തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ. നടൻ സൂര്യയ്ക്ക് തെലുങ്കിൽ ഒരുപാട് ആരാധകരുണ്ടെന്ന് പറയാതെ വയ്യ. ‘ഗജിനി’ മുതൽ തെലുങ്കിൽ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും റിലീസ് ചെയ്യുന്നുണ്ട്. ‘സുരരായ് പോട്ടരു ‘, ‘ജയ് ഭീം’ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും മികച്ച സ്വീകാര്യത നേടിയ സൂര്യ തെലുങ്കിൽ തുടർച്ചയായി ചിത്രങ്ങൾ പ്രഖ്യാപിക്കുകയാണ്.ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് പ്രഭാസിന്റെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തെക്കുറിച്ച് സൂര്യ പങ്കുവെച്ചത്.

‘ഞാൻ ഹൈദരാബാദിൽ ഷൂട്ടിങ്ങിൽ ആയിരുന്നപ്പോൾ പ്രഭാസ് എന്നെ വിളിച്ച് അത്താഴത്തിന് ക്ഷണിച്ചു. ഞാൻ വരാമെന്ന് പറഞ്ഞെങ്കിലും എന്റെ ഷൂട്ട് രണ്ട് മണിക്കൂർ വൈകി. വൈകിട്ട് 6 മണിക്ക് തുടങ്ങേണ്ടിയിരുന്ന ഷൂട്ടിംഗ് രാത്രി 8 മുതൽ 11:30 വരെ നീട്ടി. പിന്നീട് പ്രഭാസിനെ കാണാനും മാപ്പ് ചോദിക്കാനും ഞാൻ പദ്ധതിയിട്ടിരുന്നു. അന്ന് രാത്രി ഹോട്ടലിൽ നിന്നോ പ്രൊഡക്ഷൻ കമ്പനി മെസ്സിൽ നിന്നോ ഭക്ഷണം കഴിക്കാമെന്നു കരുതിയ എന്നെക്കാത്ത് ഹോട്ടൽ ഇടനാഴിയിൽ പ്രഭാസ് നിൽക്കുന്നത് കണ്ടു ഞാൻ ഞെട്ടിപ്പോയി. സാർ ഞാൻ റെഡിയാണ് നിങ്ങൾ കുളിച്ചിട്ട് വരൂ എന്ന് പറഞ്ഞതും താൻ ഞെട്ടിപ്പോയി. സമയം രാത്രി പതിനൊന്നര ആയിട്ടും അവൻ ഭക്ഷണം കഴിച്ചില്ല തന്നെ കാത്തിരിക്കുകയായിരുന്നു. അവന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് അമ്മ പാകം ചെയ്തു കൊടുത്തു വിട്ടതാണ്. ഇത്രയും നല്ല ബിരിയാണി മുൻപൊരിക്കലും താൻ കഴിച്ചിട്ടില്ല എന്ന് സൂര്യ പറയുന്നു.

നിലവിൽ ഇന്ത്യയിൽ ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിരക്കിലാണ് പ്രഭാസ്. ‘ബാഹുബലി’യിലൂടെ വലിയ ആരാധകവൃന്ദം നേടിയ പ്രഭാസിന് പിന്നീട് പുറത്തിറങ്ങിയ ‘സാഹോ’, ‘രാധേ ശ്യാം’ എന്നിവ പ്രതീക്ഷിച്ച വിജയം നേടിയില്ല. നിലവിൽ സംവിധായകൻ പ്രശാന്ത് നീലിന്റെ ‘സലാർ’, ഓം റൗത്തിന്റെ ‘ആദിപുരുഷ്’ എന്നിവയിലാണ് അദ്ദേഹത്തിന്റെ പ്രതീക്ഷകളെല്ലാം.മറുവശത്ത്, നാഗ് അശ്വിന്റെ ‘പ്രൊജക്റ്റ് കെ’, മാരുതിയുടെ ‘രാജ ഡീലക്സ്’ എന്നിവയിലും പ്രഭാസ് അഭിനയിക്കുന്നുണ്ട്.

Leave a Reply
You May Also Like

പ്രഭുദേവ ഡാൻസിലൂടെയും ആക്ഷൻ സീക്വൻസുകളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നൽകുന്ന പേട്ടറാപ്പിന്റെ കളർഫുൾ ടീസർ റിലീസായി

വിജയ് സേതുപതിയും ടൊവിനോ തോമസും തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെയാണ് പേട്ടറാപ്പിന്റെ ടീസർ റിലീസ് ചെയ്തത്

സ്വതന്ത്ര്യത്തിൻ്റെ അമ്പതാം വാർഷികത്തിൽ പുറത്തിറങ്ങിയ ഈ വിഷ്വൽ ട്വീറ്റ് തീയേറ്ററിൽ കണ്ട് ആനന്ദിച്ചവർ ഭാഗ്യവാൻമാർ…!

Moidu Pilakkandy ജഗന്നാഥൻ തമ്പുരാൻ്റെ ബാപ്പുസാഹിബ്…! അഗസ്റ്റിൻ ചേട്ടന് മലയാളസിനിമയിൽ കിട്ടിയ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന്…

ടോവിനോയുടെ തല്ലു’മാല’പ്പാട്ട്

Latheef Abbas ടോവിനോയുടെ തല്ലു’മാല’പ്പാട്ട് ഒരു മലബാറുകാരനെന്ന നിലയിൽ മലബാറിൻ്റെ ഉപ്പും പുളിയും സിനിമയെന്ന ജനകീയ…

മലയാള സിനിമയിലെ റെക്കോർഡുകൾ തകർത്തെറിഞ് പത്തു മില്യൺ കാഴ്ച്ചക്കാരുമായി മലൈക്കോട്ടൈ വാലിബൻ ടീസർ ട്രെൻഡിങ്ങിൽ ഒന്നാമത്

മലയാള സിനിമയിലെ റെക്കോർഡുകൾ തകർത്തെറിഞ് പത്തു മില്യൺ കാഴ്ച്ചക്കാരുമായി മലൈക്കോട്ടൈ വാലിബൻ ടീസർ ട്രെൻഡിങ്ങിൽ ഒന്നാമത്…