Susmitha R

കൊച്ചാൾ ❤️

മലയാള സിനിമയിലെ ഇന്നോളം വന്ന ത്രില്ലർ സിനിമകളിൽ നിന്നും വളരെ വ്യത്യസ്ഥമായൊരു ത്രില്ലർ അനുഭവമാണ് ” കൊച്ചാൾ “. ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ശാന്തമായൊരു ഗ്രാമവും, പല സ്വഭാവങ്ങളുള്ള ഗ്രാമവാസികളും , പൊക്ക കുറവിന്റെ പേരിൽ സമൂഹത്തിന് മുമ്പിൽ പരിഹാസ കഥാപാത്രമായി മാറിയ “കൊച്ചാൾ ” എന്ന ഇരട്ട പേരിൽ അറിയപ്പെടുന്ന നായക കഥാപാത്രവും എല്ലാം പ്രേക്ഷകനോട് നേരിട്ട് സംവദിക്കുന്നു. കൃഷ്ണശങ്കർ അവതരിപ്പിക്കുന്ന സിവിൽ പോലീസ് ഓഫീസർ ആയ നായക കഥാപാത്രത്തിന്റെ ജീവിത സംഭവ വികാസങ്ങളിലൂടെയാണ് കഥാഗതി പുരോഗമിക്കുന്നത്. അതുകൊണ്ടു തന്നെ ആദ്യാവസാനം കൃഷ്ണശങ്കർ നിറഞ്ഞു നിൽക്കുന്നു. ഒരു നായക നടനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു വെല്ലുവിളി കൂടിയാണ്. എന്നാൽ പതർച്ചകൾ യാതൊന്നുമില്ലാതെ കൃഷ്ണശങ്കർ നായകൻ എന്ന തന്റെ ചുമതല ഭംഗിയായി നിർവഹിച്ചിരിക്കുന്നു.

 

മർഡർ ഇൻവെസ്റ്റിഗേഷനിലയ്ക് കടക്കുമ്പോൾ ചിത്രം കൂടുതൽ സങ്കീർണ്ണമാകുന്നു. ഇരട്ട കൊലപാതകത്തെ തുടർന്നുള്ള അനേഷ്വണത്തിൽ സിനിമയിലെ പല കഥാപാത്രങ്ങൾക്ക് നേരെ സംശയത്തിന്റെ നിഴൽ വീഴുന്നു. സ്വന്തം പക്ഷത്ത് അധികാരമോ, ആൾ ബലമോ ഒന്നുമില്ലാതെ സത്യം തെളിയിക്കാനുള്ള നായക കഥാപാത്രത്തിന്റെ യാത്രയാണ് ചിത്രത്തെ ത്രില്ലർ മൂഡിലേയ്ക് നയിക്കുന്നത്. കൊച്ചാൾ എന്ന നായക കഥാപാത്രമായി കൃഷ്ണശങ്കർ അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് തന്നെ പറയാം.

പ്രേക്ഷകന്റെ മുൻവിധികളെ ചോദ്യം ചെയ്യുന്ന തരത്തിൽ വളരെ ഡീറ്റൈലിംഗ് ആയിട്ടാണ് ഇൻവെസ്റ്റിഗേഷൻ സീനുകൾ എടുത്ത് വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ദൈർഘ്യവും കുറച്ച് കൂടുതലാണ്. അത് മാത്രം ചെറിയൊരു പോരായ്മയായി തോന്നി. എന്നിരുന്നാലും, സംവിധായകൻ ശ്യാം മോഹൻ വളരെ മികച്ച രീതിയിലാണ് സിനിമ രൂപകല്പന ചെയ്തിരിക്കുന്നത്. പ്രേക്ഷകനെ സിനിമലേക്ക് അടുപ്പിക്കാൻ മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്ന സൗണ്ട് മിക്സിംഗും, പശ്ചാത്തല സംഗീതവും സഹായിക്കുന്നുണ്ട്. നിഗുഢതയും , ഭീതിയും , ആകാക്ഷയും പ്രേക്ഷകമനസ്സിൽ നിറയ്ക്കാൻ സിനിമയുടെ Technical വശങ്ങൾക്കും സാധിക്കുന്നുണ്ട്. തീർച്ചയായും തിയേറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്ന ഒരു ശരാശരിക്കും മുകളിൽ നിൽക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ്.

