തമിഴകത്തിന്റെ ഷോമാൻ ഷങ്കർ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ സൂര്യയാണ് നായകൻ. സംഘ കാലഘട്ടത്തിൽ നടക്കുന്ന കഥയെ ആസ്പദമാക്കി സു വെങ്കടേശൻ രചിച്ച തമിഴിലെ പ്രശസ്ത നോവലായ വേൽപാരിയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നു റിപ്പോർട്ടുകൾ ഉണ്ട്. അനവധി വമ്പൻ പുരസ്കാരങ്ങൾ നേടിയിട്ടുള്ളതാണ് ഈ നോവൽ,..വെളിർ വംശത്തിന്റെ രാജാവായ വേൽപാരിയുടെ ഭരണകാലത്തിന്റെയും പോരാട്ടങ്ങളുടെയും കഥ പറയുന്ന ഈ നോവലിൽ ഒട്ടേറെ കഥാപാത്രങ്ങൾ ഉണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള ഈ ചിത്രത്തിൽ സൂര്യക്കൊപ്പം ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളെ അണിനിരത്താനാണ് ഷങ്കറിന്റെ പ്ലാൻ . ഇതിന്റെ താരനിരയേയും സാങ്കേതിക വിദഗ്ധരേയും തേടുന്ന തിരക്കിലാണ് ഷങ്കറെന്നും വാർത്തകൾ വരുന്നുണ്ട്. തെന്നിന്ത്യൻ സിനിമകളുടെ വസന്തമാണ് ഇപ്പോൾ. അനവധി ബ്രഹ്മാണ്ഡ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നു .

ഒരു വംശഹത്യ ഒഴിവായതിൽ ഉള്ള ആശ്വാസം പങ്കുവെച്ചുകൊണ്ടാണ് ഹേ റാം അവസാനിപ്പിക്കുന്നത്
Hey Ram (Kamal Hassan, 2000). Sabu KT “മഹാത്മജി നമ്മേ വിട്ടുപിരിഞ്ഞ