ആറാട്ട് ടീവിയിൽ വന്നപ്പോൾ ടീവി ഓഫ് ചെയ്തു, നിരാശകൊണ്ടു കണ്ണുനിറഞ്ഞുപോയി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
13 SHARES
152 VIEWS

Swapna M

റിവ്യൂ കുറിപ്പുകൾ ജീവിത മാർഗ്ഗമായി കൊണ്ടു നടക്കുന്നവരോട് ഒരു അപേക്ഷയുണ്ട്.”എന്റെ പുസ്തകം അതിഗംഭീരമാണ്. മലയാളത്തിൽ ഇതുപോലെ ഒരു പുസ്തകം ഇറങ്ങിയിട്ടില്ല. യു ജി സിയിൽ പോലും നാളെ ഈ പുസ്തകം മുതൽ കൂട്ടായിരിയ്ക്കും. നമ്മൾ ഇന്നേവരെ അറിയാതെ പോയ മാണിക്യമാണ് ഈ എഴുത്തുക്കാരൻ / ക്കാരി. ” എന്നൊക്കെ നട്ടാൽ മുളയ്ക്കാത്ത നുണയൊക്കെ എഴുതാൻ ഇവർ പ്രേരിപ്പിച്ചെന്നിരിയ്ക്കും. സ്വാഭാവികം. കുറച്ച് കൈ മടക്കോ പോക്കറ്റ് മടക്കോ തന്നിരിയ്ക്കും. അതും സ്വാഭാവികം. കൈമടക്കും, പോക്കറ്റ് മടക്കും നിങ്ങൾ വാങ്ങിച്ചോളു. കാരണം അത് നിങ്ങളുടെ ജീവിത മാർഗ്ഗമാണല്ലൊ. പക്ഷേ എഴുതാനിരിയ്ക്കുമ്പോൾ വായനക്കാരോട് കലാ സ്നേഹികളോട് ഇത്തിരി ആത്മാർത്ഥതയൊക്കെ ആവാം.

ആറാട്ട് എന്ന സിനിമയുടെ റിവ്യൂകൾ കണ്ട് സിനിമ കാണാൻ ത്രില്ലടിച്ചു നിൽക്കുമ്പോഴാണ് വിമർശനങ്ങളുമായി ചില കുറിപ്പുകൾ കാണുന്നത്. അതു കണ്ടപ്പോൾ കൺഫ്യൂഷനായി. പിന്നെ എന്തോക്കെയോ സാഹചര്യങ്ങൾ കൊണ്ട് സിനിമ കാണാൻ കഴിഞ്ഞില്ല.അടുത്തിടെ ടി വി യിൽ വന്നപ്പോഴാണ് കാണാൻ സാധിച്ചത്.നിരാശ കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. ചാനൽ മാറ്റാൻ പോലും ശക്തിയില്ലാതെ ഞാൻ ടി വി ഓഫ് ചെയ്തു.മോഹൻ ലാലെന്ന മഹാ നടന്റെ ഊളത്തരവും കോപ്രായങ്ങളും കണ്ട് അങ്ങേരോടുള്ള സകല ബഹുമാനവും ഇല്ലാണ്ടായി. ആറാട്ട്, കൂത്തറ (അത് പിന്നെ പേരിൽ തന്നെയുണ്ട് ) പെരുച്ചായി, നീരാളി, …… ലിസ്റ്റ് നീണ്ടു പോകുന്നതാണ്. ഇങ്ങേർക്കിത് എന്തിന്റെ സൂക്കേടായിരുന്നു ? ഒരു സിനിമയ്ക്ക് എട്ടുകോടി വാങ്ങുന്ന മുതലാണ്.

അത് പിന്നേയും സഹിയ്ക്കും. അങ്ങേരുടെ വിശദീകരണമാണ് ഒട്ടും സഹിയ്ക്കാൻ കഴിയാത്തത്. “നല്ല സിനിമകൾ മാത്രം പോരല്ലൊ. മോശം സിനിമകളും വേണ്ടെ.” എന്ന്. ഒരാൾ – താങ്കളുടെ സിനിയ്ക്ക് ആളുകൾ കൂവുന്നു എന്ന് പറഞ്ഞപ്പോൾ -കൂവാനും ആളുകൾ വേണ്ടെ എന്ന് ചോദിച്ച മഹാനാനാണ്. എത്ര വലിയ ഉയർന്ന ചിന്താഗതി. എത്ര ലളിതമായ ഉത്തരം. (ഇങ്ങിനെ പോയാൽ അധിക നാൾ കൂവാനും ആളുണ്ടായി എന്നു വരില്ല) പക്ഷേ സാധാരണക്കാർക്ക് വല്ലപ്പോഴുമുള്ള ഇൻജോയ്മെന്റാണ് ഒരു സിനിമ കാണുക എന്ന മോഹം. ആ മോഹത്തിന്റെ അടിവേരിൽ മഴുവെയ്ക്കുന്നതാണ് ഇത്തരം സിനിമകൾ. അവർക്കിത് അത്ര ലളിതമായിരിയ്ക്കില്ല.അങ്ങേർക്ക് അത് പറയാം. ഒരു ഉദ്ഘാടനത്തിന് പരസ്യത്തിന് ,ബിഗ് ബോസ് എന്ന പട്ടി ഷോയ്ക്ക് എല്ലാം വാങ്ങി കൂട്ടുന്ന കോടികൾ ഉണ്ടെങ്കിൽ എന്താ പറയാൻ പാടില്ലാത്തത്. (എന്നിട്ടും ആർത്തി തീരുന്നില്ലല്ലൊ?)അങ്ങേരുടെ അമ്മ ജീവിച്ചിരുപ്പുണ്ടെങ്കിൽ പറയുമായിരുന്നു” മോനെ നാട്ടുക്കാരെ പറ്റിച്ചുണ്ടാക്കുന്ന പൈസയൊന്നും കുടുംബത്തിലേയ്ക്ക് കൊണ്ടുവരരുതെന്ന്”.

ഇതിലും കഷ്ടമാണ് മമ്മൂട്ടിയുടെ കസബ, മമ്മൂട്ടി കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് സഹതപിയ്ക്കാൻ പോലും കഴിയാത്ത ഒരു വികാരമാണുണ്ടായത്. പിന്നെ ഒരു കാര്യത്തിൽ സമാധാനമുണ്ട്. അതിൽ ഡയലോഗുകൾ കുറവായിരുന്നു. വെറും കൂ….. എന്നൊരു ശബ്ദം മാത്രമേ കേൾക്കാനുണ്ടായിരുന്നൊള്ളു.
സ്ത്രീവിരുദ്ധതയുടെ കൂത്തുവിളയാട്ടമാണ് ആ സിനിമ നിറയെ. (റേപ്പ് എന്ന് വാക്ക് കേൾക്കുമ്പോൾ പോലും അലർജി തടിച്ചു പൊള്ളുന്ന മാന്യസ്ത്രീകൾ അന്ന് കേരളത്തിൽ നിന്നും തായ്ലാന്റിലേയ്ക്ക് ടൂർ പോയിരുന്നു എന്ന് തോന്നുന്നു)രണ്ടാമത് ത്രില്ലടിച്ചത് ഘാതകന്റെ റിവ്യൂ കണ്ടിട്ടായിരുന്നു.മീരയെ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും ഓരോരുത്തർ ഘാതകനെ പൊക്കി പിടിച്ച് സെൽഫി എടുത്ത് പോസ്റ്റിയിരുന്നതും അതിനു താഴെ ഗംഭീര കുറിപ്പുകളും ഒരു നൂറെണ്ണമെങ്കിലും ഞാൻ വായിച്ചു കാണും. മീരയായതു കൊണ്ടാണോ എന്നറിയില്ല. വിമർശന പോസ്റ്റുകൾ ഒന്നും കണ്ടതുമില്ല. ആ ത്രില്ലിൽ ടൗണിൽ പോയി ഘാതകൻ വാങ്ങിച്ചു. ഒരു വർഷത്തോളമായി പാതിയിൽ നിൽക്കുന്ന വായന ഒരടി അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. ആ പൈസ കൊണ്ട് കൊള്ളാവുന്ന രണ്ടു മൂന്ന് പുസ്തകങ്ങൾ വാങ്ങി വായിയ്ക്കാമായിരുന്നു.🥲

അതുകൊണ്ട് സിനിമാക്കാരോടും എഴുത്തുക്കാരോടും ക്ഷമിയ്ക്കാം. അത് അവരുടെ ജോലി. ജീവിത മാർഗ്ഗം അവരുടെ സൃഷ്ടികൾ അവർക്ക് വിലപ്പെട്ടതുമായിരിയ്ക്കും. പക്ഷേ ഈ തെറ്റായ കുറിപ്പും റിവ്യൂ വാരിവലിച്ചെഴുതുന്നവർക്ക് എന്ത് നേട്ടമാണ് ?അതുകൊണ്ട് കുറച്ച് മനസ്സാക്ഷി:- ഇപ്പോൾ ചില സിനിമകളെ കുറിച്ചുള്ള കുറിപ്പുകൾ റിവ്യൂകൾ നിരന്തരം നിരന്തരം കാണുന്നു. വലിയ വലിയ എഴുത്തുകാർ എന്ന് നടിയ്ക്കുന്ന വർ പോലും ഇപ്പോൾ അതിന്റെ പിറകെയാണ്. സത്യം എന്തെന്ന് പടച്ചവനറിയാം🙄
ഇപ്പോൾ റിവ്യൂ കാണുന്ന പുസ്തകങ്ങളും സിനിമകളും ഞാൻ റിജക്ട് ചെയ്യാറ് പതിവ്.( ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിയ്ക്കുമല്ലൊ)
സ്വപ്ന എം
ഇതാണ് ഇപ്പോൾ എന്റ അവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്