നടൻ സൂര്യ നിർമ്മിക്കുകയും രജനികാന്ത് നായകനായി അഭിനയിക്കുകായും ചെയുന്ന സിനിമ സംവിധാനം ചെയ്യാൻ പോകുന്ന ഒരു പ്രശസ്ത മലയാളം നടൻ എന്ന വാർത്തയാണ് ഇന്ന് പുറത്തുവന്നിട്ടുള്ളത്. നടൻ ആരെന്നറിയണ്ടേ ?

മലയാളം നടനും സംവിധായകനുമായ ബാലയാണ് ആ നടൻ. അദ്ദേഹം സംവിധാനം ചെയുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി അഭിനയിക്കുന്നു. തമിഴിലെ സൂപ്പർ സംവിധായകൻ ആയ ശിവയുടെ അനുജൻ കൂടിയായ ബാല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്, താൻ രണ്ടാമതായി ഒരുക്കാൻ പോകുന്നത് രജനികാന്ത് സർ നായകനായി എത്തുന്ന ചിത്രമാണെന്ന് ബാല പറഞ്ഞത്.

നടനായി അനവധി സിനിമകളിൽ തിളങ്ങിയിട്ടുള്ള ബാല സംവിധായകന്റെ കുപ്പായം അണിഞ്ഞത് ഒരേയൊരു സിനിമയ്ക്കുവേണ്ടിയാണ്. മലയാളത്തിൽ ഇറങ്ങിയ ഹിറ്റ്ലിസ്റ്റ് ആണ് ആ സിനിമ.രജനികാന്ത് ചിത്രം കഴിഞ്ഞാൽ ഒരു ദളപതി വിജയ് ചിത്രം ചെയ്യണമെന്നും തനിക്ക് ആഗ്രഹമുണ്ടെന്നും ബാല വെളിപ്പെടുത്തി.തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയും കെ ഇ ജ്ഞാനവേൽ രാജയും ചേർന്ന് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുകയെന്നും ബാല പറഞ്ഞു. നാൻ വീഴ്വേൻ എൻട്രു നിനെയ്‌ത്തായോ എന്നാണ് ആ ചിത്രത്തിന്റെ പേരെന്നും ബാല വെളിപ്പെടുത്തി.

Leave a Reply
You May Also Like

ജയന്റെ അപ്രതീക്ഷിത മരണം കാരണം സിനിമാ ജീവിതത്തിന്റെ താളം തെറ്റിയ കലാകാരനാണ് ജെ.സി.ജോർജ്ജ് 

Roy V T ജെ.സി.ജോർജ്ജ്  കരിമ്പനയുടെ തിരക്കഥാകൃത്ത് എന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ പേര് ഞാൻ ആദ്യമായി…

ദിലീപിന്റെ വരാനിരിക്കുന്ന ചിത്രമായ ‘തങ്കമണി’യുടെ ടീസർ പുറത്തിറങ്ങി

ദിലീപിന്റെ വരാനിരിക്കുന്ന ചിത്രമായ തങ്കമണിയുടെ ടീസർ പുറത്തിറങ്ങി. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത് സൂപ്പർ ഗുഡ്…

അനിമൽ സിനിമയിലെ രംഗങ്ങൾക്ക് ബംഗ്ലാദേശിൽ കത്രിക

രൺബീർ കപൂർ ചിത്രം അനിമൽ ഇന്ത്യൻ, ആഗോള ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്.…

ശ്രീനാഥ് ഭാസി – ഷൈൻ ടോം ചാക്കോ – ഹണി റോസ് ചിത്രം : “തേരി മേരി”

ശ്രീനാഥ് ഭാസി – ഷൈൻ ടോം ചാക്കോ – ഹണി റോസ് ചിത്രം : “തേരി…