സമീപകാലത്ത്, ഏറെ കൗതുകവും പ്രതിക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ.നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും അവതരിപ്പിക്കുന്നത്. ഇതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതിലെ പ്രധാന ഘടകം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല’

അവതരണത്തിലും, കഥയിലും, കാസ്റ്റിംഗിലുമൊക്കെയായി നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചു കൊണ്ടാണ് സംവിധായകനായ രതീഷ് ബാലുഷ്ണപ്പൊതുവാൾ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ഇതിലെ സുരേശനും സ്വമലതയും പ്രേക്ഷകർ ഇതിനു മുമ്പുതന്നെ നെഞ്ചിലേറ്റിയതാണ്. ഈ ചിത്രത്തെ സംബസിച്ചടത്തോളം, അന്നനെ ബിലേറ്റിയ ആ കഥാപാത്രങ്ങൾ മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു എന്നതാണ്. ചിരിക്കാനും ചിന്തിക്കാനം ധാരാളം വിഭവങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു ‘,ആ പ്രതീഷകൾ നില നിർത്തിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകരും അവകാശപ്പെടുന്നു.

മെയ് മൂന്നിന് 1 പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ ട്രെയ്ലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന.ഏറെ വൈറലായിരിക്കുന്ന ഈ ട്രയ്ലർ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ ഏറെ സമ്പന്നമാണ്.

രാജേഷ് മാധവനും ‘ചിത്രാ നായരുമാണ് സുരേശന്നയും സുമലതയേയും അവതരിപ്പിക്കുന്നത്.കുഞ്ചാക്കോ ബോബൻ തൻ്റെ പ്രശസ്തമായ കൊഴുമ്മൽ രാജീവന വീണ്ടും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
സുധീഷ്, ശരത് രവി, ബാബു അന്നൂർ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.ഇവർക്കൊപ്പം പരിശീലനം നൽകി തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.
“ഗാനങ്ങൾ – വൈശാഖ് സുഗുണൻ,സംഗീതം. ഡോൺ വിൻസന്റ് ,’ഛായാഗ്രഹണം – സബിൻ ഊരാളു കണ്ടി.

എഡിറ്റിംഗ്‌ – ആകാശ്’ തോമസ്,ക്രിയേറ്റീവ് ഡയറക്ടർ -സുരേഷ് ഗോപിനാഥ്.കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി.പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ.സിൽവർ ബെസ്റ്റുഡിയോസ് സിൽവർ ബ്രോമൈഡ് പിക്ച്ചേർസ് എന്നീ ബാനറുകളിൽ ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് പതിനാറിന് ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിക്കുന്നു. വാഴൂർ ജോസ്.

You May Also Like

“പാൻ ഇന്ത്യൻ സിനിമയും പാൻ ഇന്ത്യൻ താരങ്ങളും”

“പാൻ ഇന്ത്യൻ സിനിമയും പാൻ ഇന്ത്യൻ താരങ്ങളും” Arun Paul Alackal ഈയിടെ അധികമായി കേൾക്കുന്ന…

ജോഷി മാധ്യമങ്ങളോട് ഇതുവരെ സംസാരിക്കാത്തതിന് കാരണമുണ്ട്, ജോഷിയുടെ സംഭവബഹുലമായ കഥ

Sunil Waynz 2016ൽ മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ്മേക്കർ പുരസ്‌ക്കാരദാനച്ചടങ്ങ് നടക്കുന്നു.മോഹൻലാലിന് അവാർഡ് നൽകുന്ന ചടങ്ങിൽ…

തന്റെ മുന്നിൽ അന്ന് വിങ്ങിപ്പൊട്ടിയ അച്ഛന് കൊടുത്ത വാക്ക്, അദ്‌നാൻ സമി ഭാരം കുറച്ച കഥ

പ്രശസ്ത ഗായകൻ അദ്‌നാൻ സമി കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്റെ 130 കിലോ ഭാരം കുറച്ചുകൊണ്ട്…

പ്രയേഴ്സ് ഫോർ ദ സ്റ്റോളൻ: അഗ്നിപഥങ്ങളിലെ പ്രാർത്ഥനകൾ

പ്രയേഴ്സ് ഫോർ ദ സ്റ്റോളൻ: അഗ്നിപഥങ്ങളിലെ പ്രാർത്ഥനകൾ ബാലചന്ദ്രൻ ചിറമ്മൽ കടപ്പാട് : മികച്ച അന്താരാഷ്‌ട്ര…