിലെയാണ് ഈയൊരു ഭാഗം. പ്രവീൺ തുടരുന്നു:- ”ക്രിക്കറ്റ് രംഗത്തെ അതിജീവനം കടുപ്പമേറിയതാണ്. പൊതുവെ പിന്നോക്കമായ ഞങ്ങളുടെ നാട്ടിൽ ഈ മാനസിക സമ്മർദ്ദമൊന്നും ആരുമായും പങ്കു വെയ്ക്കാൻ സാധിച്ചിരുന്നില്ല. സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ഞാൻ ക്രിക്കറ്റ് മതിയാക്കിയത്”

MS ധോണിയുടെ ജീവിതം അഭ്രപാളിയിൽ അനശ്വരനാക്കിയ സുശാന്ത് സിങ് രജ്പുതിൻ്റെ ആത്മഹത്യയാണ് ഈയൊരു ടോപ്പിക്ക് വീണ്ടും ഓർത്തെടുക്കാൻ കാരണമായത്. ചെറുപ്രായത്തിൽ തന്നെ തൻ്റെ കഴിവ് തെളിയിച്ച, കരിയറിൽ എത്രയോ വർഷം ബാക്കി കിടക്കുന്ന സുശാന്തിനെ പോലൊരാൾ ഡിപ്രഷൻ കാരണം നിത്യശാന്തിയിലേക്ക് സ്വയം പോകുമെന്ന് സാധാരണക്കാർക്ക് തികച്ചും അചിന്തനീയമാണ്.

Advertisement

മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വി.പി സത്യനെ ഓർമയുണ്ടോ? നമ്മുടെയൊക്കെ ബാല്യകൗമാരങ്ങളെ ത്രസിപ്പിച്ച മഹാനായ ആ ഫുട്ബോളർ പല്ലാവരത്തെ റെയിൽവേ ട്രാക്കുകളിലൊന്നിൽ ഒരു ജൂലായ് മാസത്തിൽ ജീവൻ സ്വയം ബലിയർപ്പിച്ചത് ഇതേ ഡിപ്രഷൻ്റെ ഭാഗമായിട്ടായിരുന്നു.. പ്രജേഷ് സെന്നും ജയസൂര്യയും വെള്ളിത്തിരയിൽ അനശ്വരമാക്കിയ ആ ജീവിത കഥ കണ്ണൊന്നു നനയാതെ ഒരിക്കലെങ്കിലും കാണാൻ കഴിയില്ല.

സാറാ ടെയ്ലറെ ഓർക്കുന്നില്ലെ? ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പറും ഭാവി ക്യാപ്റ്റന്നുമൊക്കെയായിരുന്ന സാറ തൻ്റെ 32ആം വയസ്സിൽ അപ്രതീക്ഷിതമായി ക്രിക്കറ്റിനോട് വിട പറഞ്ഞത് അമിത സമ്മർദ്ദം താങ്ങാൻ കഴിവില്ലാത്തതിനാലായിരുന്നു. 2015 മുതൽ മാനസികമായ അതിസമ്മർദ്ദത്തിനടിമപ്പെട്ട സാറ പരമാവധി ഫീൽഡിൽ പിടിച്ചു നിന്നെങ്കിലും ഒടുവിൽ 2018 ഓഗസ്റ്റിൽ തൻ്റെ തീരുമാനം ലോകത്തെ അറിയിച്ചു.

മാർക്കസ് ട്രെസ്കോത്തിക്ക്, ജോൺ ട്രോറ്റ്….ഇംഗ്ലീഷ് ക്രിക്കറ്റ് കണ്ട മികച്ച ബാറ്റ്സ്മാൻമാർ, പക്ഷേ കരിയറിൽ ഏതാനും അടയാളങ്ങൾ മാത്രം ബാക്കിയാക്കി കൗണ്ടി ക്രിക്കറ്റിലേക്ക് സ്വയം ഒതുങ്ങിക്കൂടി. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രയാസങ്ങളും വ്യക്തിജീവിതവും ഒരുമിച്ച് കൊണ്ടു പോകാൻ മനസ്സിനെ പാകപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല.

2015 ലോകകപ്പിനിടെ വിരമിക്കൽ പ്രഖ്യാപിച്ച മൈക്കൽ യാർഡി, ന്യൂസിലാൻ്റ് താരം ലൂ വിൻസൻ്റ്, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഹ്രസ്വകാലം വിട്ടു നിന്നു തിരിച്ചെത്തിയ ഓസീസ് താരം ഗ്ലെൻ മാക്സ്വെൽ, അതിവേഗ ഫാസ്റ്റ് ബൗളർ ഷോൺ ടൈറ്റ്, സ്റ്റീവ് ഹാർമീസൺ എന്നിങ്ങനെ ഉദാഹരണങ്ങൾ നിരവധി.
സ്പോർട്സ് താരങ്ങളും ഒഫീഷ്യലുകളും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളാണ് ശാരീരികവും മാനസികവുമായ പരിക്കുകളും സമ്മർദ്ദങ്ങളും… ഇന്ത്യൻ സ്പോർട്സിലെ വാഗ്ദാനങ്ങളായിരുന്ന എത്രയോ പേർ സമ്മർദ്ദം താങ്ങാനാവാതെ, തെറ്റായ പാതകൾ തെരഞ്ഞെടുത്തും തിരിച്ചുവരവില്ലാതെയും വിസ്മൃതിയിലാണ്ടിട്ടുണ്ട്.

Advertisement

വിദേശ താരങ്ങളിലാണ് ( എല്ലാ സ്പോർട്സ് ഇവൻ്റും നോക്കിയാൽ കൂടുതലും യൂറോപ്പ് ) വിഷാദ രോഗം കൂടുതലായി കണ്ടിട്ടുള്ളത്. അന്താരാഷ്ട്ര മത്സര രംഗത്ത് ടീമിൽ ഇടം നേടാനും നിലനിർത്താനുമുള്ള കാഠിന്യം, പ്രകടനത്തിലെ ഏറ്റക്കുറച്ചിലുകൾ, കുടുംബ ജീവിതത്തിലെ താളപ്പിഴകൾ, പരിക്കുകൾ, സോഷ്യൽ ലൈഫിൻ്റെ അഭാവം മുതലായവയായിരിക്കാം ഇത്തരം മാനസിക പ്രശ്നങ്ങളുടെ ഉറവിടം. മികച്ച സ്‌പോർട്സ് സൈക്കോളജിസ്റ്റിൻ്റെയും സ്പോർട്സ് മെഡിസിൻ സ്പെഷലിസ്റ്റിൻ്റെയുമെല്ലാം സാന്നിധ്യം ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ കുറക്കാൻ സഹായിച്ചേക്കും.

 728 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment5 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy6 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment6 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment6 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment7 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment7 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy9 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment9 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment10 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »