ഇനി വളർന്നു വരുന്ന പുതിയ തലമുറയെങ്കിലും “ഗാന്ധർവ്വ വൃക്ഷ”ങ്ങളിലെ ഈഗോ’ യിൽ തളച്ചിടാതിരിക്കട്ടെ

278

Suvith Vidyadharan

അർഹിച്ച “വില ” ( അംഗീകാരമാകാം ഉദ്ദേശിച്ചത് ) കിട്ടാത്തതു കൊണ്ട് മലയാളശബ്ദത്തിൽ ഇനി ” ഗന്ധർവ്വ കുമാരൻ ” പാടുന്നില്ലത്രേ…. ഹോ,,, “കുമാരൻ ” മലയാളത്തിലെ പാട്ടു നിർത്തിയതുകൊണ്ട് ഇനി എന്തെല്ലാം അനർത്ഥങ്ങളാകും കേരളക്കരയെ കാത്തിരിക്കുന്നത്….ദൈവം വരദാനമായി കൊടുത്ത ആ ഗാന “ഗന്ധർവ്വ ശബ്ദ ” ത്തോടുള്ള എല്ലാ ബഹുമാനത്തോടെയും, അദ്ദേഹം പാടി അനശ്വരമാക്കിയ പാട്ടുകളോടുള്ള എല്ലാ ഇഷ്ടത്തോട് കൂടി തന്നെയും പറയട്ടെ,,,,

അംഗീകാരം പോട്ടെ…. ഒരു ” പരിഗണന “പോലും കിട്ടാത്ത,,,, അല്ലെങ്കിൽ മന: പൂർവ്വം അവഗണിയ്ക്കപ്പെട്ടിട്ടുള്ള എത്ര അതുല്യ ഗായകർ ജനിച്ചു, ജീവിയ്ക്കുന്ന മണ്ണാണ് ഈ കൊച്ചു കേരളം.ശബ്ദം കൊണ്ട് ഒരു പക്ഷേ ഗന്ധർവ്വ നോളം കിടനിൽക്കുന്ന ഒരു പറ്റം ഗായകരുടെ ത്യാഗം കൂടി ആ “ഗാന്ധർവ്വ “ത്തിന്റെ വസന്തത്തിന് വളമായിട്ടുണ്ട്.

ഇന്നും ഈ സമൂഹത്തിൽ നിലനിൽക്കുന്നതും , ദൈവ സൃഷ്ടിയല്ലാതെ,,,മനുഷ്യരാൽ മാത്രം നിർമ്മിക്കപ്പെട്ടതുമായ “മത മെന്നതും, ജാതി ” എന്നതുമായ കാരണങ്ങളാൽ പിന്തള്ളപ്പെട്ടു പോയ ഒരു പാട് ഗായകർ ഇന്നും അവസരങ്ങൾ കിട്ടാതെ ,,, അല്ലെങ്കിൽ അവസരങ്ങൾക്ക് വേണ്ടി സ്വന്തം സംഗീതത്തെ ആരുടേയും മുൻപിൽ അടിയറവ് വെയ്ക്കാതെ ഇന്ന് “സൂര്യതേജസ്സോടെ ” ഈ മലയാളക്കരയിൽ ജ്വലിച്ചു നിൽക്കുന്നു.

പന്തളം ബാലൻ, ജി.വേണുഗോപാൽ, കെ.ജി മാർക്കോസ്, ഉണ്ണിമേനോൻ ,സതീഷ് ബാബു, മിൻമിനി, ലതിക, സുദീപ്.. പുതിയ തലമുറയിലെ കൊല്ലം അഭിജിത്ത്… എന്നീ എണ്ണമറ്റ അതുല്യ കലാകാരൻമാരും കലാകാരികളും ( എനിക്കറിയാത്തതോ ഓർമ്മയിൽ വരാത്തതോ ആയ എത്രയോ അതുല്യപ്രതിഭകൾ വേറെ )അവഗണിക്കപ്പെട്ടു പോയത് അവരാരും നല്ല ശബ്ദത്തിന് ഉടമകളല്ലാത്തവർ ആയത് കൊണ്ടായിരുന്നില്ല. മറിച്ച് ഈ ” പ്രബുദ്ധ കേരള” ത്തിൽ ഈ നൂറ്റാണ്ടിലും നിലനിൽക്കുന്ന ജാതീയതയുടേയും, രാഷ്ട്രീയത്തിന്റേയും, സാമ്പത്തിക സ്വാധീനത്തിന്റേയും പിൻബലം കൊണ്ടു മാത്രമാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് ” കലാഭവൻ മണി ” എന്ന അനുഗ്രഹീത കലാകരന്റെ അനിയൻ ആർ എൽ വി രാമകൃഷ്ണൻ….

ഇനി വളർന്നു വരുന്ന പുതിയ തലമുറയെങ്കിലും “ഗാന്ധർവ്വ വൃക്ഷ”ങ്ങളിലെ ഈഗോ’ ” യുടെ തണലിലും, സാമൂഹിക അസമത്വങ്ങളുടെ ചങ്ങലകളിലും തളച്ചിടാതെ അതിനും മുകളിലെ “സംഗീതത്തിന്റെ അനന്തവിഹായസി” ലേക്ക് പടർന്ന് പന്തലിക്കട്ടെ,,,ജാതിയും, മതവും, രാഷ്ട്രീയവുമല്ല,,, മനുഷ്യരാണ് ആത്യന്തികമായ സത്യം എന്ന തിരിച്ചറിവ് എന്ന് ഈ സമൂഹം തിരിച്ചറിയുന്നുവോ, അത് അംഗീകരിക്കുന്നുവോ,,,,,, അന്നേ ഈ “ഇരുകാലിയിൽ ” നിന്നും മനുഷ്യൻ ” മനനം ചെയ്യുന്ന “യഥാർത്ഥ മനുഷ്യനാകുകയുള്ളൂ,,,