ബിഗ് ബോസ്സില്‍ നിന്നും പുറത്താക്കിയ വിവാദ സ്വാമി ചാനല്‍ ഫ്‌ലോറില്‍ അടിയുണ്ടാക്കുന്ന വീഡിയോ പുറത്ത്

346


വിവാദമായ ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ നമ്മെ ഞെട്ടിക്കുകയും ഒടുവില്‍ സഹികെട്ടപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷോയില്‍ നിന്നും പുറത്താക്കുകയും ചെയ്ത വിവാദ നായകന്‍ സ്വാമി ഓം ലൈവ് ഷോയ്ക്കിടെ ചാനല്‍ ഫ്‌ലോറില്‍ അടിയുണ്ടാക്കുന്ന രംഗം പുറത്ത്. സ്വയം പ്രഖ്യാപിത ദൈവമായ സ്വാമി ചാനല്‍ ചര്‍ച്ചയ്ക്കിടെ പാനലില്‍ ഉള്ള സ്ത്രീയെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയും ഒടുവില്‍ മറ്റുള്ളവരുമായി തല്ലുകൂടുകയുമായിരുന്നു.

മുന്‍പ് ബിഗ് ബോസ്സ് സഹവാസികളുടെ മേല്‍ മൂത്രം ഒഴിച്ചതിനാണ് ബിഗ് ബോസ്സ് അധികൃതര്‍ ഇദ്ദേഹത്തെ പിടിച്ചു പുറത്തിട്ടത്. അതിനെ തുടര്‍ന്ന്ബിഗ് ബോസ് അവതാരകനും ബോളിവുഡ് താരവുമായ സല്‍മാന്‍ ഖാന്‍ ഐഎസ്‌ഐ ഏജന്റാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തന്നെ പുറത്തിട്ട ദേഷ്യത്തില്‍ താനൊഴികെ അവിടെയുണ്ടായിരുന്ന എല്ലാവരും രാജ്യദ്രോഹികളാണെന്നാണ് അദ്ദേഹം വെടി പൊട്ടിച്ചിരുന്നത്. ഷോയിലെ മറ്റുള്ളവര്‍ക്കെതിരെ അദ്ദേഹം ലൈംഗികാരോപണവും അദ്ദേഹം ഉയര്‍ത്തിയിരുന്നു.

മുന്‍പ്ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, സെയ്ഫ് അലി ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരെ തട്ടിക്കൊണ്ടുവന്ന് ഹിന്ദുക്കളാക്കുമെന്ന് പറയുന്ന സ്വാമി ഓമിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് വാര്‍ത്തയായിരുന്നു.