ജിയോ സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് ‘കാതൽ’. ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 12 വർഷങ്ങൾക്കു ശേഷം ആണ് ജ്യോതിക മലയാള സിനിമയിലഭിനയിക്കുന്നത്. ഇപ്പോൾ കാതലിന് ആശംസയുമായി സൂര്യയുടെ ട്വീറ്റ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചാണ് താരത്തിന്റെ ആശംസ. ‘സിനിമയുടെ കഥയും അതിനായി ജിയോ ബേബിയും മമ്മൂട്ടിക്കമ്പനിയും എടുക്കുന്ന ഒരോ നീക്കങ്ങളും ഏറെ മികച്ചതാണെന്നും മമ്മൂക്കയ്ക്കും ജ്യോതികയ്ക്കും എല്ലാ ആശംസകളും.’ താരം കുറിച്ചു. ഭാര്യ ജ്യോതികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നാണ് സൂര്യ ട്വീറ്റ് അവസാനിപ്പിക്കുന്നത്.
Thank you @Suriya_offl Sir for the Wishes 😊 https://t.co/9QsR6Ak7Mj
— MammoottyKampany (@MKampanyOffl) October 18, 2022