Swami Sandeepananda Giri

അമേരിക്കന് അമർഷം വരുമ്പോൾ ഉപയോഗിക്കുന്ന ഒരു വാക്കാണ് fuck. ഇന്ന് സ്വാമി വിവേകാനന്ദൻ ജീവിച്ചിരുന്നുവെങ്കിൽ ഇന്ത്യൻ ഭരണകൂട നേതാക്കളെ നോക്കി നട്ടെല്ല് നിവർത്തി ഒരു മടിയും കൂടാതെ പറയും ——- in India. ചിക്കാഗോ പ്രസംഗത്തിൽ ഞാൻ ഹിന്ദുവെന്നതിലും ഭാരതീയനെന്നതിലും അഭിമാനിക്കുന്നുവെന്ന് എണ്ണിയെണ്ണി പറയുന്ന ഭാഗം ഇവിടെ പങ്ക് വെക്കുന്നു.

സഹിഷ്ണുതയും സാർവ്വലൌകികസ്വീകാരവും,രണ്ടും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായി എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾ സാർവ്വലൌകികസഹിഷ്ണുതയിൽ വിശ്വസിക്കുക മാത്രമല്ല സർവ്വമതങ്ങളും സത്യമെന്ന് സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സർവ്വമതങ്ങളിലേയും സർവ്വരാജ്യങ്ങളിലേയും പീഡിതർക്കും ശരണാർത്ഥികൾക്കും അഭയമരുളിയതാണ് എന്റെ ജനതയെന്നതിൽ ഞാൻ അഭിമാനിക്കുന്നു. റോമൻ മർദ്ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകർത്തു തരിപ്പണമാക്കപ്പെട്ട ആ കൊല്ലംതന്നെ ദക്ഷിണഭാരതത്തിൽ വന്ന് അഭയം പ്രാപിച്ച ആ ഇസ്രയേൽ വർഗ്ഗത്തിന്റെ അതിപവിത്രവശിഷ്ടം ഞങ്ങളുടെ അങ്കതലത്തിൽ സംഭൃതമായുണ്ടെന്ന് നിങ്ങളോടു പറയാൻ എനിക്കഭിമാനമുണ്ട്.

മഹിമയുറ്റ ജരതുഷ്ട്രജനതയ്ക്ക് അഭയം നൽകിയതും അവരുടെ അവശിഷ്ടത്തെ ഇന്നും പോറ്റിപ്പോരുന്നതുമായ മതത്തിലുൾപ്പെട്ടവെനെന്നതിൽ ഞാൻ അഭിമാനിക്കുന്നു.
അല്ലയോ സോദരരേ, എത്രയും ശൈശവംമുതൽ ജപിച്ചിട്ടുള്ളതായി എനിക്കോർമ്മയുള്ളതും ലക്ഷക്കണക്കിനാളുകൾ എന്നും ജപിക്കുന്നതുമായ ഒരുസ്തോത്രത്തിൽ നിന്ന് ചില വരികൾ കേൾപ്പിക്കാം,
{ത്രയീ സാംഖ്യം…….ശിവമഹിമ്നാസ്തോത്രം.7}

പലയിടങ്ങളിലായി ഉറവയെടുത്ത് പല പുഴകളിലൂടെ ജലം കടലിൽ കൂടികലർന്ന് ഒന്നാകുന്നുവല്ലോ;
അല്ലയോ പരമേശ്വരാ,രുചിവൈചിത്ര്യംകൊണ്ടു മനുഷ്യർ കൈകൊള്ളുന്നവഴികൾ,വളഞ്ഞോ നേരയോ പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്. എല്ലാവരും ശ്രമിക്കുന്നത് ഒടുവിൽ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ. വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകരസന്തതിയായ മതഭ്രാന്തുംകൂടി ഈ സുന്ദരഭൂമിയെ കയ്യടക്കിയിരിക്കയാണ്.അവ ഈ ഭൂമിയെ അക്രമംകൊണ്ടു നിറച്ചിരിക്കുന്നു.മനുഷ്യരക്തത്തിൽ പലവുരു കുതിർത്തിരിക്കുന്നു.സംസ്കാരത്തെ സംഹരിച്ചിരിക്കുന്നു.ജനതയെ നൈരാശ്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഈ കൊടും പിശാചുക്കളില്ലായിരുന്നുവെങ്കിൽ മനുഷ്യസമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു.
(സ്വാമി വിവേകാനന്ദൻ 1893 September 11 Chikago)

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.