നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു .നടപ്പന്തലിലെ കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ വധൂവരന്മാർക്ക് മാല എടുത്ത് നൽകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ശ്രേയസ് മോഹൻ ആണ് വരൻ . സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ശ്രേയസ് താലി ചാർത്തിയതിന് പിന്നാലെ ആദ്യം വരനും പിന്നീട് വധുവിനും പ്രധാനമന്ത്രി മാല കൈമാറി. തുടർന്ന് ഇരുവരും പരസ്പരം മാലചാർത്തി. ബിസിനസുകാരനായ ശ്രേയസ് ആണ് വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്.

    മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങിയ താരങ്ങൾ കുടുംബസമേതം ചടങ്ങിൽ പങ്കുകൊണ്ടു. വൻ താരനിര തന്നെ വിവാഹത്തിൽ പങ്കുകൊണ്ടു . വിവാഹച്ചടങ്ങിനും മറ്റു പരിപാടികൾക്കുമായി പ്രധാനമന്ത്രി ഇന്നലെ രാത്രിയോടെ കേരളത്തിലെത്തി. വധൂവരന്മാരുടെ മാതാപിതാക്കളെയും പൂജാരിയേയും കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമായിരുന്ന കതിർമണ്ഡപത്തിലുണ്ടായിരുന്നത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, പാർവതി ഖുശ്‌ബു, ബിജു മേനോൻ ഉൾപ്പെടെയുള്ള വൻ താര നിര തന്നെ ചടങ്ങിൽ പങ്കെടുക്കാനെത്തി. ചടങ്ങിനെത്തിയ എല്ലാവരോടും പ്രധാനമന്ത്രി സംസാരിച്ചു.മാത്രമല്ല വിവാഹിതരായ മറ്റു ദമ്പതിമാരെയും പ്രധാനമന്ത്രി ആശീർവദിച്ചു.

തു​ട​ർ​ന്ന് വി​വാ​ഹ​ച്ച​ട​ങ്ങ് ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ലേ​ക്കും താ​ര​ങ്ങ​ളെ​ത്തി. ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ ഹോ​ട്ട​ലി​ൽ നടക്കുന്ന റിസപ്ഷനിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഫാ​സി​ൽ, ജോ​ഷി, കെ.​എ​സ്. ചി​ത്ര, സ​ര​യൂ മോ​ഹ​ൻ, ഗോ​​കുലം ഗോ​പാ​ല​ൻ, ഷാ​ജി കൈ​ലാ​സ്, ആനി, സു​രേ​ഷ് കു​മാ​ർ, തു​ട​ങ്ങി​യ​വ​രും റിസപ്ഷനിൽ പങ്കെടുക്കാനെത്തി.

ശ്രീകൃഷ്ണകോളജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം ശ്രീവല്‍സം ഗസ്റ്റ് ഹൗസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ആണ് അദ്ദേഹം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത്.

വി​വാ​ഹ​ത്തി​നു മു​ന്പ് ത​ന്നെ സ്വ​ർ​ണ​ത്തി​ന്‍റെ പേ​രി​ൽ ധാ​രാ​ളം ട്രോ​ളു​ക​ൾ താ​ര​ത്തി​നും കു​ടും​ബ​ത്തി​നും നേ​രെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യാ​ണ് മ​ക​ളെ സു​രേ​ഷ് ഗോ​പി മ​ണ്ഡ​പ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്.

ഭാ​ഗ്യ ത​ന്‍റെ വി​വാ​ഹ​ത്തി​ന് ആ​ഡം​ബ​ര​മി​ല്ലാ​തെ ല​ളി​ത​മാ​യ രീ​തി​യി​ലാ​യി​രു​ന്നു ആ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ച​ത്. ക​ഴു​ത്തി​ൽ ഒ​രു ചോ​ക്ക​റും, കൈ​യി​ൽ കു​റ​ച്ച് വ​ള​ക​ളും മാ​ത്ര​മാ​യി​രു​ന്നു ഭാ​ഗ്യ​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ മാ​താ​വി​നു സ്വ​ർ​ണ​ക്കി​രീ​ട​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ്വ​ർ​ണ​ത്ത​ളി​ക​യും സ​മ്മാ​നി​ച്ച​തും വ​ലി​യ വാ​ർ​ത്ത ആ​യി​രു​ന്നു. എ​ന്നാ​ൽ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നു സ്വ​ർ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ആ​ർ​ഭാ​ട​ങ്ങ​ളും പി​താ​വ് സു​രേ​ഷ് ഗോ​പി കാ​ണി​ച്ചി​ല്ല.

സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കൾ. ജനുവരി 19 ന് സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ ചടങ്ങ് നടത്തുമെന്നാണ് വിവരം. നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി 20-ാം തീയതി തിരുവനന്തപുരത്തും ചടങ്ങുകളുണ്ട്.

You May Also Like

ഉടലിലെ അഭിനയത്തിന് ദുർഗാ കൃഷ്ണയ്ക്ക് ഭരത് മുരളി പുരസ്‌കാരം

പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക് ലഭിച്ചു. ‘ഉടല്‍’ സിനിമയിലെ ഗംഭീരമായ പ്രകടനത്തിന് ആണ്…

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭ.ഭ.ബ’ ! ദിലീപ്-‍വിനീത്-ധ്യാൻ സുപ്രധാന വേഷത്തിൽ…

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭ.ഭ.ബ’ ! ദിലീപ്-‍വിനീത്-ധ്യാൻ സുപ്രധാന…

ഷോലെയിൽ ഇരട്ട വേഷം ചെയ്തു, ഭാര്യയും മകളും താരം, ഈ ‘ഓൺസ്ക്രീൻ അളിയൻ’ സൽമാൻ ഖാനെക്കാൾ പ്രശസ്തനാണ്

ബാലതാരമായി കരിയർ തുടങ്ങിയ നിരവധി താരങ്ങൾ ബോളിവുഡിലുണ്ട്. എന്നാൽ ഇപ്പോൾ ഈ താരങ്ങളെ കാണാനില്ല. എന്നിരുന്നാലും,…

ശ്രിന്ദ സാരിയിൽ ഒരുക്കിയ മീര നന്ദന്റെ ചിത്രങ്ങൾ വൈറലാകുന്നു

നടിയും ടെലിവിഷൻ അവതാരകയും റേഡിയോ ജോക്കിയുമായ മീര നന്ദന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.. മലയാളം ടെലിവിഷൻ…