Suzhal – The vortex (2022)
Amazon Prime

അനസ് പൂവത്തിങ്കൽ.

വിക്രം വേദ ക്രിയേറ്റർഴ്സ് ആയ പുഷ്‌കർ ഗായത്രി ആമസോണ് പ്രൈമിനു വേണ്ടി ക്രിയേറ്റ് ചെയ്ത സീരീസാണ് സുഴൽ .തമിഴ്നാടിലെ ഒരു ചെറിയ ഗ്രാമത്തിൽ നടക്കുന്ന കഥയാണ് സീരീസിന്റെത്.. ഗ്രാമത്തിലെ ഒരു ഫാക്ടറിക്ക് തീപിടിക്കുന്നു..അന്നേ ദിവസം തന്നെ അവിടെയുള്ള ഒരു പെണ്കുട്ടിയെ കാണാതാവുകയും ചെയ്യുന്നു.. ഈ രണ്ടു സംഭവങ്ങളെ ചുറ്റിപറ്റി നടക്കുന്ന അന്വേഷണവും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സീരിസിന്റെ ഇതിവൃത്തം.

 

കതിർ, ഐശ്വര്യ രാജേഷ്, പാർഥിബൻ, ഗോപിക രമേശ്.. എന്നിങ്ങനെ ഒരു വലിയ താര നിര തന്നെയാണ് സീരിസിന്റെ പ്ലസ്.അതിനൊപ്പം തന്നെ ത്രില്ലിംഗ് ആയ കഥയും കാരക്റ്റർ ഡെവലപ്‌മെണ്ടും എല്ലാം സീരീസിനെ നല്ല രീതിയിൽ എൻഗേജിങ് ആക്കാൻ സഹായിക്കുന്നുണ്ട്..കതിർ, ഐശ്വര്യ, എന്നിവരുടെ പ്രകടനം എടുത്തു പറയണം.കഥ നടക്കുന്ന ഗ്രാമവും ആ ഗ്രാമാന്തരീക്ഷവും കഥാഗതിക്ക് കൊടുക്കുന്ന ബൂസ്റ്റ് ചെറുതല്ല.

എന്നാൽ ആ ഗ്രാമത്തിൽ കഥ ഒതുങ്ങി നിൽക്കുന്നുമില്ല എന്നു വേണം പറയാൻ.. കാരണം അവിടത്തെ ആളുകളിലൂടെ അവരുടെ പ്രശനങ്ങളിലൂടെ റിലെജിയൻ മുതൽ ഹ്യൂമൻ ഇമോഷൻസ് വരെയുള്ള ആ ഒരു കോൺഫ്ലിക്റ്റ് തിരക്കഥയിൽ ഉൾക്കൊള്ളിക്കുന്നുണ്ട് … അത് കൊണ്ട് തന്നെ എൻഗേജിങ് ആയ രീതിയിൽ തന്നെ സീരീസ് മുന്നോട്ട് പോവുന്നുമുണ്ട്.

 

Dop യാണ് എടുത്തു പറയണ്ട കാര്യം…. സീരീസിലെ പ്രധാന ഭാഗങ്ങളിൽ വരുന്ന എല്ലാ വിശ്വൽസും അത് ആവശ്യപ്പെടുന്ന രീതിയിൽ തന്നെ എടുത്തിട്ടുണ്ട്..കിടിലൻ ഫ്രയിമുകൾ ,സിറ്റുവേഷൻസ് ആയി ഇഴുകി ചേരുന്ന ബിജിഎം എന്നിവയെല്ലാം സീരീസിനെ മികച്ചതാക്കി മാറ്റുന്നു. സ്വൽപം ലാഗോടു കൂടെ മുന്നേറുന്ന കഥയും ഏറെക്കുറെ പ്രടിക്റ്റബിൾ ആയ ട്വിസ്റ്റും മാറ്റി നിർത്തിയാൽ നല്ല ഒരു സീരീസ് തന്നെയാണ് സുഴൽ.

സമീപ കാലത്തു തമിഴിൽ നിന്നും വന്ന വിലങ് സീരീസ് പോലെയോ അല്ലെങ്കിൽ Mare of East town പോലെയോ അല്ലെങ്കിൽ ബ്രോഡ്ചർച്ചു പോലെ ഒക്കെയുള്ള ഒരു ചെറിയ ഗ്രാമത്തെ ചുറ്റിപറ്റി നടക്കുന്ന ക്രൈംഡ്രാമ ത്രില്ലറുകൾ ഇഷ്ട്ടപെടുന്നവർക്ക് ട്രൈ ചെയ്യാം.

Above average

Leave a Reply
You May Also Like

സാമന്ത രാഷ്ട്രീയത്തിലേക്കോ ? ചേരാനുദ്ദേശിക്കുന്നത് ഈ പാർട്ടിയിൽ ?

സാമന്ത റൂത്ത് പ്രഭു അടുത്തിടെ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ‘ഖുഷി’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഈ ജോഡിയുടെ…

ഓൺലൈൻ സിനിമ-തിയേറ്റർ രംഗത്ത് ദൃശ്യവിസ്മയമൊരുക്കാൻ “സിനിഹോപ്സ്”

ഓൺലൈൻ സിനിമ-തിയേറ്റർ രംഗത്ത് ദൃശ്യവിസ്മയമൊരുക്കാൻ “സിനിഹോപ്സ്”; ലോഗോ ലോഞ്ച് ചെയ്തു… സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യ…

എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു, ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’

Prem Mohan ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ എന്നാ താൻ കേസ് കൊട് എന്ന…

ചോദ്യചിഹ്നമായി ചോരപ്പാടുകൾ, നിഗൂഢതകളുടെ വാതിൽ തുറന്ന് ‘സീക്രട്ട് ഹോം’

ചോദ്യചിഹ്നമായി ചോരപ്പാടുകൾ, നിഗൂഢതകളുടെ വാതിൽ തുറന്ന് ‘സീക്രട്ട് ഹോം’ സെക്കൻഡ് ലുക്ക് പോസ്റ്റർ ചോദ്യചിഹ്നമായി സ്വീകരണമുറിയിലെ…