Susmith K. Sabu

ടെസ്റ്റ് പൈലറ്റ് ജോർജ്ജ് എയർഡ്, 1962 സെപ്റ്റംബർ 13-ന് ഹെർട്ട്ഫോർഡ്ഷെയറിലെ ഹാറ്റ്ഫീൽഡിൽ 100 അടി ഉയരത്തിൽ നിന്ന് തന്റെ ഇംഗ്ലീഷ് ഇലക്ട്രിക് ലൈറ്റ്നിംഗ് F1 വിമാനത്തിൽ നിന്ന് ഇജെക്റ്റ് ചെയ്തു. സെപ്റ്റംബർ 13, 1962
ഡി ഹാവിലാൻഡ് ഇംഗ്ലീഷ് ഇലക്ട്രിക് ടെസ്റ്റ് പൈലറ്റ് ബോബ് സോവ്രേയുടെ അടുത്ത വീട്ടിലാണ് ജിം താമസിച്ചിരുന്നത്. ഒരു ഇംഗ്ലീഷ് ഇലക്ട്രിക് ലൈറ്റ്നിംഗ് F1 പറത്താൻ പദ്ധതിയിടുന്നതായി ജിമ്മിനോട് ബോബ് സൂചിപ്പിച്ചിരുന്നു . 1960-കളിലും 70-കളിലും 80-കളുടെ അവസാനത്തിലും ഇന്റർസെപ്റ്ററായി പ്രവർത്തിച്ച ബ്രിട്ടീഷ് യുദ്ധവിമാനങ്ങളാണ് F1 ലൈറ്റ്നിംഗ്. അക്കാലത്ത് യു കെ രൂപകൽപ്പന ചെയ്തതും നിർമ്മിച്ചതുമായ മാക് 2-ൽ എത്താൻ ശേഷിയുള്ള ഒരേയൊരു യുദ്ധവിമാനം F1 ലൈറ്റ്നിംഗ് ആയിരുന്നു അതിനാല്‍ അവ അതീവ രഹസ്യമായിരുന്നു.

അന്ന് ഒരു വ്യാഴാഴ്ചആയിരുന്നു ജിം തന്റെ കുട്ടികളോടൊപ്പം നടക്കാൻ ഇറങ്ങി, എയർഫീൽഡിൽ ബോബ് F1 ലാന്‍ഡ്‌ ചെയ്യുന്ന ത് ചിത്രീകരിക്കാനായി ഒപ്പം തന്റെ ക്യാമറയും എടുത്തു. ജിം റൺവേയ്‌ക്ക് അടുത്തുള്ള ഒരു വയലിൽ നല്ലൊരു സ്ഥലം കണ്ടെത്തി, വിമാനം തിരികെ ലാൻഡ് ചെയ്യാൻ ക്ഷമയോടെ കാത്തിരുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു, ഇംഗ്ലീഷ് ഇലക്ട്രികിൽ ജോലി ചെയ്യുന്ന മറ്റൊരു ടെസ്റ്റ് പൈലറ്റ് ജോർജ്ജ് F1 ലൈറ്റ്നിംഗ് തെക്കൻ തീരത്ത് ഒരു പ്രദർശന പറക്കലിനായി എടുത്തിരുന്നു. തിരികെ വടക്ക് കിഴക്ക് നിന്ന് ഹെർട്ട്ഫോർഡ് ഷെയറിലേക്ക് ലാൻഡ് ചെയ്യാന്‍ മടങ്ങുമ്പോൾ വിമാനത്തിന്റെ പിൻഭാഗത്തെ ഫ്യൂസ്ലേജിൽ കത്താത്ത ഇന്ധനം ജെറ്റ് പൈപ്പിലെ ഒരു ചെറിയ വിള്ളൽ മൂലം കത്തി വിമാനത്തിന്റെ റീഹീറ്റ് സോണിൽ തീപിടിത്തമുണ്ടാക്കി. ഇത് ടെയിൽപ്ലെയിൻ ആക്യുവേറ്റർ ആങ്കറേജിനെ ദുർബലമാക്കി അത് ടെയിൽപ്ലെയിൻ നിയന്ത്രണ സംവിധാനം താറുമാറാക്കി. അപ്പോള്‍ ഏകദേശം 100 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് അക്രമാസക്തമായി മുകളിലേക്ക് കയറി. പെട്ടെന്നുതന്നെ താൻ നേരിട്ട അപകടത്തെക്കുറിച്ച് മനസ്സിലാക്കിയ ജോർജ്ജ്, വളരെ താഴ്ന്ന ഈ ഉയരത്തിൽ നിന്ന് ഇജെക്റ്റ് ചെയ്യാനുള്ള ധീരമായ തീരുമാനമെടുത്തു.

 

ഈ സംഭവങ്ങള്‍ നടക്കുന്നതിനു തൊട്ടുമുമ്പ് മിക്ക് സട്ടർബി എന്ന് വിളിക്കുന്ന ഒരു പ്രാദേശിക ട്രാക്ടർ ഡ്രൈവർ ജിം നിന്നിരുന്ന വയലിൽ നിന്ന് മാറാൻ പറയുന്നതിനിടയിൽ ഒരു വലിയ സ്‌ഫോടനം കേട്ടു .ജോർജ്ജ് പുറത്തേക്ക് ഇജെക്റ്റ് ചെയ്തുപ്പോള്‍ ഉണ്ടായതായിരുന്നു ആ ശബ്ദം. വിമാനം മൂക്കുകുതി താഴേക്ക് വരുന്നത് ആദ്യം അവർ കണ്ടു .ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം, ഭാഗ്യവശാല്‍ ജിമ്മിന്റെ ക്യാമറ ഈ ദൃശ്യത്തിന് സാക്ഷിയായി.

