കുഴൽപ്പണം അഥവാ ഹവാല എന്ന് കേട്ടിട്ടുള്ളതല്ലാതെ പലർക്കും അത് എന്തെന്ന് അറിയില്ല

338

Swami Nathan

കുഴൽപ്പണം അഥവാ ഹവാല എന്ന് കേട്ടിട്ടുള്ളതല്ലാതെ പലർക്കും അത് എന്തെന്ന് അറിയില്ല എന്നാണ് എന്റെ ഊഹം. ജെനറൽ നോളജ് പ്രചരണത്തിന്റെ ഭാഗമായി ഇന്ന് അവതരിപ്പിക്കുന്ന വിഷയം ഹവാലയാണ്. ഇതിന്റെ ചരിത്ര പാശ്ചാത്തലം സാമൂഹിക പാശ്ചാത്തലം എന്നിവയെക്കുറിച്ച് തൽക്കാലം ഒന്നും പറയുന്നില്ല.

കുഴൽപ്പണം, ഹവാല, ഹുണ്ടി എന്നിവ ഒരു തരം informal banking system ആണ്. ഇൻഡ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മിഡിൽ ഈസ്റ്റ്, ഹോൺ ഒഫ് ആഫ്രിക്ക (ജിബൂട്ടി, സോമാലിയ, എത്യോപ്യ, എറിട്രിയ) എന്നിവിടങ്ങളിലയിരുന്നു ഇത് കൂടുതലും കണ്ട് വരുന്നത്. ഇപ്പോൾ ഇത് മറ്റ് രാജ്യങ്ങളിലേയ്ക്കും വ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. ഹവാല പണം ഒരിക്കലും ബാങ്ക് വഴി വരില്ല. എല്ലാം കാഷ് ഡീലിംഗ് മാത്രമാണ്. ഹവാല ബ്രോക്കർമാരുടെ ഒരു ശൃംഗലവഴിയാണ് ഇടപാടുകൾ നടക്കുന്നത്. പണം അയക്കുന്ന ആൾ ഒരു ബ്രോക്കറുടെ (broker A)കൈയിൽ പണം കൊടുക്കുന്നു ആർക്ക് കൊടുക്കണം password എന്നിവ ബ്രോക്കറെ അറിയിക്കുന്നു.

ബ്രോക്കർ A പണം അയക്കേണ്ട രാജ്യത്തിലെ ഒരു ബ്രോക്കറുമായി (Broker B) ബന്ധപ്പെടുന്നു. ബ്രോക്കർ B പൈസ പണം കിട്ടേണ്ട ആൾക്ക് കൊടുക്കുന്നു. ഗൾഫിലുള്ളവർ നാട്ടിൻപുറത്തെ അവരുടെ വീടുകളിലേയ്ക്ക് പൈസ അയക്കുന്ന ഇടപാടുകളിൽ password ഒന്നും ഉണ്ടാവില്ല. എല്ലാർക്കും എല്ലാരെയും ഒരുവിധം അറിയാവുന്ന സെറ്റപ്പിൽ ആളിന്റെ പേരും വീട്ട് പേരും സ്ഥലവും മതി. അവിടത്തെ ലോക്കൽ ബ്രോക്കർക്ക് ആ പറയുന്ന ആൾക്കാരെ പരിചയം ഉണ്ടാവും. വൻ നഗരങ്ങളിലേയ്ക്ക് പണം അയക്കുമ്പോൾ മാത്രമാണ് പാസ്സ് വേഡും മറ്റും ഉപയോഗിക്കുന്നത്. കോടികളുടെ ഇടപാട് ആണെങ്കിൽ ഒരു കറൻസി നോട്ട് കീറി അതിന്റെ പകുതി ഇടപാട് കാരന് കൊടുക്കും. ഒരു പകുതി മറ്റെ ബ്രോക്കറുടെ കൈയിൽ എത്തിക്കും. പണം കിട്ടണമെങ്കിൽ ഇടപാട് കാരന്റെ കൈയിലുള്ള നോട്ടിന്റെ പകുതി കാണിക്കണം.

വിശ്വാസത്തിന്റെ പുറത്താണ് ഹവാല ബ്രോക്കർ ശൃംഗലയുടെ നിലനിൽപ്പ്. ബ്രോക്കർമാർ തമ്മിൽ പൈസ കൈമാറ്റം അപൂർവ്വമായേ സംഭവിക്കാറുള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ട്രാൻസാക്ഷൻസ് വച്ച് കണക്കുകൾ ബാലൻസ് ആയി പൊയ്ക്കോളും. സ്വർണ്ണം കള്ളക്കടത്ത്കാർ വിദേശത്തേയ്ക്ക് പണം അയക്കുന്നത് എപ്പോഴും ഹവാല വഴി ആകും. ചില രാജ്യങ്ങളിൽ നിലവിലുള്ള കറൻസി റെസ്ട്രിക്ഷൻസ് ബൈപാസ്സ് ചെയ്യാനുള്ള ഒരു പ്രധാന മാർഗ്ഗമാണ് ഹവാല.