ഇനിയാരും കേരളത്തെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത് !

257


Swami Sandeepananda Giri എഴുതുന്നു 

ഇനിയാരും കേരളത്തെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്.

ഇതെന്തൊരു നാടാണ് !
ഇവിടുള്ളോരൊക്കെ (ചിലരൊഴിച്ച്)എന്തൊരു മനുഷ്യരാണ്. !

ഉടുതുണിയില്ലാത്തവർക്കുടുക്കാൻ കടയിലെ തുണികളെല്ലാം വാരി ചാക്കിലാക്കുന്ന തെരുവ് കച്ചവടക്കാർ നൗഷാദ്,

Swami Sandeepananda Giri
Swami Sandeepananda Giri

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാതിലെ കടുക്കനഴിച്ചുകൊടുത്ത പൂജാരി.

അമ്മ നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞിനെ മാറി മാറി മുലയൂട്ടുന്ന ദുരിതാശ്വാസ ക്യാമ്പ്‌ലെ അമ്മമാർ,
മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനു പള്ളിയുടെ അകം വിട്ട് കൊടുത്തത്ത പള്ളിക്കാര്,

മകളുടെ കല്ല്യാണം മുടങ്ങുമെന്ന് പേടിച്ചു കരഞ്ഞ അമ്മയോട് 10പവൻ സ്വർണം നൽകാമെന്ന് ഫിറോസ് കുന്നുംപറമ്പിൽ

ഫിറോസ് എത്തും മുമ്പേ സ്വർണമെത്തിച്ചു നൽകി ഷാൻ
കല്യാണത്തിന്നാവശ്യമായ വസ്ത്രങ്ങൾ സ്പോൺസർ ചെയ്ത് ബാവ ഹമീദ്
സൗജന്യമായി ക്യാമറ മാൻ ആവാമെന്ന് ഫ്രാങ്കോ സെബാസ്റ്റ്യൻ
പന്തലൊരുക്കാനും ഭക്ഷണം നല്കാനും മറ്റു ചിലർ

തെക്കും വടക്കും കൂട്ടി യോജിപ്പിക്കാൻ തിരുവനന്തപുരം മേയർ ബ്രോയുടെ 70ൽ പരം ലോഡുകൾ

ദുരിതാശ്വാസ ക്യാമ്പിലേക് പോകുന്ന ലോറികൾ തടഞ്ഞു വെച്ചു ചായ കുടിച്ചിട്ട് പോയാ മതിയെന്ന് പറയുന്നവർ

വീടുകൾ വൃത്തിയാക്കാൻ ഒഴുകിയെത്തുന്ന യുവാക്കളെ നിയന്ത്രിക്കാനാവാതെ കളക്ടറും ഉദ്യോഗസ്ഥരും

ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി പോയ പിക്കപ്പ് കുടുങ്ങിയെന്നും പറഞ്ഞു പോസ്റ്റ്‌ ഇട്ടപ്പഴേക്കും ദേ വന്നു മഹിന്ദ്രയുടെ സഹായ ഹസ്തം,

എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര ഉദാഹരണങ്ങള്…

സർവോപരി ഹിമായലയം പോലെ കരുത്തനായൊരു മുഖ്യമന്ത്രിയും,
ഇതെന്തൊരു നാടാണ്.
ഇനിയാരും ഇതിനെ ദൈവത്തിന്റെ നാടെന്ന് വിളിക്കരുത്

ഇത് ദൈവങ്ങളുടെ നാടാണ് 

പ്രളയമേ
ഇനിയും വരണമിതിലേ
തോൽവികളേറ്റു വാങ്ങാൻ…
(ദുനിയാവിലെ സകലരോടും കടപ്പാട്)

Advertisements