ഒന്നാന്തരം ബീഫ് തീറ്റക്കാരനായിരുന്നു സുരേഷ്‌ഗോപി !

1045

കഴിച്ച ആഹാരത്തെ പുച്ഛിക്കരുത് ഭരത്‌ചന്ദ്രാ

സ്വിറ്റ്സർലാന്റിൽ നിന്നും Asthappan Sunny എഴുതുന്നു

നാല് വർഷങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി ഒരു മലയാളി പ്രോഗ്രാമിന് പങ്കെടുക്കാൻ സൂറിച്ചിൽ (switzerland) വന്നു. സെലിബ്രിറ്റികൾ വരുമ്പോൾ വിരുന്നൊരുക്കാൻ പൊതുവെ സമ്പത്തുള്ള മലയാളി പൊങ്ങച്ചക്കാർക്ക് പ്രത്യേക താല്പര്യമാണല്ലോ. അങ്ങിനെയുള്ളവരിൽ ഒരു മലയാളി കുടുംബം അദ്ദേഹത്തെ വീട്ടിൽ താമസിപ്പിച്ചു മൂന്നു ദിവസം സൽക്കരിച്ചു.

ഭക്ഷണ പ്രിയനായ നടന് ബീഫാണ് കൂടുതലിഷ്ടം. പോർക്ക് വിഭവങ്ങൾ പഥ്യമല്ല. മൂന്നു ദിവസം ബീഫിന്റെ വ്യത്യസ്തമായ രുചികൾ അറിഞ്ഞു നന്നായി ഭക്ഷിച്ചു. ഫലം 94 കിലോ തൂക്കമുണ്ടായിരുന്ന സുരേഷ് ഗോപി, മൂന്നു ദിവസത്തെ അറിഞ്ഞുള്ള സൽക്കാരത്തിൽ, മൂന്നു കിലോ കൂടി 97 കിലോയായി. നാട്ടിലേക്ക് മടങ്ങാൻ നേരം അടുത്ത വർഷം വീണ്ടും സ്വിസ് സന്ദർശിക്കാനും വിരുന്നിനു കുടുംബസമേതം, ഫ്ലൈറ്റ് ടിക്കറ്റ് ഓഫർ ചെയ്ത് മലയാളി തന്റെ സ്നേഹം (പൊങ്ങച്ചം) അറിയിച്ചു. (വരാമെന്നു പറഞ്ഞ സുരേഷ് ഗോപിക്ക് തിരക്കുകൾ കാരണം വരാനായില്ല, എന്ന് മാത്രം.)

നാട്ടിലെത്തി അടുത്ത ദിവസം ഗുരുവായൂർ അമ്പലത്തിൽ പഞ്ചസാരകൊണ്ട് തുലാഭാരം നടത്തി. അപ്പോഴും 97 കിലോ തന്നെ. ഒരു റേഡിയോ പരിപാടിയിൽ തുലാഭാരത്തെ കുറിച്ചും, സൂറിച്ചിൽ പോയി ബീഫ് കഴിച്ചു തൂക്കം കൂടിയതിനെ കുറിച്ചും അദ്ദേഹം ലൈവ് വിവരണം നടത്തി. (അത് ഇപ്പോഴും യൂട്യൂബിലുണ്ട്).

വൈകാതെ അദ്ദേഹം ബിജെപിയിൽ ചേർന്ന് രാജ്യസഭാ എം പി യായി. രാജ്യത്ത് ഗോമാംസം ഭക്ഷിക്കുന്നയാളുകളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയം ശക്തമായി. ബീഫ് നിരോധനത്തെ കുറിച്ച് മാധ്യമങ്ങൾ സുരേഷ് ഗോപിയോട് അഭിപ്രായം ആരാഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത് ” ബീഫ് നിരോധനം നിലവിൽ വന്നാൽ ഞാനത് അനുസരിക്കും, ഞങ്ങളത് കഴിക്കാറുമില്ല, വീട്ടിൽ അത് കയറ്റാറുമില്ല ” എന്നാണ്.

ഇത്രയേറെ തെളിവുകളുള്ള ഒരു വിഷയത്തിൽ, സുരേഷ് ഗോപി തന്റെ ഇഷ്ടഭക്ഷണത്തെ എന്തുകൊണ്ടാകും തള്ളിപ്പറഞ്ഞത് ? ഒറ്റ കാരണമേയുള്ളൂ, അദ്ദേഹം സംഘപരിവാരത്തോടൊപ്പം കൂടി എന്നത് മാത്രം. ആ രാഷ്ട്രീയം തലയിൽ കയറിയാൽ ആരും മാറിപ്പോകും. സുരേഷ് ഗോപി, കണ്ണന്താനം, സെൻകുമാർ തുടങ്ങി എത്രയെത്ര ഉദാഹരണങ്ങൾ….