“പ്രകാശൻ പറക്കുമ്പോൾ ഓർക്കേണ്ട പാഠങ്ങൾ”

Susmitha R

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ നവാഗതനായ ഷഹദ്‌ സംവിധാനം ചെയ്ത ചിത്രമാണ് പ്രകാശൻ പറക്കട്ടെ. മാജിക്കല്‍’ എന്നുവിശേഷിക്കാവുന്ന എന്തൊക്കെയോ ഈ കൊച്ചു വലിയ സിനിമയിലുണ്ട്. പ്രതീക്ഷകളേക്കാള്‍ ഒരു പിടി മുകളിലായിരുന്നു ഈ ചിത്രം നല്‍കിയ സിനിമാനുഭവം. മാതാപിതാക്കളും മക്കളും തമ്മിൽ അകലം സർവ്വ സാധാരണമാകുന്ന ഈ നൂറ്റാണ്ടിൽ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ബന്ധങ്ങൾ ശിഥിലമാകാൻ ഇത് പലപ്പോഴും കാരണമാകുന്നു. പ്രകാശൻ പറക്കട്ടെ ഈ ഒരു വിഷയത്തിലേയ്ക് ശ്രദ്ധ ഊന്നുന്ന ഒരു ചിത്രമാണ്. സിനിമയുടെ സമഗ്രതയില്‍ ഒരു കഥാപാത്രമോ കഥാസന്ദര്‍ഭമോ മുഴച്ചുനില്‍ക്കാതെയുള്ള തിരക്കഥാമികവാണ് ചിത്രത്തിന്റെ അടിക്കെട്ട്.

നര്‍മ്മത്തെ കറുത്തഹാസ്യമോ അപഹാസ്യമോ പരിഹാസമോ ആയി വേര്‍തിരിക്കാതെ പ്രമേയത്തിന്റെ അന്തര്‍ധാരയായി നിലനിര്‍ത്തുന്ന രചാനശൈലിയാണ് ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയുടെ വിജയം. സിനിമ ആവശ്യപ്പെടുന്ന മിതത്വം ദൃശ്യങ്ങളില്‍ ഉള്‍ക്കൊണ്ടാണ് ഛായാഗ്രാഹകന്‍ ഗുരു തന്റെ ക്യാമറാക്കോണുകളും ചലനങ്ങളും വിന്യസിച്ചിരിക്കുന്നത്. ഒരു ഫ്രെയിം പോലും ആസ്വാദനത്തിന് അരോചകമാവാതെ ഛായാഗ്രാഹകന്‍ സന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു. മനസ് തുറന്ന് ചിരിക്കാന്‍ പറ്റിയതും, സ്വാഭാവികത കൊണ്ട് ഞെട്ടിപ്പിക്കുന്ന പെര്‍ഫോമന്‍സുകളുള്ള, നല്ല തിരക്കഥയും സംവിധാനവുമുള്ള മികച്ച ചിത്രമാണ് പ്രകാശൻ പറക്കട്ടെ .

ഒരു സെക്കന്റ് പോലും ബോറടിക്കാതെ കാണാന്‍ പറ്റിയ നല്ല ഫ്രഷ് ഫീല്‍ തന്ന സിനിമ.മനുഷ്യരുടെ നിസഹായാവസ്ഥകളും നഷ്ടബോധവും ആഗ്രഹങ്ങളും ഇഷ്ടങ്ങളും വികാരങ്ങളുമെല്ലാം മനോഹരമായാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ഏറ്റവും ഗംഭീരമായി തോന്നിയ ഘടകം ഹ്യൂമറാണ്. സൈജു കുറുപ്പിനെ പോലെയൊരു പ്രഗത്ഭനായ നടൻ തന്നെയാണ് ഹ്യുമർ പ്രധാനമായും കൈകാര്യം ചെയ്തിരിക്കുന്നത്. സിറ്റുവേഷണല്‍ കോമഡികളും, ക്ലീഷേയല്ലാത്ത ചെറു ഡയലോഗുകളുമാണ് ഹ്യൂമര്‍ വശത്തിന്റെ മാറ്റ് കൂട്ടുന്നത്. നര്‍മത്തിലൂടെയാണ് ചിത്രത്തിന്റെ മുഴുവന്‍ കഥ നടക്കുന്നതെങ്കിലും പെട്ടെന്ന് സീരിയസും ഇമോഷണലുമാകുന്ന സന്ദര്‍ഭങ്ങള്‍ ഏച്ചുകൂട്ടലുകളില്ലാതെ കഥയില്‍ കടന്നുവരുന്നുണ്ട്.

എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ, സിനിമാപ്രേമികള്‍ എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണെന്ന് ഒരു സംശയവും കൂടാതെ പറയാം. വലിച്ച് നീട്ടാതെ കൃത്യതയോടെ, കഥയുടെ ആത്മാവ് ആദ്യാവസാനം നിലനിര്‍ത്തി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ ഷഹദ്‌ വിജയിക്കുന്നുണ്ട്. രസകരമായി അതിവേഗം അവസാനിക്കുന്ന ഒന്നാം പാതിക്ക് ശേഷം രണ്ടാം പാതിയിൽ കഥ അല്പം കൂടി സീരിയസ് ആകുന്നുണ്ട്. ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ മനോഹരമായ അനുഭവമാകുന്നു. ഓര്‍മകളിലേക്ക് തിരിഞ്ഞു നോക്കാതെ ഒരാള്‍ പോലും പടം കണ്ടിറങ്ങില്ല. മാത്യുസും, ദിലീഷ് പോത്തനും തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഇവരുടെ കോമ്പിനേഷൻ സീൻസ് എല്ലാം തന്നെ മികച്ചു നിന്നു. ലളിതമായ രീതിയിൽ ഗൗരവമുള്ള വിഷയങ്ങൾ അവതരിപ്പിക്കുന്ന ഇതേ പോലെയുള്ള സിനിമകള്‍ ഇനിയും മലയാളത്തിൽ വരണം എന്നാഗ്രഹിക്കുന്നു. ധ്യാൻ ശ്രീനിവാസൻ എന്ന എഴുത്തുകാരനെ ധ്യാൻ ശ്രീനിവാസൻ എന്ന നടനെക്കാൾ കൂടുതൽ ഇഷ്ടം.

Leave a Reply
You May Also Like

വൈറലാകുന്ന വിവാഹ ഫോട്ടോഷൂട്ട്

പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ ഒക്കെ നടത്തി ശ്രദ്ധിക്കപ്പെടാൻ ആളുകൾ ഏതറ്റം വരെ പോകാനും ഇന്നത്തെ…

സാരിയിൽ സുന്ദരിയായി നിമിഷ സജയൻ

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ആ ചിത്രത്തിലെ വളരെ സ്വാഭാവികമായ…

ഉപ്പും മുളകിലെ മുടിയന്റെ പൂജയുടെ ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

നടിയും സംവിധായികയും നർത്തകിയും മോഡലും ടിവി അവതാരകയുമാണ് അശ്വതി നായർ, മലയാളം ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിൽ പ്രവർത്തിക്കുന്ന…

‘കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ.. ‘എന്നു മീശപിരിച്ചു പറഞ്ഞ ഭരതന്‍ ഒടുവില്‍ ‘മീശയില്ലാവാസു’വായി

Saji Abhiramam മന്ദബുദ്ധിയായ വില്ലനും വീട്ടുകാര്യസ്ഥനും കാര്യശേഷിയില്ലാത്ത ഗുണ്ടയുമായി മലയാളികളെ ചിരിപ്പിച്ച പറവൂർ ഭരതൻ. മലയാളത്തില്‍…