ഒരു വലിയ ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിൽ നായകനായ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പ്രേക്ഷകര്‍ വളരേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് ‘മലയന്‍കുഞ്ഞ്’. ഇപ്പോഴിതാ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടന് സൂര്യ. ചിത്രത്തിന്റെ ട്രെയിലര്‍ ട്വിറ്ററില്‍ പങ്ക് വെച്ച് കൊണ്ടാണ് സൂര്യ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
‘ഫാസില്‍ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു.’ എന്നാണ് സൂര്യ കുറിച്ചിരിക്കുന്നത്. ” – ഇങ്ങനെയാണ് സൂര്യ കുറിച്ചത്.
‘ക്ലോസ്ട്രോഫോബിയ’.എന്ന പ്രശ്നം ഉള്ളവർ ചിത്രം കാണരുത് എന്ന കാപ്ഷനോടെ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പോസ്റ്റ് പങ്കുവച്ചിരുന്നു. ഇടുങ്ങിയ പ്രതലങ്ങളോട് ഉള്ള ഭയമാണ് ക്ലോസ്ട്രോഫോബിയ. മഴക്കാലത്ത് സംഭവിച്ച ഉരുൾപൊട്ടൽ ആണ് ചിത്രത്തിന്റെ പശ്ചാത്തലം. അണിയറ പ്രവർത്തകർ പങ്കുവച്ച പോസ്റ്ററിൽ ഫഹദ് ഫാസിൽ അത്തരമൊരു ഇടത്തു കുടുങ്ങി പോകുന്നതായി ആണ് കാണിക്കുന്നത്.
‘യോദ്ധ’യ്ക്ക് ശേഷം എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട് . നവാഗതനായ സജിമോന്‍ ആണ് സംവിധാനം. ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും മഹേഷ് നാരായണന് ആണ് നിർവഹിക്കുന്നത് . ചിത്രം ജൂലൈ 22 ന് തിയേറ്ററുകളിൽ എത്തും .
Love n Respects to Faasil sir!
Fahadh you always surprise me with your stories..! Blown by the footage of this truly different attempt..! #SajimonPrabhakar #maheshnarayanan @Rajisha_Vijayan & Team! #Malayankunju with ARR sir!!! https://t.co/uAgcEBbh7B— Suriya Sivakumar (@Suriya_offl) July 16, 2022