താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
205 SHARES
2454 VIEWS

മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും സുരേഷ്‌ഗോപിയും. എന്നാൽ ഇവർ തമ്മിൽ കാലങ്ങളായി ചില സൗന്ദര്യ പിണക്കങ്ങളിൽ ആയിരുന്നു. ഗോസിപ്പ് കോളങ്ങളിലും ഇവരുടെ പിണക്കം പലരും ആഘോഷിച്ചിട്ടുണ്ട്. എന്നാൽ കാലങ്ങൾക്കു ശേഷം ആ പിണക്കമൊക്കെ മാറ്റിയിരുന്നു ഇരുവരും. അമ്മയുടെ ജനറൽ ബോഡിയിൽ വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി എത്തിയത് കുടുംബത്തിനൊപ്പമായിരുന്നു. അന്ന് മമ്മൂട്ടിയാണ് സുരേഷ് ഗോപിക്ക് കേക്ക് മുറിച്ച് നൽകിയത്. ആ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അങ്ങനെ പിണക്കമൊക്കെ മാറ്റി എന്ന് കരുതിയിരിക്കുമ്പോൾ ആണ് ദേ സുരേഷ് ഗോപി വീണ്ടും പറയുന്നത് ,താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന്. സംഗതിയൊരു തമാശയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറയുന്നത്. സുരേഷ്‌ഗോപിയുടെ വാക്കുകൾ..

“രാധിക മൂന്ന് തവണ ഗർഭിണിയായ സമയത്തും രസ് മലായി വാങ്ങി തന്നുവിട്ടത് മമ്മൂക്കയാണ്. അഡയാറിൽ പഴയൊരു വീടുണ്ട്. അവിടെ നിന്നാണ് എത്തിക്കുന്നത്. തലേദിവസം തന്നെ വാങ്ങിച്ച് സുലുത്ത (മമ്മൂട്ടിയുടെ ഭാര്യ സുൽഫിത്ത്) ഫ്രിഡ്‌ജിൽ വച്ച് വെളുപ്പിന് മൂന്നു മണിക്ക് തന്നെ കൊടുത്തുവിടും. ഈ പിള്ളേരുടെയെല്ലാം ചോരയിൽ ആ രസ് മലായി ഉണ്ട്. പിന്നീട് വർഷങ്ങൾക്കിപ്പുറം ഡൽഹിയിൽ നിന്ന് സ്വീറ്റ്‌സ് വാങ്ങി മമ്മൂക്കയെ വിളിച്ചു. അപ്പോൾ മമ്മൂക്ക വീട്ടിലില്ലായിരുന്നു. അങ്ങനെ ഗോകുലിന്റെ കൈയിലാണ് കൊടുത്തുവിട്ടത്. എന്നിട്ടൊരു ചലഞ്ച് കൂടി വച്ചു. ഈ തന്നുവിടുന്നതിന് വലിയൊരു ഓർമ്മയുണ്ട്. അത് എന്താണെന്ന് വിളിച്ചു പറയണം. ശരി നീ കൊടുത്തയക്ക് ഞാൻ നോക്കാം എന്ന് മമ്മൂക്ക പറഞ്ഞു.രാത്രി വീട്ടിലെത്തിയ മമ്മൂക്ക അത് കഴിച്ചു. പക്ഷേ എന്താണെന്ന് പിടികിട്ടിയില്ല. എന്നെ വിളിച്ച് പറയാനൊരു പേടി പുള്ളിക്ക്. എപ്പോഴും എന്റെ അനിയൻ സുഭാഷിനെയാണ് പുള്ളി വിളിക്കാറ്. സുഭാഷേ, ചെക്കൻ ഇവിടെ വന്നു, പക്ഷേ അവനോട് എങ്ങനെ ചോദിക്കും. എന്താ കാര്യമെന്ന് നീ ചോദിക്ക്. ശരിയെന്ന് പറഞ്ഞ് സുഭാഷ് എന്നെ വിളിച്ചു. ഇനി ഞാനയളടുത്ത് മിണ്ടില്ലെന്ന് മാത്രമല്ല രസ് മലായി കൊടുക്കില്ലെന്ന് സുഭാഷിനോട് ഞാൻ മറുപടിയും പറഞ്ഞു.” – സുരേഷ് ഗോപിയുടെ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

LATEST

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്