സ്വാസികയുടെ ഏറ്റവും പുതിയ ചിത്രമായ ചതുരം പ്രക്ഷകശ്രദ്ധ ആകർഷിക്കുകയാണ്. സിദ്ധാർഥ് ഭരതൻ ആണ് ചിത്രം സംവിധാനം ചെയുന്നത്. ഏറെക്കാലത്തിനു ശേഷം ആണ് മുഖ്യധാരയിൽ നിന്നൊരു ഇറോട്ടിക് സ്വഭാവമുള്ള ചിത്രം ഇറങ്ങുന്നത്. സ്വാസികയും അലന്സിയരും രോഷൻ മാത്യുവും പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം നിരൂപക പ്രശംസ ഏറ്റുവാങ്ങുന്നുണ്ട് എന്നതിനൊപ്പം ഇന്റിമേറ്റ് സീനുകളിൽ വിമർശനവും ഏറ്റുവാങ്ങുണ്ട്. പ്രധാനമായി ചിത്രത്തിന്റെ വിമർശനങ്ങൾ വന്നുപതിക്കുന്നത് അതിലെ കേന്ദ്രകഥാപാത്രമായ സ്വാസികയുടെ തലയിലും.
ചതുര’ത്തിലെ മറ്റു സീനുകൾ ചെയ്തതു പോലെ തന്നെയാണ് ഇന്റിമേറ്റ് സീനുകൾ ചെയ്തപ്പോഴും തോന്നിയതെന്നും രണ്ടു വ്യക്തികൾ ഒരുമിച്ച് അഭിനയിക്കുന്നു, അതിലപ്പുറം ഒന്നുമില്ലെന്നും ഒരു ആർട്ടിസ്റ്റിന് പലതരം വേഷങ്ങൾ ചെയ്യേണ്ടി വരും ,ചതുര’ത്തിലെ ഇന്റിമേറ്റ് സീനുകൾ ഒരുപാട് പ്ലാൻ ചെയ്തു റിഹേഴ്സൽ ചെയ്തു ചെയ്തതാനിന്നും സ്വാസിക തന്നെ വിശദമാക്കുന്നുണ്ട്. സിനിമയുടെ മുഴുവൻ ക്രെഡിറ്റും അതിന്റെ സംവിധായകനു നൽകാനും താരം മറക്കുന്നില്ല. എന്നാൽ ചിത്രത്തിൽ കാണിക്കുന്ന ശരീരഭാഗങ്ങൾ സ്വാസികയുടേതാണോ എന്ന നിലയിൽ സംശയങ്ങളും ചോദ്യങ്ങളും പല കേന്ദ്രങ്ങളിൽ നിന്നും വന്നിരുന്നു. അതിനും താരത്തിന് മറുപടിയുണ്ട്. സ്വാസിക അതേക്കുറിച്ചു പറയുന്നത് ഇങ്ങനെ
“ചിത്രത്തിൽ അഭിനയിച്ചത് ഞാൻ തന്നെയാണ്, ഡ്യൂപ് ഒന്നുമില്ല. എല്ലാ സീനുകളും ഒറിജിനൽ ആണ്. ഡ്യൂപ് ആണ് അഭിനയിച്ചതെന്ന് ചില കമന്റുകൾ കണ്ടു. ഞാൻ ഇതിനു മുൻപ് എന്റെ ശരീരഭാഗങ്ങൾ അങ്ങനെ കാണിച്ചുള്ള വസ്ത്രം ധരിച്ചിട്ടില്ല. അതുകൊണ്ട് എന്റെ ശരീരം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ല. കാണിച്ചത് എന്റെ കാലുകൾ തന്നെയാണ്. എന്റെ കാലുകൾ അത്യാവശ്യം ഭംഗിയുള്ളതാണ്. സെലേന എന്ന കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ട് അത് കഥാപാത്രത്തിന്റെ പൂർണതയ്ക്ക് അത്യാവശ്യമാണ്.” – സ്വാസിക പറഞ്ഞു.