സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ ‘ഇദ്ദ’ എന്ന ഇസ്ലാമിക ദുരാചാരം

0
1241
Surumi Salman എഴുതുന്നു 

ഇദ്ദ !!!

ഇന്നും മുസ്ലീം കുടുംബങ്ങളില് നിലനിന്ന് പോരുന്ന തികച്ചും സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഒരു ദുരാചാരമാണ് ഇദ്ദ .

ഭര്ത്താവിന്റെ മരണശേഷമുള്ള നാല് മാസവും പത്ത് ദിവസവും വെള്ള വസ്ത്രമണിഞ്ഞ് പ്രാര്ത്ഥനകളോടെ ഒരു മുറിയില് തന്നെ കഴിച്ച് കൂട്ടുന്നതാണ് ഇദ്ദയുടെ രീതി. മക്കളെയും ആങ്ങളമാരെയും ഉള്പ്പെടെ വിവാഹം നിഷിദ്ധമായ പുരുഷന്മാര്ക്ക് മാത്രമേ ഈ കാലയളവില് അവളെ കാണാന്പാടുള്ളു. അന്യപുരുഷന്മാരെയോ അമുസ്ലീം സ്ത്രീകളെയോ കാണാന് പാടില്ല.

മൂന്ന് ആര്ത്തവക്കാലമാണ് ഇദ്ദയുടെ കാലയളവ് എന്നാണ് ഖുര്ആന്പറയുന്നത് (2:228 , 65:4 ,33:49 എന്നീ ആയത്തുകള്പരിശോധിക്കാവുന്നതാണ് ) .

കാലാനുസൃതമായി മാറ്റപ്പെടേണ്ട ആചാരങ്ങള് മാറ്റുന്നതാണ് ബുദ്ധി വികാസമുള്ള മനുഷ്യരുടെ രീതി.അതാണ് നവോത്ഥാനം. എന്നാല്ജീവിതരീതിയും ശാസ്ത്രവും ഇത്ര പുരോഗമിച്ചിട്ടും ആറാം നൂറ്റാണ്ടിലെ ഗോത്രവര്ഗ്ഗ ആചാരങ്ങള് ഇക്കാലത്തും യാതൊരു മാറ്റവും കൂടാതെ പിന്തുടരുന്നതിന് അന്ധമായ ദൈവഭയം മാത്രമാണ് കാരണം.

ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ടാകുമെന്ന് പറയുകയും സ്വതന്ത്രമായി ചിന്തിക്കാന് ഇത്രമേല് ഭയപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗം വേറെയുണ്ടാകില്ല.

‘മരണപ്പെട്ട ഭര്ത്താവില് നിന്നും ഗര്ഭം ധരിച്ചിട്ടുണ്ടോ എന്ന് തീര്ച്ചപ്പെടുത്താന്വേണ്ടിയാണ്’ എന്നാണ് ഇൗ സ്ത്രീവിരുദ്ധ ആചാരത്തെ മഫ്തയിട്ട പുരോഗമന കുലസ്ത്രീകള് ഉള്പ്പെടെയുള്ളവര് ന്യായീകരിച്ചിരുന്നത്.

എങ്കില്‍‍ 90 വയസ്സുള്ള ഉമ്മാമമാരും യൂട്രസ് നീക്കം ചെയ്തവര്ക്കും ഇദ്ദയുടെ ആവശ്യമുണ്ടാകില്ലല്ലോ (ഹോസ്പത്രികള് തുറന്ന് വെച്ചേക്കുന്നത് ഇഞ്ചി മിഠായി വില്ക്കാനാണോ എന്ന് ചോയ്ക്കണ്ട ലേ😏 ) എന്ന ചോദ്യത്തിന് ഉത്തരമില്ലാത്തത് കൊണ്ട് അവര് പുതിയ ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഭര്ത്താവ് മരിച്ച ഭാര്യയുടെ വിഷമം കണക്കിലെടുത്ത് നാല് മാസം അവള്സ്വസ്ഥമായി ഇരിക്കട്ടെ എന്ന് കരുതിയാണത്രേ ഇദ്ദ ആചരിക്കുന്നത്!!!

നൂറ്റമ്പതോളം ദിവസങ്ങള് വീടിന് വെളിയില് ഇറങ്ങാതിരുന്നാല്..പുറം ലോകം കാണാതിരുന്നാല്..കൃത്യം നാല് മാസവും പത്ത് ദിവസവും കഴിഞ്ഞാല് സ്വിച്ച് ഇട്ട് നിര്ത്തിയ പോലെ അവളുടെ വിഷമം തീര്ന്ന് കിട്ടുമത്രേ !!