കൊച്ചാൾ : ഒരുപാട് ത്രില്ലറുകൾക്ക് ഇടയിൽ ഇത് മുക്കികളയല്ലേ..
തീയറ്റർ : പെരിന്തൽമണ്ണ വിസ്മയ

Narayanan Nambu

ഒരു ത്രില്ലെർ സിനിമ ആണെന്ന് അറിഞ്ഞതിനാലും ത്രില്ലെർ സിനിമകൾ ഒരുപാട് ഇഷ്ടമുള്ളതുകൊണ്ടും ആണ് കൊച്ചാൾ കാണാൻ തീരുമാനിച്ചത്. അമിത പ്രതീക്ഷകൾ ഇല്ലാതെ കൊച്ചാൾ കാണാൻ തീയറ്ററിൽ എത്തി.മികച്ച ത്രില്ലെർ സിനിമയാണ് കൊച്ചാൾ. പരമ്പരാഗതമായ ത്രില്ലെർ ഫോർമാറ്റ്‌ തന്നെയാണെങ്കിൽ പോലും അവസാനം വരെ ത്രില്ലറിന്റെ രസചരട് മുറിഞ്ഞുപോകാതെ സിനിമയെ മുന്നോട്ട് കൊണ്ട്പോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതിയിലെ പല moments ഉം നല്ലവണ്ണം ത്രില്ലടിപ്പിച്ചു.

കൃഷ്ണശങ്കറിന്റെ കൺട്രോൾഡ് ആയ പ്രകടനം എടുത്ത് പറയേണ്ടതാണ്. കഥാപാത്രത്തിന് വേണ്ട ഗൗരവവും മിതത്വവും പുലർത്താൻ കൃഷ്ണശങ്കറിന്റെ കാസ്റ്റിംഗിന് കഴിഞ്ഞിട്ടുണ്ട്. മുരളി ഗോപി ഒരു സർപ്രൈസിങ് cast ആയിരുന്നു. പുള്ളിയും തകർത്തു. നായികയായി വന്ന കുട്ടി നല്ല നാച്വറൽ പ്രകടനമായിരുന്നു. ഇന്ദ്രൻസ്, ഷൈൻ ടോം, ഗോകുലൻ,വിജയരാഘവൻ, സീനത്ത്‌, ചെമ്പിൽ അശോകൻ അടക്കം ചെറുതും വലുതുമായി വന്ന എല്ലാ കഥാപാത്രങ്ങളും മികച്ചു നിന്നു.

സിനിമയുടെ പശ്ചാത്തല സംഗീതം മോശമല്ലെങ്കിലും കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നി. ചിലയിടതൊക്കെ പക്കാ ബ്ലാങ്ക് ആയിരുന്നു. അത് പോലെ ഡയലോഗുകളുടെ ശബ്ദത്തിലും ഏറ്റകുറച്ചിലുകൾ തോന്നി. ചിലരുടെ ശബ്ദം ഉയർന്നും ചിലരുടെ ശബ്ദം പതുങ്ങിയും ഒക്കെ ഒരു disordered ഫീൽ ഡയലോഗിൽ തോന്നി.മൊത്തത്തിൽ പക്ഷേ സിനിമയുടെ ഒഴുക്കിനെ ഇതൊന്നും സാധിക്കുന്നില്ല എന്നതാണ് സത്യം. മെല്ലെ മെല്ലെ ത്രില്ല് പഠിപ്പിക്കുന്ന, ഒട്ടും മടുപ്പിക്കാത്ത,ഉദ്വേഗം നിറഞ്ഞ ഒരു മികച്ച ത്രില്ലെർ സിനിമയാകുന്നു കൊച്ചാൾ.

NB : മുക്കിന് മുക്കിന് ഒരുപാട് ത്രില്ലെർ സിനിമകൾ ഇറങ്ങുന്ന ഈ സമയത്ത് അധികം മാർക്കറ്റിങ്ങോ, വമ്പൻ പബ്ലിസിറ്റിയോ, സ്റ്റാറുകളോ ഒന്നും ഇല്ലാതെ വന്ന ഈ സിനിമ തീയറ്ററിൽ കാണാതെ ott വരാൻ കാത്തിരിക്കരുത്. തീയറ്ററിൽ തന്നെ കണ്ട് ത്രില്ലടിക്കൂ.
– നാരായണൻ

***

Susmitha R

കൃഷ്ണശങ്കര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്‍വസ്റ്റിഗേറ്റിവ് ത്രില്ലര്‍ ചിത്രമാണ് ‘കൊച്ചാള്‍’. . മിഥുന്‍, പ്രജിത്ത് എന്നിവരുടെ രചനയില്‍ ശ്യാം മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൃഷ്ണ ശങ്കര്‍ അവതരിപ്പിക്കുന്ന ശ്രീകുട്ടന്‍റെ ജീവിതത്തിലൂടെ സഞ്ചരിച്ച് സിനിമ എത്തിച്ചേരുന്നത് ഒരു കൊലപാതകത്തിന്‍റെ നിഗൂഢതകളിലേക്കാണ്. ടൈറ്റില്‍ കഥാപാത്രത്തെ മികച്ച രീതിയില്‍ പ്രേക്ഷക മനസ്സിലേക്ക് എത്തിക്കുന്നതില്‍ കൃഷ്ണ ശങ്കര്‍ പൂര്‍ണ്ണമായും വിജയിച്ചു എന്ന് തന്നെ പറയാം.

