സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഇറോട്ടിക് സ്വഭാവത്തിലെ സിനിമയാണ് ചതുരം. കുറേനാളുകൾക്കു ശേഷമാണ് ഇത്തരമൊരു സിനിമ മുഖ്യധാരാ സിനിമയായി പ്രദര്‍ശനത്തിനെത്തുന്നതെന്ന സവിശേഷതയും ഉണ്ട്. റോഷൻ മാത്യു, സ്വാസിക, അലൻസിയർ ..തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടെന്നു അറിഞ്ഞുകൊണ്ടുതന്നെയാണ് അഭിനയിച്ചതെന്ന് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സ്വാസിക പറയുന്നു. അങ്ങുമിങ്ങും ഇല്ലാതെ സിനിമയിൽ നിന്ന താൻ റിസ്ക് എടുക്കാൻ തീരുമാനിക്കുകയായിരിക്കുന്നു എന്നാണ് താരം പറയുന്നത്. സ്വാസികയുടെ വാക്കുകളിലൂടെ
“ഇനിയും ഞാന്‍ ഒരു തീരുമാനം എടുത്തില്ലെങ്കില്‍ കാര്യമില്ല എന്ന് തോന്നിയിരുന്നു. ഇപ്പോള്‍ തന്നെ ഞാന്‍ അവിടേയും ഇവിടേയും ഇല്ലാതെ നില്‍ക്കുകയായിരുന്നു സിനിമാ ലോകത്ത്.അതുകൊണ്ട് തന്നെയാണ് ഒരു റിസ്ക് എടുത്ത് നോക്കാം എന്ന് ഞാന്‍ തീരുമാനിച്ചത്. സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നു.. സംവിധായകന് സിദ്ധാര്‍ത്ഥുമായി സൗഹൃദമായ ശേഷം ആ രംഗങ്ങള്‍ എല്ലാം എന്തെങ്കിലും പറഞ്ഞ് മാറ്റാം എന്നാണ് ഞാന്‍ ആദ്യം കരുതിയത്.. എന്നാല്‍ എല്ലാം പറഞ്ഞ ശേഷമാണ് തിരക്കഥ വായിക്കാന്‍ നല്‍കിയത്.. പക്ഷേ, കഥ വായിച്ചപ്പോള്‍ എനിക്ക് തന്നെ മനസ്സിലായി.. ഈ രംഗങ്ങള്‍ക്ക് ചിത്രത്തില്‍ എത്രത്തോളും പ്രാധാന്യം ഉണ്ടെന്ന്. കരിയറില്‍ ഈ സിനിമകൊണ്ട് എന്തെങ്കിലും നല്ല മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് താന്‍ ഉറച്ച് വിശ്വസിക്കുന്നത്.”
“ഒന്നുകില്‍ എന്തെങ്കിലും വലിയ മാറ്റങ്ങള്‍ എനിക്ക് സംഭവിച്ചേക്കാം.. സിനിമാ കരിയറില്‍. അല്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും സ്വാസിക അഭിമുഖങ്ങളില്‍ ചതുരം എന്ന ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് പറയുന്നു. എന്തെങ്കിലും റിസ്ക് എടുത്തിട്ട് അത് പാളിപ്പോയാല്‍ നമ്മള് അതിന് വേണ്ടി പരിശ്രമിച്ചല്ലോ എന്ന് ഓര്‍ത്ത് ആശ്വസിക്കാം..”
“ഒരു റിസ്കും എടുക്കാതെ പരിശ്രമിക്കാതെ താന്‍ കരിയറില്‍ ഒന്നും ആയില്ലല്ലോ എന്ന് ഓര്‍ത്ത് പശ്ചാത്തപിക്കുന്നതിനേക്കാള്‍ നല്ലതല്ലേ അത് എന്നും സ്വാസിക ചോദിക്കുന്നു. സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ചതുരമാണ് സ്വാസികയുടെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.” സ്വാസിക പറഞ്ഞു