ഈ നാട്ടിൻപുറത്തുകാരി തന്നെ പലവിധത്തിൽ തകർക്കാൻ ശ്രമിച്ച പലരെയും അതിജീവിച്ചാണ് വിജയം കൊയ്തത്

253

Swalih Arikkulam

ആദ്യമായിട്ടാണ് ഒരാളുടെ അരമണിക്കൂറോളം നീണ്ട ലൈവ് മുഴുവനായി കാണുന്നത് . പക്വവും ദൃഡനിശ്ചയം നിറഞ്ഞതും , ഒപ്പം വിജയത്തിന്റെ ഔന്നിത്യം അഹങ്കാരത്തിന്റെ കണികയായി സ്പർശിക്കുക പോലും ചെയ്യാത്ത സംസാരം  വിജയസോപാനത്തിലേക്കെത്താൻ സഹായിച്ച ഓരോരുത്തരെയും എണ്ണിപ്പറഞ്ഞുള്ള നന്ദി വാക്കുകൾ .

മജ്സിയ എന്ന വടകരകാരിയെ കുറിച്ച് മുമ്പ് ഒന്ന് രണ്ട് ഫീച്ചറുകൾ എവിടെയോ വായിച്ചിരുന്നെങ്കിലും ഇപ്പോഴാണ് കൂടുതലറിയുന്നത് . റഷ്യയിൽ നടന്ന വേൾഡ് പവർ ലിഫ്റ്റിങ് ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ഈ നാട്ടിൻപുറത്തുകാരി , തന്നെ പലവിധത്തിൽ തകർക്കാൻ ശ്രമിച്ച പലരെയും അതിജീവിച്ചാണ് വിജയം കൊയ്തത് എന്നറിയുമ്പോഴാണ് വിജയത്തിന് ഇരട്ടിമധുരം ഉണ്ടാകുന്നത് .


മത്സരങ്ങൾക്കിടെ സ്പോണ്സർഷിപ്പിൽ നിന്ന് പിന്മാറി സാമ്പത്തികമായും മാനസികമായും ഒരു കൂട്ടർ അവരുടെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ , സോഷ്യൽമീഡിയ തന്നെയാണ് അവർക്ക് തുണയായത് . അവർക്കുള്ള സമ്മാനവും എതിരാളികളോടുള്ള മധുരപ്രതികരവുമായി മെഡലിനെ സമർപ്പിക്കുന്നു അവർ .

പെൺകരുത്തിന്റെ പ്രതീകമായി ഇന്ത്യയൊട്ടുക്കും മജ്‌സിയ മാറട്ടെ . ആത്മവിശ്വാസവും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കാൻ മജ്‌സിയ സഹോദരിമാർക്കൊക്കെയും പ്രചോദനമാകട്ടെ .അവർക്ക് അർഹമായ സ്വീകരണവും പരിഗണനയും നൽകാൻ നമ്മുടെ നാട് മുന്നിട്ടിറങ്ങുമെന്ന് പ്രത്യാശിക്കാം .