 

ഫ്രയിമുകളിലൂടെയും ഫ്രയിമുകൾക്കിടയിലും വായിച്ചു മനസ്സിലാക്കാൻ ഒട്ടേറെ സന്ദേശങ്ങള്‍ നൽകിക്കൊണ്ടാണ് സംവിധായകന്‍ കഥ പറച്ചില്‍ വ്യത്യസ്തമാക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ എന്നാല്‍ മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത നിറ സാന്നിധ്യമായി മാറിയിരിക്കുന്നു. ഇവിടെ ഏൽപ്പിക്കുന്ന ജോലി എന്തായാലും കിറുകൃത്യമായി നിറവേറ്റിയിരിക്കും. പിങ്കർ ബാബുവായി കൊച്ചാളിലും ഷൈൻ ടോം കസറിയിട്ടുണ്ട്. അതെ പോലെ എടുത്ത് പറയേണ്ട പ്രകടനമാണ് മുരളി ഗോപി എന്ന നടനില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. പതിവ് സീരിയസ് പോലീസ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ട്രാൻസിഷൻ ഇതിൽ കാണാൻ കഴിയും. ടെക്നിക്കൽ വിഭാഗത്തിലേയ്ക് പ്രവേശിക്കുമ്പോൾ എല്ലാവരും തങ്ങളുടെ ജോലികളോട് നീതി പുലർത്തി, അവതരിപ്പിക്കേണ്ട ചുമതലകള്‍ ഭംഗിയായി നിർവഹിച്ചിരിക്കുന്നു. സംവിധാനം, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവയുടെ ഒത്തിണക്കം ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. മണികണ്ഠന്‍ അയ്യപ്പയുടെ പശ്ചാത്തല സംഗീതം മികച്ചു നിന്നു. പ്രമേയത്തിന്റെ ഗൗരവം മനസ്സിലാക്കിതന്നെയാണ് മണികണ്ഠന്‍ സംഗീതം ഒരുക്കിയിരിക്കുന്നത്.

ഒരു നാടും, നാടിനെ ചുറ്റിപ്പറ്റിയുള്ള കഥകളുമെല്ലാം നാം സിനിമയിൽ കണ്ടു ശീലിച്ചവരാണ്. അതേ പാറ്റേന് തന്നെയാണ് കൊച്ചാളിലും, എന്നിരുന്നാലും പ്രധാന കഥാപാത്രങ്ങൾ ചെയ്തവരുടെ മിന്നുന്ന പ്രകടനം ചിത്രത്തെ വേറിട്ടു നിർത്തുന്നു. മുഖ്യധാരാ മലയാള സിനിമയിൽ കുടുംബ പ്രേക്ഷകർ തന്നെയാണ് വിധി എഴുതുന്നത് എന്ന് തന്നെയാണ് പൊതുവേ പറയാറുള്ളത്. ഇവിടെയും കുടുംബ സദസ്സുകൾ ഈ കൊച്ചാളിനെ മനസ്സറിഞ്ഞു ഏറ്റെടുത്തിരിയ്ക്കുന്നു.ഏറ്റവും ലളിതമായി പറഞ്ഞാൽ, ഒരു നല്ല സിനിമയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം ഈ ചിത്രത്തിൽ നിന്ന് ലഭിക്കുമെന്ന് നിസംശയം പറയാം.

Leave a Reply
You May Also Like

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ രംഗത്തിനായി ഒന്നിലധികം…

പടവലങ്ങ പോലെ ക്വാളിറ്റിയിൽ താഴോട്ട് പോകുന്ന ജിബു ജേക്കബ് രീതിയുടെ തുടർച്ച കൂടിയാണ് ഈ ചിത്രം

Yadu EZr Gnr :- Comedy Drama Lang :- മലയാളം കാർഗിൽ യുദ്ധത്തിനിടെ പാക്കിസ്ഥാൻ…

വീണ്ടും ഹോട്ടായി കങ്കണ, ഇങ്ങനെ കൊതിപ്പിക്കല്ലേ എന്ന് ആരാധകർ.

വസ്ത്രത്തിൽ ഫാഷൻ പരീക്ഷണങ്ങൾ നടത്തി ആരാധകരെ ഞെട്ടിക്കുന്ന സ്വഭാവമുള്ള ബോളിവുഡ് നടിയാണ് കങ്കണ. ഇപ്പോഴിതാ ഒട്ടിട്ടി ട റിയാലിറ്റി ഷോ ലോക്കപ്പിന് വേണ്ടി പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ് താരം.

ദുല്‍ഖര്‍ സല്‍മാന്റെ ‘സോളോ’ നായികാ നേഹ ശർമ്മ

ദുല്‍ഖര്‍ സല്‍മാന്റെ സോളോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നടി നേഹ ശർമ്മ. നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.…