ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി ചെയുന്ന ചിത്രം കൂടിയായത് കൊണ്ടു അതിന്റെ പ്രഖ്യാപനം മുതൽ തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മെഗാ പ്രോജക്റ്റിനെക്കുറിച്ചുള്ള ചില അപ്‌ഡേറ്റുകൾ കേൾക്കാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഇപ്പോൾ ചിത്രത്തിന്റെ , ‘സൂര്യാംഗം ചിറകു തുന്നി’ എന്ന ലിറിക്കൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് .രവി ബസ്‌റൂറിന്റെ സംഗീതം, രാജീവ് ഗോവിന്ദന്റെ വരികൾ, ആലാപനം ഇന്ദുലേഖ വാര്യർ .

ഏറ്റവും ഏറ്റവും വലിയ ആക്ഷൻ ചിത്രമായ കെജിഎഫ് സംവിധാനം ചെയ്ത പ്രശാന്ത് നീലും ഈ കാലഘട്ടത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബാഹുബലി എന്ന ചിത്രത്തിലെ നായകനായ സൂപ്പർസ്റ്റാർ പ്രഭാസും ആദ്യമായി ഒരുമിച്ച് വരുന്ന ഈ വർഷത്തെ ഏറ്റവും വലിയ പാൻ ഇന്ത്യൻ ചിത്രമാണ് സലാർ. നീണ്ട കാത്തിരിപ്പിനൊടുവിൽ, ‘സലാർ’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ, അത് എല്ലാ ഭാഷകൾക്കും ഒരു ടീസറായിരിക്കും. കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വർഷം ഭരിച്ചതിന് ശേഷം, ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ അടുത്ത വലിയ പ്രോജക്റ്റാണ് പ്രഭാസ് നായകനായ സലാർ.

ടീസർ അതിന്റെ റിലീസിന് തയ്യാറെടുക്കുമ്പോൾ മെഗാ-ആക്ഷൻ പായ്ക്ക് ചെയ്ത ചിത്രത്തിന്റെ ഒരു മാസ്സ് കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ആവേശ കൊടുമുടിയിലാണ് പ്രേക്ഷകർ.സലാറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു. ഹോംബാലെ ഫിലിംസിന്റെ കെജിഫ് കാന്താര ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്ന് ആണ് സെപ്റ്റംബർ 28 ന് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്

You May Also Like

സൽമാൻ ഖാനെതിരെ ആരോപണ ബോംബെറിഞ്ഞു മുൻ കാമുകി, “മദ്യവും ലൈംഗികാതിക്രമവുമായി 8 വർഷം നരകയാതന”

സൽമാൻ ഖാനെ ബോംബെറിഞ്ഞ മുൻ കാമുകി.. മദ്യവും ലൈംഗികാതിക്രമവുമായി 8 വർഷം നരകയാതന മസിൽ ഹീറോ…

“ലൂസിഫർ തെലുഗുവിൽ ചിരഞ്ജീവി ചെയ്യുന്നു എന്ന് കേട്ടപ്പോൾ തന്നെ ഉറപ്പായിരുന്നു കുളം ആകും എന്നത്”, ലൂസിഫർ – ഗോഡ് ഫാദർ താരതമ്യം

Mega star’s God Father. Ramsheed Mkp *Spoiler* *alert* : സിനിമ കാണാൻ താല്പര്യം…

പൊതുയിടത്തിൽ അനുവദനീയമല്ലാത്ത വസ്ത്രം അണിഞ്ഞു ഷൂട്ടിങ്, ഉർഫി ജാവേദിന് ദുബായിൽ പണികിട്ടി ?

ദുബായിയിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തതിന്റെ പേരിൽ ഫാഷന്‍ താരവും, ടിവി താരവുമായ നടി ഉർഫി…

നയൻതാരയുടെ വിവാഹത്തിന് ദിലീപും – വീഡിയോ

നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം ഇന്ന് നടന്നു. മഹാബലിപുരത്തെ റിസോർട്ടിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.…