ആയുസിന്‍റെ ബലമെന്നു പറയട്ടെ പൈലെറ്റ് ജോർജ്ജ് ഈ അപകടത്തെ അതിജീവിക്കുകയും അടുത്തുള്ള ഒരു ഗ്രീന് ഹൗസിന്‍റെ മേൽക്കൂരകുള്ളിലൂടെ ലാൻഡ് ചെയ്യുകയും ചെയ്തു. ബോധരഹിതനായി വീഴുന്നതിന് മുമ്പ് അയാളുടെ രണ്ട് കാലുകളും ഒടിഞ്ഞു. ഗ്രീന് ഹൗസിലെ തക്കാളിക്ക് വേണ്ടിയുള്ള സ്പ്രിംഗളറുകള് ഓണായപ്പോഴാണ് ജോർജ്ജ് ഉണര്‍ന്നതും രക്ഷപ്പെട്ടു എന്നും അറിയുന്നത്. സ്വർഗത്തിലാണെന്നാണ് താൻ ആദ്യം കരുതിയതെന്ന് രെക്ഷപെട്ടതിനു ശേഷം ജോർജ്ജ് പറയുകയുണ്ടായി . വെറും ആറ് മാസത്തിനുള്ളിൽ അദ്ദേഹം വീണ്ടും പറന്നു, ഒരു വർഷത്തിനുശേഷം ഇംഗ്ലീഷ് ഇലക്ട്രികിൽ തിരിച്ചെത്തി.
ജിം എടുത്ത ഫോട്ടോയിൽ, മിക്ക് സട്ടർബി തന്റെ ട്രാക്ടറിൽ ഇരുന്നു വിമാനം താഴേക്ക് വരുന്നത് നോക്കി നിൽക്കുന്നു.

ജിമ്മും മിക്കും നിൽക്കുന്നിടത്ത് നിന്ന് അൽപ്പം അകലെയുള്ള മൈതാനത്തേക്ക് വിമാനം താഴേക്ക് പതിക്കുമ്പോൾ ജോർജ്ജ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇജെക്റ്റ്ചെയ്യുന്നതും കാണാം. വിമാനം ആ സമയത്ത് രഹസ്യമായതിനാൽ, അപകടത്തെത്തുടർന്ന് ജിമ്മിന്റെ ഫോട്ടോയ്ക്ക് വ്യോമ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ദേശീയ പത്രങ്ങളിൽ ഫോട്ടോ എത്തിക്കാൻ ജിമ്മിന് കഴിഞ്ഞു ഡെയ്‌ലി മെയില്‍ ഫോട്ടോ വ്യാജമാണെന്ന് വിശ്വസിച്ച് അത് നിരസിക്കുകയുണ്ടായി പിന്നീട് ഡെയ്‌ലി മിററിനെ സമീപിച്ച ജിമ്മിന് ഫോട്ടോയുടെ അവകാശങ്ങൾക്കായി ഡെയ്‌ലി മിറർ ജിമ്മിന് ഒരു വലിയ തുക നൽകി. ഈ സ്റ്റോറി അവർ 1962 ഒക്ടോബർ 9-ന് ഒരു ഡബിൾ പേജ് ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു.

Leave a Reply
You May Also Like

ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ പെട്രോൾ പമ്പ് എവിടെയെന്നറിയാമോ ?

ഈ ചിത്രത്തിൽ കാണുന്നതാണ് ചങ്ങനാശ്ശേരിയിലെ ആദ്യത്തെ പെട്രോൾ പമ്പ്. 90 വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ…

ഗോത്രീയ കീഴ്ശ്വാസങ്ങൾ

മനുഷ്യസ്വഭാവം ആണ് കുറെ അത്. അതില്ലെങ്കിൽ മനുഷ്യൻ ഇല്ല. ഇന്ത്യ എന്ന രാജ്യം ഇല്ലെങ്കിൽ നമുക്ക് അസ്തിത്വം ഒന്നുമില്ല. മലയാളി എന്ന കെട്ടുറപ്പും കേരളം എന്ന സംസ്ഥാനം

സെമിത്തേരിയിലെ താമസക്കാർ

സെമിത്തേരിയിലെ താമസക്കാർ Sreekala Prasad പരേതാത്മാക്കളും മനുഷ്യരും ഒരു പോലെ താസിക്കുന്ന ഒരു സ്ഥലമുണ്ട്. ഫിലിപ്പിനോ…

ഫിഡൽ കാസ്‌ട്രോയും അദ്ദേഹത്തിന്റെ അത്ഭുത പശുവും

ഫിഡൽ കാസ്‌ട്രോയും അദ്ദേഹത്തിന്റെ അത്ഭുത പശുവും ✍️ Sreekala Prasad ക്ഷീരോൽപ്പാദനത്തോടുള്ള ക്യൂബക്കാരുടെ ഇഷ്ടവും പാലിൻ്റെ…