ലിംഗംമുറി വിവാദത്തിൽ പെട്ട സ്വാമി ഗാംഗേശാനന്ദ സിനിമയിൽ അഭിനയിക്കുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
293 VIEWS

ഫെബ്രുവരി 13 മുതൽ തുടർച്ചയായി 50 ദിവസങ്ങളിൽ 50 കാരക്ടർ പോസ്റ്ററുകൾ രംഗത്തിറക്കി സ്വപ്നസുന്ദരി ശ്രദ്ധ നേടുന്നു. ഡോ രജിത് കുമാറും ഡോ ഷിനു ശ്യാമളനും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയാണ് സ്വപ്നസുന്ദരി. സിനിമയുടെ പ്രമോഷൻ അത്രമാത്രം ജനഹൃദയങ്ങളിൽ എത്തിക്കാനാണ് ഇത്തരമൊരു പോസ്റ്റർ പരിപാടി ചെയ്തതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഏപ്രിൽ മൂന്നിന് സിനിമയുടെ അമ്പതാം പോസ്റ്റർ ആയി ഡോക്ടർ ഷിനു ശ്യാമളന്റെ പോസ്റ്റാണ് പുറത്തിറക്കിയത്. ഈ സിനിമയുടെ മറ്റൊരു സവിശേഷത ഇതിൽ മറ്റൊരു പ്രധാന വേഷത്തിൽ സ്വാമി ഗാംഗേശാനന്ദ എത്തുന്നു എന്നുള്ളതാണ്. തിരുവനന്തപുരത്തു ലിംഗഛേദ വിവാദത്തിൽ പെട്ട ആളാണ് സ്വാമി ഗാംഗേശാനന്ദ . എന്നാൽ പിന്നീട് അദ്ദേഹം നിരപരാധിയാണ് എന്ന നിലക്കുള്ള വാർത്തകളും വന്നിരുന്നു. ഇതിനു മുൻപ് ഏറ്റവുമധികം ക്യാരക്ടർ പോസ്റ്ററുകൾ രംഗത്തിറക്കിയത് ലൂസിഫറിന് വേണ്ടി ആയിരുന്നു. 27 പോസ്റ്ററുകൾ ആണ് അന്നിറക്കിയത്. അമ്പതിലേറെ കഥാപാത്രങ്ങളാണ് സ്വപ്നസുന്ദരിയിൽ അഭിനയിക്കുന്നത്.

ലിംഗംമുറി വിവാദത്തിൽ പെട്ട ഗാംഗേശാനന്ദ ഇതിൽ സ്വപ്നനന്ദ ആയി ആണ് അഭിനയിക്കുന്നത്. ‘സത്യം എത്ര നാൾ കഴിഞ്ഞാലും ഒരിക്കൽ പുറത്തുവരും’ എന്ന ക്യാപ്ഷ്യനോടെ ആണ് സ്വാമിയുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറക്കിയത്.

എസ്.എസ്. പ്രൊഡക്‌ഷൻസിന്റെയും അൽഫോൺസാ വിഷ്വൽ മീഡിയയുടെയും ബാനറിൽ സലാം ബി.റ്റി, സുബിൻ ബാബു, ഷാജു സി.ജോർജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബിഗ് ബോസ് ഫെയിം ഡോ. രജിത്കുമാർ സാനിഫ്അലി, ശിവജി ഗുരുവായൂർ, ശ്രീറാം മോഹൻ, സാജൻ പള്ളുരുത്തി, പ്രദീപ് പള്ളുരുത്തി, സാജിദ് സലാം, ജിന്റോ, ഡോ. ഷിനു ശ്യാമളൻ, ദിവ്യാ തോമസ്, ഷാരോൺ സഹിം , ഷാർലറ്റ് സജീവ്, മനീഷ മോഹൻ, ഷാൻസി സലാം, ബെന്നി പൊന്നാരം, ഷിബു ഇച്ചാമഠം,നിഷാദ് കല്ലിങ്ങൽ, രജീഷ് സോമൻ, ബാലസുര്യ,സാബുകൃഷ്ണ, സണ്ണി സംഘമിത്ര, അന്ന ഏയ്ഞ്ചൽ, അബു പട്ടാമ്പി,ജാനകി ദേവി, അൽന ബിജു, പവിത്ര, ശാരദാമ്മ, സന്ധ്യ, അമ്പിളി, ഉമ മഹേശ്വരി, ആഷിഖ്, പീലികൃഷ്ണ,ഷമീർ ബാബു, രാജി തോമസ്, രമേശ് ആനപ്പാറ, രവി മസ്കറ്റ്, സാഫല്യം കബീർ ,നസ്രിൻ ,അഫ്രീൻ, മധു പിള്ള, സൈജു,, ബഷീർ പൂപ്പാറ,അലക്സ്‌ പെത്തൂട്ടി, ഇന്ദുജ, സ്വാമി ഗംഗേശാനന്ദ ,രാജീമേനോൻ, മുഹമ്മദ്‌ പെരുമ്പാവൂർ, വിജയൻ പള്ളുരുത്തി, അജയൻ പുറമല, ഫിറോസ് ബാബു, ആര്യ ജയൻ, ഇവാന മരിയ തോമസ്, ജോയ് നടുക്കുടി, വില്യംസ് കളമശ്ശേരി, ജോ ജോസഫ് ഷാജി, വൈഗ,ലെനി, ദേവി നന്ദന, രശ്മി, ഷെയ്ഖ് ഫാബിൽ തുടങ്ങിയവരാണ് താരങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