“കൊച്ചാൾ : അത്ര കൊച്ചല്ലാത്തൊരു ഗംഭീര സിനിമ”

Susmitha R

മലയാള സിനിമയുടെ കാര്യത്തിൽ 2022ന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, പ്രേക്ഷകനെ നൂറു ശതമാനം എൻഗേജ് ചെയ്യിക്കുന്ന ചിത്രങ്ങൾ മാത്രം വിജയിക്കുന്നു എന്നതാണ്. അത് RRR, KGF 2, Vikram പോലെയുള്ള അന്യഭാഷ ചിത്രമായാലും ഭീഷ്മപർവ്വവും, ജോ & ജോ പോലെയുള്ള മലയാള ചിത്രങ്ങളായാലും. ആ കൂട്ടത്തിലേയ്ക് ചേർക്കാൻ കഴിയുന്ന ഒരു കൊച്ചു ചിത്രമാണ് കൃഷ്ണശങ്കർ നായകനായ ‘കൊച്ചാൾ’. തീയറ്ററിൽ ഇരിക്കുന്ന സമയമത്രെയും പ്രേക്ഷകനെ ചിരിപ്പിച്ചും, ത്രില്ലടിപ്പിച്ചും കൊച്ചാൾ മുന്നേറുന്നു.

 

ശ്യാം മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്.. ഷൈൻ ടോം ചാക്കോ, മുരളി ഗോപി എന്നിവരുടെ ഗംഭീര പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ്. എന്നിരുന്നാലും, വ്യക്തിപരമായി ഏറ്റവും ഇഷ്ടം തോന്നിയത് നായകൻ കൃഷ്ണശങ്കറിന്റെ പെർഫോമൻസ് ആണ്. സിവിൽ പൊലീസ് ഓഫീസർ ശ്രീക്കുട്ടനായി കിടിലൻ പെർഫോമൻസ് ആണ് കൃഷ്‌ണശങ്കർ കാഴ്ച വെച്ചിരിയ്ക്കുന്നത്. പൊക്കം കുറവുള്ള ഒരു പോലീസ് ഓഫീസറുടെ ജീവിതത്തിലെ രസകരമായ ചില മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ച ആദ്യ പകുതിയും, ത്രില്ലർ മൂഡിൽ ഒരു അന്വേഷണത്തിലൂന്നിയുള്ള സെക്കൻഡ് ഹാഫും ചേരുമ്പോൾ ‘കൊച്ചാൾ’ സകുടുംബം ആസ്വദിയ്ക്കാനുള്ളൊരു തീയറ്റർ വിരുന്നാകുന്നു.

ടെക്നിക്കൽ വിഭാഗം എല്ലാം മികച്ചു നിന്നു. പുതുമുഖ നായികയും തന്റെ വേഷം മികച്ചതാക്കിയിട്ടുണ്ട്. കഥയുടെ മാറ്റത്തിനനുസരിച്ച് എഡിറ്റിങ് പാറ്റേണ് മാറ്റിയതും കൈയ്യടികൾ അർഹിയ്ക്കുന്നു. ‘പിങ്കർ ബാബു’ എന്ന അലമ്പനായ ഗുണ്ടയുടെ കഥാപാത്രം ഷൈൻ ടോം ചാക്കോ നിസ്സാരമായി തകർത്ത് അഭിനയിച്ചിട്ടുണ്ട്. ഇത്തരം വ്യത്യസ്തമായ നല്ല സിനിമകൾ തിരഞ്ഞെടുത്ത് കൃഷ്ണശങ്കർ നായകനിരയിലേയ്ക് കൂടുതൽ ഉയരട്ടെ എന്ന് ആഗ്രഹിയ്ക്കുന്നു. ‘കൊച്ചാൾ’ അത്ര കൊച്ചതല്ല. ????

Verdict : Must Watch

Leave a Reply
You May Also Like

ഡോ.ആർഎൽവി രാമകൃഷ്ണൻ്റെ പേരിലെ ആർഎൽവി എന്താണ് ?

ഡോ.ആർഎൽവി രാമകൃഷ്ണൻ്റെ പേരിലെ ആർഎൽവി എന്താണ് ? അറിവ് തേടുന്ന പാവം പ്രവാസി തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന…

പ്രാവിന് ആശംസകൾ അറിയിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി, ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ

പ്രാവിന് ആശംസകൾ അറിയിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി, ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ   പത്മരാജന്റെ…

കമൽ ഹാസൻ വരുന്നു; പ്രഭാസ് – ദീപിക പദുകോൺ ചിത്രം “പ്രോജക്ട് – കെ” ഇന്ത്യൻ സിനിമയിലെ അത്ഭുതമാകാൻ ഒരുങ്ങുന്നു

കമൽ ഹാസൻ വരുന്നു; പ്രഭാസ് – ദീപിക പദുകോൺ ചിത്രം “പ്രോജക്ട് – കെ” ഇന്ത്യൻ…

ഒരാളുടെ പാട്ട് വൈറലാക്കി നേട്ടംകൊയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ആ വ്യക്തിക്ക് ഗുണം ചെയ്യുന്നുണ്ടോ ? ഗായകൻ ഷഹ്ബാസ് അമന്റെ പോസ്റ്റ്

പ്രശസ്ത ഗായകൻ Shahabaz Aman സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണിത്. അനവധി കഴിവുള്ള ഗായകർ സോഷ്യൽ…