ഹൗ ബ്യൂട്ടിഫുള് സിസ്റ്റംസ് !!!🥴

ഗര്ഭനിര്ണ്ണയമാണ് കാരണമെങ്കില് തന്നെ, അവളെ ഇങ്ങനെ മാറ്റി നിര്ത്തുന്നതെന്തിനാണ് ?? ഭര്ത്താവ് മരിച്ചിരിക്കുന്ന വേളയില്അന്യപുരുഷന്മാരെ കണ്ടാല് കണ്ട്രോള് പോകുന്നവളാണോ മുസ്ലീം സ്ത്രീകള്??അമുസ്ലീം സ്ത്രീകള് അവളെ കണ്ടാല് ഇല്ലാത്ത ഗര്ഭം പൊട്ടി മുളക്കുമോ ?? 😏

ഇനി അവളുടെ വിഷമം മാറുംവരെ തനിച്ചിരിക്കാന് സൗകര്യം ചെയ്ത് കൊടുക്കുന്നതാണെങ്കില് , സ്ത്രീകള്ക്ക് മാത്രമെന്തേ ഈ ആചാരങ്ങള് ?ഭാര്യ മരിച്ച ഭര്ത്താവിന് വിഷമിക്കാന് അവകാശമില്ലേ ?? വിഷമം കടിച്ചമര്ത്തി രണ്ടാം കെട്ടിനുള്ള മഹര് ഒരുക്കുന്ന ഭര്ത്താക്കന്മാരുടെ അവസ്ഥ നിങ്ങള്ക്ക് വിഷയമല്ലേ ??

ഗര്ഭനിര്ണ്ണയമാണെങ്കിലും വിഷമം കൊണ്ടാണെങ്കിലും ഇദ്ദയിലിരിക്കുമ്പോള്അമുസ്ലീം സ്ത്രീകളെ കണ്ടാല് എന്താണ് പ്രശ്നം ??

ചോദ്യങ്ങള് ഒരുപാടുണ്ട്. മതാചാരങ്ങളില് യുക്തിക്ക് സ്ഥാനമില്ലാത്തത്കൊണ്ട് തന്നെ ഈ ചോദ്യങ്ങള്ക്കൊന്നും കൃത്യമായ ഉത്തരം പ്രതീക്ഷിക്കേണ്ടതില്ല.

മതവാദികളോട് തര്ക്കിക്കാനോ ആചാരങ്ങളെ ലംഘിക്കാനോ ഭൂരിഭാഗം സ്ത്രീകളും മുതിരില്ല എന്നതാണ് സത്യം. വ്യക്തികളെയും അവരുടെ വികാരവിചാരങ്ങളെയും സ്വാതന്ത്ര്യത്തെയും മാനിക്കാത്ത ഒരു വിഭാഗമാണിത് . ഇദ്ദയിലിരുന്നില്ലെങ്കില് ഭര്ത്താവിനോടുള്ള അവളുടെ സ്നേഹം വരെ ഓഡിറ്റ് ചെയ്യപ്പെടും !!

ഇത്തരം സ്ത്രീവിരുദ്ധ ആചാരങ്ങളെയെല്ലാം വലിച്ചെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രഗ്നന്സി ടെസ്റ്റുകള് നടത്തുകയും , ടെന്ഷന്അകറ്റാന് ബീച്ചിലോ പാര്ക്കിലോ കൂട്ടുകാരോടൊത്ത് ചിലവഴിക്കുകയും ജോലിക്ക് പോകുകയുമൊക്കെ ചെയ്യുന്ന കാലമാണിത് . പിറകോട്ടല്ല , മുന്പിലേക്ക് നടക്കാന് ശ്രമിക്കൂ..

Nb ; ഇതൊക്കെ ഞങ്ങള് തീരുമാനിച്ചോളാം… ഇദ്ദയിരിക്കാന് ഞങ്ങള് തയ്യാറാണ് .. അവിശ്വാസികള് ഇതില് ഇടപെടേണ്ട ..തുടങ്ങിയ രോദനങ്ങളൊന്നും വേണ്ട. തുടര്ന്നും എഴുതാന് തന്നെയാണ് തീരുമാനം. ✍🏻