കേരളത്തിലെ ആദ്യത്തെ ട്രാന്സ്ജെന്ഡര് ദമ്പതികളായ സൂര്യയെയും ഇഷാനെയും ഓർമയില്ലേ ? ഇരുവരുടെയും വിവാഹജീവിതം അഞ്ചവർഷത്തിലേക്കു കടക്കുകയാണ് . 2018 ജൂണ് 29 നായിരുന്നു ഇരുവരുടെയും വിവാഹം.
ഇത് Surya Ishaan ന്റെ പോസ്റ്റാണ്. ജാനകി കെ എസ് കൃഷ്ണ എന്ന യുവതി മുച്ചുണ്ട് ഉണ്ട് എന്ന കാരണത്തിൽ തഴയപ്പെട്ട അല്ലെങ്കിൽ അടക്കി വച്ച ആഗ്രഹങ്ങൾക്ക് ഇവിടെ പൂർണ്ണതനൽകിയിരിക്കുകയാണ് സൂര്യ ഇഷാൻ . ഒരിക്കൽ ഒരു ഫോട്ടോഗ്രാഫറിൽ നിന്നും ബോഡി ഷെയ്മിങ് നേരിട്ട ജാനകിയെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വ്യക്തിയാക്കാൻ തങ്ങൾക്കു കഴിഞ്ഞതായി Surya Ishaan എഴുതുന്നു.
Surya Ishaan
ഇത് ജാനകി Kerala first Cleft lip model ഇവളും കലയെ സ്നേഹിക്കുന്ന ഒരു വ്യക്തി ആണ് ഫാൻസ്, മോഡൽ, ഫാഷൻ ഒക്കെ ആഗ്രഹിക്കുന്ന ഒരാളാണ്. അങ്ങനെയിരിക്കെ അവളുടെ ഇൻസ്റ്റയിലെ ഫോട്ടോസ് കണ്ടു ഒരു ഫോട്ടോഗ്രാഫർ മെസ്സേജ് അയച്ചു ഫോട്ടോ ഷൂട്ട് ചെയ്യാൻ താല്പര്യം ഉണ്ടോ എന്നൊക്കെ അങ്ങനെ സംസാരിച്ച ശേഷം വാട്സാപ്പിൽ ഫോട്ടോസ് അയച്ചു തരാൻ അവശ്യപ്പെട്ടു
ഫോട്ടോ കണ്ടതിന് ശേഷം ആ ഫോട്ടോഗ്രാഫർ പറഞ്ഞത് അയ്യോ സോറി ജാനകി ചുണ്ടും മൂക്കും ഇത്ര വ്യത്യാസം ഉണ്ടോ ഒരു പാട് കറുത്തിട്ടാണോ മോഡലിങ്ങിന് വേണ്ട ഫീച്ചേഴ്സ് ഒന്നുമില്ല എന്ന് പറഞ്ഞു ബോഡി ഷെയിം പോലെ കളിയാക്കി അവൾക്ക് വളരെ വിഷമം തോന്നി ഞാൻ എല്ലാ പേരുടെയും കാഴ്ചപ്പാടിൽ അത്ര ബോറിങ് ആണോ ?
“cleft lip “(മുച്ചുണ്ട്) ഉള്ളവർ ഞങ്ങളും മനുഷ്യർ അല്ലെ ? ഞങ്ങളും ആഗ്രഹിക്കുന്നു മോഡലിങ്ങ് രംഗത്തും ഫാഷൻ രംഗത്തും കടന്നുവരുവാൻ . ഈ ആഗ്രഹം എന്നോട് പറഞ്ഞു എന്നാൽ കഴിയുന്ന രീതിയിൽ ഒരു തുടക്കമാകട്ടെ എന്ന് വിചാരിച്ചു. ജാനകിയുടെ സ്വപ്നങ്ങൾക്ക് നിറം മേകി മേക്കോവർ നടത്തി ആ ചിത്രങ്ങളാണ് ഇത് . ഇനിയെന്നാണ് നമ്മുടെ കേരളസമൂഹം മാറുന്നത്
Model ജാനകി കെ എസ് കൃഷ്ണ
Surya’s makeover
Hair styling Sudhi Ar
Photography by vibersh
Costume Renju Renjimar