Swami Sandeepananda Giri യുടെ ഒരു ട്രോള് പോസ്റ്റാണിത് . 2014 ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ആണ് പരാമർശ വിഷയം. ഇടയ്ക്കിടയ്ക്ക് സംഘ്പരിവാരങ്ങളേ പരിഹസിച്ചു പോസ്റ്റിടുന്ന Sandeepananda Giri അവരുടെ കണ്ണിലെ കരടായിട്ടു കാലങ്ങൾ കഴിഞ്ഞു. സ്വാമിയുടെ ഹ്രസ്വവും രസകരവുമായ പോസ്റ്റ് വായിക്കാം.
Sandeepananda Giri :
“പണ്ട് ഗണപതി വിഗ്രഹങ്ങൾ പാലുകുടിച്ച പോലെ ഇന്നലെ കോന്നി റാന്നി തുടങ്ങയ കേരളത്തിലെ പല പ്രദേശങ്ങളിലും പല അത്ഭുതങ്ങളും നടന്നു. കോന്നിയിലെ സതീശന്റെ വീട്ടിലെ കാലിയായ ഗ്യാസ് സിലിണ്ടർ എടുക്കാൻ നോക്കിയ ഗ്യാസുകാരൻ അത്ഭുതപ്പെട്ടുപോയി ഗ്യാസ് നിറഞ്ഞിരിക്കുന്നു. നേമത്ത് പത്മവിലാസത്തിൽ താമസിക്കുന്ന വേലായുധൻ തന്റെ പെട്രോൾ തീർന്ന വാഹനം കഷ്ടപ്പെട്ട് തള്ളി പെട്രോൾ പമ്പിൽ എത്തിച്ച് 100 രൂപ പെട്രോളടിക്കാൻ കൊടുത്തു, പമ്പു ജീവനക്കാരൻ പറഞ്ഞു സാറേ ടാങ്ക് ഫുള്ളാണ് ഒരു തുള്ളി ഒഴിക്കാൻ സ്ഥലമില്ലെന്ന്. അത്ഭുതമെന്ന് പറയട്ടെ പല ബാങ്ക് അക്ക്വണ്ടുകളിലും 15 ലക്ഷം വീതം വന്നുചേർന്നു. ഈ അത്ഭുതത്തിന്റെ രഹസ്യം ഒരു ദിവ്യൻ ആകാശത്തുനോക്കി ശരണം വിളിച്ചതിനാലത്രെ!!! ഇനി എന്തൊക്കെ അത്ഭുതങ്ങൾ കാണണം കേൾക്കണം, സ്വാമി ശരണം.”