Connect with us

Humour

മിത്രങ്ങളേ എക്കൌണ്ട് പൂട്ടണം എന്ന അയ്യപ്പ സ്വാമിയുടെ കർശ്ശന നിർദ്ദേശം വിജയൻ നടപ്പാക്കി എന്നറിയുക

പൌരാണിക ഭാരതീയ സങ്കൽപ്പത്തിൽ 9 നെ ബ്രഹ്മസംഖ്യ എന്നാണ് അറിയപ്പെടുന്നത്.ഓങ്കാര പൊരുളായ അയ്യപ്പന്റെ സംഖ്യയും 9 തന്നെ.അയ്യപ്പനോടൊപ്പമുള്ള

 53 total views,  1 views today

Published

on

Swami Sandeepananda Giri എഴുതിയത്

നിറവാർന്ന 9 9 ന്റെ രഹസ്യം.

പൌരാണിക ഭാരതീയ സങ്കൽപ്പത്തിൽ 9 നെ ബ്രഹ്മസംഖ്യ എന്നാണ് അറിയപ്പെടുന്നത്.ഓങ്കാര പൊരുളായ അയ്യപ്പന്റെ സംഖ്യയും 9 തന്നെ.അയ്യപ്പനോടൊപ്പമുള്ള ദേവഗണങ്ങളുടെ സംഖ്യയും 9 തന്നെ.9 നോട് 9 ചേരുമ്പോൾ അതായത് അയ്യപ്പനും ദേവഗണങ്ങളും ചേർന്നാൽ 99.9നോട് 9 കൂട്ടിയാൽ 18 എന്ന മറ്റൊരു ആദ്ധ്യാത്മിക സംഖ്യ രൂപംകൊള്ളും.അയ്യപ്പന്റെ 18 പടികൾ അതിനെ സൂചിപ്പിക്കുന്നു.മഹാഭാരത യുദ്ധത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ വിജയന്റെ രഥം ഓടിച്ചത് 18 ദിവസമായിരുന്നു.18 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ 18 അക്ഷൌഹിണി പടകളായിരുന്നു അണിനിരന്നത്.ഇതെല്ലാം വിസ്തരിച്ച് 18 പർവ്വങ്ങളിലായി വ്യസൻ എഴുതിയ ഗ്രന്ഥമാണ് മഹാഭാരതം.ആ മഹാഭാരതത്തിന്റെ കേന്ദ്രമായ ഭഗവത്ഗീത 18 അദ്ധ്യായങ്ങളോട് കൂടിയതാണ്.കൂടാതെ വ്യസൻ 18 മഹാപുരാണങ്ങളും 18 ഉപ പുരാണങ്ങളും രചിച്ചു.

Swami Sandeepananda Giri mocks himself by sharing trollsമിത്രങ്ങളെ ഇനി നിങ്ങളോട് ഒരു രഹസ്യം പറയാം,ഈ പിണറായി വിജയനുണ്ടല്ലോ അർജുനന്റെ പുനർജന്മമാണെന്ന് നിങ്ങളറിയണം. നിങ്ങൾ കേട്ടിട്ടില്ലേ ഗീതയിൽ പറഞ്ഞ യദാ യദാഹി ധർമ്മസ്യ .ധർമ്മത്തിന് നാശം വരുത്തുന്ന അധർമ്മികളെ ഉന്മൂലനം ചെയ്യാനായി ഞാൻ അവതരിക്കുമെന്ന്.കണ്ണൂരിനെ കണ്ണന്റെ ഊര് ശ്രീകൃഷ്ണന്റെ നാട് എന്നും അന്നത്തെ ധർമ്മക്ഷേത്രമാണ് ഇന്നത്തെ ധർമ്മടമെന്നും നിങ്ങൾ അറിയണം.ധർമ്മടത്ത് പാർത്ഥൻ വിജയനായി അവതരിക്കുമെന്ന് ഭവിഷ്യപുരാണത്തിലും കൃത്യമായ സൂചനയുണ്ട്. കലിയുഗത്തിൽ വിജയനു തുണയായി ഭഗവാൻ ശ്രീകൃഷ്ണൻ അയ്യപ്പനായി അവതരിച്ചുവെന്നും നിങ്ങളറിയണം. ശകുനിയെപ്പോലുള്ളവർ കലികാലത്ത് സമുദായ നേതാക്കളായി അവതരിച്ചുവെന്നും അറിയണം.എന്റെ കൂടെ അവതരിച്ച വാവരുസ്വാമിയെ ഷാജി നിഗ്രഹണത്തിനും ജലീൽ സംരക്ഷണത്തിനും വേണ്ടി ആയിരുന്നുവെന്നും മനസിലാക്കണം.മിത്രങ്ങളേ ,നിങ്ങളോട് മറ്റൊരു രഹസ്യവും പറയാം നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം.

വിജയനെ കാണുമ്പോൾ നിങ്ങൾ ശരണം വിളിച്ചത് ഓർമ്മയില്ലേ…നിങ്ങളെക്കൊണ്ട് അയ്യപ്പനും വിജയനും ചെയ്യിപ്പിച്ചതാണ് അതെല്ലാം. നിങ്ങളിലടിഞ്ഞുകൂടിയ പാപം തീരുന്നതിനായിരുന്നു അതെല്ലാം.എടപ്പാളോട്ടവും ഇതുപോലെ പാപ വിമോചനത്തിനായുള്ള കൂട്ടയോട്ടമായിരുന്നു വെന്ന് അറിയണം.നിങ്ങളുടെ കേസുകൾ പിൻവലിച്ചത് അയ്യപ്പസ്വാമിയുടേയും വിജയന്റേയും കൃപാ കടാക്ഷമായി കരുതണം. എക്കൌണ്ട് പൂട്ടണം എന്ന അയ്യപ്പ സ്വാമിയുടെ കർശ്ശന നിർദ്ദേശം വിജയൻ നടപ്പാക്കി എന്നറിയുക.അവിടെ കൂടിയതിന്റെ ഒരംശമാണ് ഇവിടെ കൂടിയത് അങ്ങിനെ നോക്കിയാൽ ഇവിടെ കൂടുകയല്ല കുറയുകയാണ് ചെയ്തതെന്ന് നിങ്ങളിലൊരാൾ വെളിവില്ലാതെ പറഞ്ഞത് അയ്യപ്പന്റ മായാവിലാസങ്ങളെന്നറിയണം.മല കയറാൻ പോയവൻ പവിത്രമായ ഇരുമുടികെട്ട് താഴെയിട്ടതിനും ,അയ്യപ്പന്റെ പവിത്ര പൂങ്കാവന ഭൂമിയിൽ ഹാൻസ് തിരുകിയതിനുള്ള ശിക്ഷയായിരുന്നു പൂജ്യത്തിനായുള്ള തെക്ക് വടക്ക് നെട്ടോട്ടമെന്നും അറിയണം. അറിവും പൊരുളും തന്ന് കാത്തു രക്ഷിക്കുകയാണെന്ന് കരുതിയാൽ എല്ലാം ശുഭകരം. സ്വാമി ശരണം🙏🏼🙏🏼🙏🏼

 54 total views,  2 views today

Advertisement
cinema4 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement