അനവധി നല്ല ചിത്രങ്ങൾ മലയാളികൾക്ക് നൽകിയിട്ടുള്ള പ്രിയപ്പെട്ട നിർമ്മാതാവാണ് സർഗ്ഗചിത്ര അപ്പച്ചൻ. അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, റാംജിറാവ് സ്പീക്കിംഗ്, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചത് അപ്പച്ചനാണ്ഒരു നിർമ്മാതാവ് എന്ന നിലയിൽ സന്തോഷവും ദുഖവും സമ്മർദ്ദങ്ങളും എല്ലാം അതിജീവിച്ചാണ് ഒരു ഇടവേളയ്ക്കു ശേഷമെങ്കിലും ഇന്നും അദ്ദേഹം ഈ ഫീൽഡിൽ നിൽക്കുന്നത്. പതിമൂന്ന് വര്‍ഷത്തിന് ശേഷം സര്‍ഗ്ഗചിത്ര അപ്പച്ചന്‍ നിര്‍മാണ രംഗത്തേക്ക് തിരികെ എത്തിയ ചിത്രം ആയിരുന്നു സിബിഐ അഞ്ചാം ഭാഗം. 2004ല്‍ പുറത്തിറങ്ങിയ വേഷമായിരുന്നു ഇതിനു മുൻപ് സര്‍ഗ്ഗചിത്ര നിര്‍മിച്ച ചിത്രം. മമ്മൂട്ടിയായിരുന്നു ആ ചിത്രത്തിലും നായകന്‍. ഇപ്പോൾ തന്റെ നഷ്ടപ്പെട്ട ജീവിതം തിരികെ നൽകിയ മമ്മൂട്ടിയുടെ ആ പ്രവർത്തിയെ കുറിച്ച് പറയുകയാണ് അദ്ദേഹം.
“മമ്മൂട്ടിക്കും ഫാസിലിനുമൊപ്പം ചെയ്ത ചിത്രം പരാജയമായി മാറിയിരുന്നുന്ന സമയത്ത് ജീവിതം നഷ്ടപ്പെട്ടുവെന്നാണ് കരുതിയിരുന്നത്. സിനിമ കഴിഞ്ഞ് ഒരു ദിവസം തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മമ്മൂട്ടി ഫാസിലിന്റെ വീട്ടിൽ കയറി അദ്ദേഹത്തോട് പുതിയ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞു. വിചാരിച്ചത്ര ലാഭം അപ്പച്ചന് കിട്ടില്ല. മൂന്നാല് സിനിമകൾ ഒന്നിച്ച് വന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.അദ്ദേഹം നല്ലൊരു പ്രെഡ്യൂസറാണെന്നും പറഞ്ഞാണ് അന്ന് മമ്മൂട്ടി അവിടെ നിന്നും പോയത് . അതിന് ശേഷം അമേരിക്കയിലുള്ള ഡോക്ടർ ഓമനയുടെ ഒരു ചെറുകഥ അവരോട് സംസാരിച്ച് വാങ്ങി ഫാസിലെഴുതി ഞാൻ നിർമ്മിച്ച ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികൾ.സുഹാസിനിയായിരുന്നു ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തിയത്. നല്ല നിലയിൽ തിയേറ്ററുകളിൽ ഓടിയ ചിത്രത്തിന് വിചാരിച്ചതിൽ കൂടുതൽ ലാഭം കിട്ടുകയും ചെയ്തു. അന്ന് മമ്മൂട്ടി എടുത്ത തീരുമാനം കൊണ്ടാണ് ഞാൻ രക്ഷ പെട്ടത് ” – അപ്പച്ചൻ പറഞ്ഞു